ബോണസ് വർദ്ധന ഇരട്ടിയായിട്ടും പണിമുടക്കിൽ ഉറച്ചുനില്കുമെന്നു യൂണിയനുകൾ

ന്യൂഡൽഹി:കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബോണസ് വർദ്ധന പ്രഖ്യാപിച്ചതിനു പിന്നാലെ പണിമുടക്കിൽ ഉറച്ചുനിൽകുമെന്ന നിലപാടിൽ യൂണിയനുകൾ.രണ്ടു വർഷത്തെ ബോണസ് അനുവദിക്കാനും കാർഷികേതര തൊഴിലാളികളുടെ വേതനം 246 രൂപയിൽ നിന്നും 350 രൂപയാക്കി ഉയർത്താനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.തൊഴിലാളി യൂണിയനുകൾ മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റലി അറിയിച്ചു.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

പ്രധാനമന്ത്രി നരേന്ദ്ര മോഡി ,ജെയ്റ്റ്‌ലിയെയും കേന്ദ്ര തൊഴിൽ മന്ത്രി ബണ്ഡാരു ദത്താത്രയെയെയും ഉർജ്ജമന്ത്രി പിയുഷ് ഗോയലിനെയും വരുത്തി തൊഴിലാളികളെ പണിമുടക്കിൽ നിന്നും പിന്തിരിപ്പിക്കണമെന്നു ആവശ്യപെട്ടിരുന്നു.എന്നാൽ പണിമുടക്കുമായി മുന്നോട്ടു പോകുമെന്നു പത്തു തൊഴിലാളി യൂണിയനുകളും പ്രഖ്യാപിച്ചു.ബിജെപി യുടെ സംഘടനയായ ബിഎംസ് പണിമുടക്കിൽ നിന്നും വിട്ടു നില്കും. സെപ്തംബര് രണ്ടിനാണ് തൊഴിലാളി യൂണിയനുകളുടെ പണിമുടക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
[masterslider id="10"]

Related posts