മാസത്തിൽ കിട്ടുന്നത് 10 കോടി മാത്രം ; ലോൺ അടക്കാൻ കാശ് തികയുന്നില്ല; മെട്രോ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചേക്കും.

ബെംഗളൂരു: മെട്രോ ഒന്നാം ഘട്ടം  നവംബറോടെ പൂർണ തോതിൽ പ്രവർത്തനമാരംഭിക്കുമെന്നാണ് അധികാരികൾ പറയുന്നത് ,അത് വരുന്നതോടെ  പുതുക്കിയ നിരക്കുകളുമായായിരിക്കും മെട്രോ പ്രവർത്തിക്കുന്നത്.നവംബർ അവസാനത്തോടെ പുതുക്കിയ നിരക്കുകൾ വരുമെന്നാണ് സൂചന.

ഈസ്റ്റ് വെസ്റ്റ് കോറിഡോറിൽ റീച്ച് ഒന്നിൽ മെട്രോ ഓടിത്തുടങ്ങി ആറു വർഷം കഴിയുമ്പോഴാണ് ആദ്യ നിരക്ക് വർദ്ധന ക്കുള്ള നടപടികൾ തുടങ്ങുന്നത്. ഇപ്പോൾ കുറഞ്ഞ നിരക്ക് 10 രൂപയും കൂടിയത് 40 രൂപയുമാണ്.പൊതു ഗതാഗതത്തെ സമ്പ ന്ധിച്ച രാജ്യാന്തര നിയമ പ്രകാരം ബസ് യാത്രക്ക് ഈടാക്കുന്നതിന്റെ ഒന്നര ഇരട്ടി മെട്രോക്ക് ഈടാക്കാൻ കഴിയില്ല. നിലവിൽ ബി.എം.ടി.സി നിരക്കിനേക്കാൾ കുറവാണ് ബി.എം.ആർ.സി.എൽ ഈടാക്കുന്നത്.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

ഒന്നാം ഘട്ടത്തിലെ 42.40 കിലോമീറ്റർ പൂർത്തിയാക്കുന്നതോടെ അഞ്ചു ലക്ഷം പേർ മെട്രോ സർവീസിനെ ആശ്രയിക്കും എന്നാണ് അനുമാനം.

10 കോടിയോളം മാത്ര ബി.എം.ആർ.സി.എല്ലിന് വരുമാനമായി  ലഭിക്കുന്നത് .വിവിധ രാജ്യാന്തര ഏജൻസികളിൽ  നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ ഈ തുക കൊണ്ട് കഴിയുന്നില്ല. ടിക്കറ്റീതര വരുമാനത്തിലാണ് മറ്റൊരു ശ്രദ്ധ ,മെട്രോ സ്റ്റേഷനുകളിലെ സ്ഥലം വാടകക്കു നൽകിയും പേ ആന്റ് പാർക്ക് സംവിധാനവും ആണ് മറ്റ് വരുമാന മാർഗങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
[masterslider id="10"]

Related posts