ബാലവേല:കുട്ടികളെ രക്ഷപ്പെടുത്തി.

ബെന്ഗലൂരു: ബാല വേലയ്ക്കു നിയോഗിച്ച നിലയില്‍ കൃഷിയിടത്തില്‍ നിന്നും കണ്ടെത്തിയ കുട്ടികളെ രക്ഷപ്പെടുത്തി.തോട്ടം ഉടമയും മകനും അറസ്റ്റില്‍.ബെന്ഗലൂരുഗ്രാമ ജില്ലയായ ഹോസ്കൊട്ട യില്‍ ആണ് സംഭവം.മൂന്നു ഏക്കറോളം വരുന്ന പച്ചക്കറി കൃഷിയിടത്തില്‍ പൊരിവെയിലത്ത് പത്തു വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടികളെ കഠിനമായി ജോലി ചെയ്യിച്ചു വരികയായിരുന്നു തോട്ടം ഉടമ. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും കര്‍ണാടക യിലെ രാമനഗര യില്‍ നിന്നും രക്ഷിതാക്കള്‍ക്ക് ഇരുപതിനായിരം രൂപ നല്‍കിയാണ്‌ രണ്ടു മാസം മുന്‍പ് കുട്ടികളെ കൊണ്ടുവന്നത് എന്ന് തോട്ടം ഉടമ പറഞ്ഞു.പത്തിനും പതിനഞ്ചിനും ഇടയിലുള്ള ഇരുപതോളം കുട്ടികള്‍ ഇവിടെ…

Read More

യാത്രക്കാര്‍ക്ക് ആശ്വാസമായി പയ്യന്നൂര്‍-ബംഗ്‌ളൂരു എയര്‍ബസ്

അത്യാധുനിക സൗകര്യങ്ങളോടുകൂടി പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്നും ബംഗളൂരുവിലേക്ക് ആരംഭിച്ച പുതിയ കെഎസ്ആര്‍ടിസി എയര്‍ബസ് . പയ്യന്നൂര്‍-ബംഗളൂരു റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് ഈ റൂട്ട് വര്‍ഷങ്ങളായി ഉണെ്ടങ്കിലും പുതിയ പുഷ്ബാക്ക് സീറ്റോടുകൂടിയ എയര്‍ബസ് ഈ റൂട്ടില്‍ ആദ്യമായാണു സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗും ഏര്‍പ്പെടുത്തിയതോടെ ബസില്‍ യാത്രക്കാരുടെ തിരക്കുംകൂടി. 40 സീറ്റിന്റെ പുതിയ എയര്‍ബസ് ഇപ്പോള്‍ മിക്ക ദിവസങ്ങളിലും നിറയെ യാത്രക്കാരുമായാണ് സര്‍വീസ് നടത്തുന്നത്. പയ്യന്നൂര്‍-ബംഗ്‌ളൂരു റൂട്ടില്‍ പ്രൈവറ്റ് ബസ്സുകള്‍ നിരക്കിന്റെ പേരില്‍ യാത്രക്കാരെ പിഴിയുമ്പോള്‍ മികച്ച സൗകര്യത്തോടെ 417 രൂപ നിരക്കിലാണ് കെഎസ്ആര്‍ടിസി ഓടുന്നത്. ഇതോടെ…

Read More

ബംഗളുരുവിൽ വനിതാ പോലീസുകാരിയുടെ ആത്‍മഹത്യ ശ്രമം

ബെംഗളൂരു :ഡി വൈ എസ് പി ഗണപതിയുടെ ആത്‍മഹത്യ വിവാദത്തിൽ കുരുങ്ങി മലയാളി മന്ത്രി കെ ജെ ജോർജ് രാജി വെച്ചതിനു പിന്നാലെ വീണ്ടും പോലീസിൽ ആത്‍മഹത്യ ശ്രമം. വിജയ നഗറിലെ വനിതാ എസ് ഐ രൂപയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.ഗുരുതരാവസ്ഥയിൽ ആയ ഇവർ ആശുപത്രിയിലാണ് .അമിതമായി ഗുളികകൾ വിഴുങ്ങിയ ഇവരുടെ ആത്‍മഹത്യ ശ്രമത്തിന്റെ കാരണം വെളിവായിട്ടില്ല . പോലീസിൽ നിന്നുള്ള ചില സ്രോതസ്സുകൾ വ്യക്തമാക്കുന്നത് പ്രകാരം രൂപയും സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ സ്ത്രീയും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും രൂപ പരാതി സ്വീകരിക്കാൻ വിസമ്മതിക്കുകയും…

Read More

പാക് കറൻസിയും റിവോൾവരും റൂട് മാപ്പും നൽകി.റാവല്പിണ്ടി വ്യോമസേനാ താവളം ചുട്ടെരിക്കാൻ ഇന്ത്യ തീരുമാനിച്ചു

ന്യൂ ഡൽഹി : കാർഗിൽ യുദ്ധം മൂർച്ഛിച്ച 1999 ജൂണിൽ പാക് വ്യോമസേനാ താവളങ്ങൾ ആക്രമിച്ചു നശിപ്പിക്കാൻ ഇന്ത്യ തയാർ എടുത്തിരുന്നതായി വെളിപ്പെടുത്തൽ.ഇരു രാഷ്ട്രങ്ങളും തമ്മിൽ ആണവ യുദ്ധത്തിന് പോലും വഴിവെച്ചേക്കുമായിരുന്ന വ്യോമസേനയുടെ ഈ ആക്രമണ പദ്ധതി എൻ ഡി ടി വിയാണ് ഇപ്പോൾ പുറത്തു വിട്ടത് . കാർഗിൽ യുദ്ധം മൂർച്ഛിച്ചതിനു ഇടയിൽ ഒത്തുതീർപ്പിനായി ഇന്ത്യയിൽ എത്തിയ പാക് വിദേശകാര്യമന്ത്രി സർതാജ് അസീസ് ചർച്ചകൾ പരാജയപ്പെട്ടു തിരിച്ചു പോയ പിന്നാലെയാണ് പാക് വ്യോമ താവളങ്ങൾ ആക്രമിക്കാൻ സജ്ജരാവാൻ നിർദ്ദേശം ലഭിച്ചത്. 1999 ജൂൺ…

Read More

പ്രിസ്‌മ തരംഗം ആകുന്നു.ആൻഡ്രോയ്ഡ് പതിപ്പും വിഡിയോ പ്രിസ്‌മായും ഉടൻ വരുന്നു.

അലക്സി മൊയ്‌സീൻകോവ് എന്ന ഇരുപത്തിയഞ്ചു കാരനും സുഹൃതുക്കളും ചേർന്നു റഷ്യയിൽ രൂപം കൊടുത്ത സ്റ്റാർട്ടപ്പിൽ പിറവിയെടുത്ത പ്രിസ്‌മ ആപ് തരംഗമായി മാറി.ഞൊടിയിടയിൽ സാധരണ ഫോട്ടോകൾ ചിത്ര രചന പോലെ മനോഹരമാക്കുന്നു ഈ ആപ് ദിവസങ്ങൾക്കുള്ളിൽ തന്നെ ലോക ജനശ്രദ്ധ പിടിച്ചു പറ്റി.മറ്റു ഫോട്ടോ എഡിറ്റിംഗ് ആപുകളിൽ നിന്നും പ്രിസ്മയെ വ്യത്യസ്തം ആക്കുന്നത് എന്തെന്നാൽ സാധരണ ആപുകളിൽ ഫോട്ടോയുടെ നിറത്തിലും വെളിച്ച വിന്യാസത്തിലും വ്യത്യാസം വരുത്തി എഡിറ്റിംഗ് നടത്തുമ്പോൾ പ്രിസ്‌മയിൽ ഫോട്ടോ അടിസ്ഥാനമാക്കി പുതിയ ചിത്ര രചന നടത്തുകയാണ് ചെയ്യുന്നത്. ഇതാണ് ശരവേഗത്തിൽ പ്രിസ്‌മ ജനഹൃദയം…

Read More

ദാമോദരന്റെ നിയമോപദേശക പദവി: സര്‍ക്കാരിന്റെ നിലപാട് മാറ്റം ജനങ്ങളുടെ വിജയം

കൊച്ചി: എം.കെ.ദാമോദരൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേശക പദവി ഏറ്റെടുക്കില്ല എന്ന സർക്കാരിന്റെ വെളിപ്പെടുത്തൽ കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നിയമവിധേയമല്ലാതെ വ്യവസ്ഥകളെ വെല്ലുവിളിച്ചു കൊണ്ട് പിൻവാതിലിലൂടെ നിയമോപദേശക പദവിയിലേക്ക് നിയമിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെയാണ് ഇവിടെ ഇല്ലാതാക്കിയിരിക്കുന്നതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. കോടതിയിൽ ഹര്‍ജി കൊടുത്തയുടനെ തന്നെ സർക്കാർ നിലപാടു മാറ്റിയത് നിയമന ഉത്തരവ് നിയമവിരുദ്ധമാണ് എന്ന് വ്യക്തമായി അറിയാവുന്നതു കൊണ്ടു തന്നെയാണ്. ഈ വിഷയത്തിൽ സർക്കാർ വൈകിയാണെങ്കിലും തെറ്റു തിരുത്താൻ തയ്യാറായത് ശ്ലാഘനീയമാണ്. നിയമവ്യവസ്ഥകളെയും പൊതുജനങ്ങളെയും അവഗണിച്ചു കൊണ്ടു…

Read More

കസബ : മമ്മൂട്ടിക്ക് നോട്ടീസ് ..

തിരുവനന്തപുരം: പുതിയ ചിത്രമായ കസബയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് വനിതാകമ്മീഷന്റെ നോട്ടീസ്. നടന്‍ മമ്മൂട്ടി, സംവിധായകന്‍ നിഥിന്‍ രഞ്ജി പണിക്കര്‍, നിര്‍മ്മാതാവ് ആലീസ് ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ചിത്രത്തിലുടനീളം സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നവെന്നും അവഹേളിക്കുന്നുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാകമ്മീഷന്റെ നടപടി. കെ.സി റോസക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വനിതാകമ്മീഷന്റെ യോഗത്തിലാണ് നോട്ടീസ് അയക്കാന്‍ തീരുമാനമായത്. ആവിഷ്‌കാര സ്വാതന്ത്ര്യം സ്ത്രീകളെ അവഹേളിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്നും യോഗം വിലയിരുത്തി. പെരുന്നാള്‍ റിലീസായി പുറത്തിറങ്ങിയ കസബ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് കമ്മീഷന്റെ നോട്ടീസ്. സോഷ്യല്‍ മീഡിയയിലടക്കം കസബ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.

Read More

ധാര്‍വാട്‌ ഐ ഐ ടി ഉത്ഘാടനം ജൂലൈ 31 നു

ബെന്ഗളൂരു : കഴിഞ്ഞ ബജറ്റില്‍ കര്‍ണാടക ക്ക് പ്രഖ്യാപിച്ചിരുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ജൂലൈ 31 കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി ശ്രീ പ്രകാശ്‌ ജാവദേക്കര്‍ ഉത്ഘാടനം ചെയ്യും. മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യ അധ്യക്ഷന്‍ ആയിരിക്കും, വാട്ടര്‍ ആന്‍ഡ്‌ ലാന്‍ഡ്‌ മാനേജ് മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ന്റെ താത്കാലിക കെട്ടിടത്തില്‍ ആണ് ഐ ഐ ടി പ്രവര്‍ത്തനം ആരംഭിക്കുന്നത് എന്ന് ഐ ഐ ടി ട്രാന്‍സിറ്റ് ക്യാമ്പ്‌ സന്ദര്‍ശിച്ച സംസ്ഥാന വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. ഐ ഐ ടി യുടെ സ്ഥിരമായുള്ള ക്യാമ്പസ്‌…

Read More

ദേശീയ പതാകയെ അപമാനിച്ചതിന് ഇന്ത്യന്‍ ബോക്സിംഗ് താരം വിജേന്ദര്‍ സിംഗിനെതിരെ പൊലീസില്‍ പരാതി

ന്യൂഡല്‍ഹി : ദേശീയ പതാകയെ അപമാനിച്ചതിന് ഇന്ത്യന്‍ ബോക്സിംഗ് താരം വിജേന്ദര്‍ സിംഗിനെതിരെ പൊലീസില്‍ പരാതി. വിജേന്ദര്‍ തന്റെ പ്രഥമ ഡബ്ള്യു ബി ഒ ഏഷ്യ പെസഫിക്ക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് മത്സരത്തില്‍ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നാണ് പരാതി.  വസുന്തര എന്‍ക്ളേവ് നിവാസിയായ ഉല്ലാസാണ് സിംഗിനെതിരെ അശോക് നഗര്‍ പൊലീസില്‍ പരാതി നല്‍കിയത്.  ഓസ്ട്രേലിയക്കാരന്‍ കെറി ഹോപ്പിനെതിരായ മത്സരത്തില്‍ വിജേന്ദര്‍ ധരിച്ചിരുന്ന  മൂവര്‍ണത്തിലുള്ള ഷോര്‍ട്ട്സ്  ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിക്കുന്നതായിരുന്നു എന്നാണ് പരാതി. മത്സരത്തില്‍ വിജേന്ദര്‍ ധരിച്ച ഷോര്‍ട്ടിസിനു പിന്നില്‍ ഇന്ത്യന്‍ പതാകയുടെ…

Read More

വിദ്വേഷം പ്രചരിപ്പിക്കുന്ന വെബ്സൈറ്റ് കള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ :കേന്ദ്ര അഭ്യന്തര സഹമന്ത്രി

ന്യൂഡല്‍ഹി: വര്‍ഗ്ഗീയതയും വംശീയവിദ്വേഷവും പ്രചരിപ്പിച്ച വെബ്സൈറ്റുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. ഇത്തരം വെബ്‌സൈറ്റുകള്‍ മൂലം നിരവധി സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ദ്ധിച്ചിരുന്നതായും  മന്ത്രി ലോക്സഭയില്‍ പറഞ്ഞു. ഭീകര സംഘടനകളായ അല്‍-ഖ്വയ്ദ, ഹിസ്ബുള്‍ മുജാഹ്ദ്ദീന്‍, ഐഎസ്, ബോക്കോ ഹറാം തുടങ്ങിയ ഭീകര സംഘടനകള്‍ ആളുകളെ തങ്ങളുടെ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി സോഷ്യല്‍ മീഡിയകളെ ഉപയോഗിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇതിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ദാദ്രിയില്‍ പശുമാംസം സൂക്ഷിച്ചതിന് മധ്യവയസ്‌കനെ തല്ലിക്കൊന്ന സംഭവം സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതിനും…

Read More
Click Here to Follow Us