കസബ : മമ്മൂട്ടിക്ക് നോട്ടീസ് ..

തിരുവനന്തപുരം: പുതിയ ചിത്രമായ കസബയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് വനിതാകമ്മീഷന്റെ നോട്ടീസ്. നടന്‍ മമ്മൂട്ടി, സംവിധായകന്‍ നിഥിന്‍ രഞ്ജി പണിക്കര്‍, നിര്‍മ്മാതാവ് ആലീസ് ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ചിത്രത്തിലുടനീളം സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നവെന്നും അവഹേളിക്കുന്നുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാകമ്മീഷന്റെ നടപടി. കെ.സി റോസക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വനിതാകമ്മീഷന്റെ യോഗത്തിലാണ് നോട്ടീസ് അയക്കാന്‍ തീരുമാനമായത്. ആവിഷ്‌കാര സ്വാതന്ത്ര്യം സ്ത്രീകളെ അവഹേളിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്നും യോഗം വിലയിരുത്തി. പെരുന്നാള്‍ റിലീസായി പുറത്തിറങ്ങിയ കസബ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് കമ്മീഷന്റെ നോട്ടീസ്. സോഷ്യല്‍ മീഡിയയിലടക്കം കസബ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം
  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us