പാക് കറൻസിയും റിവോൾവരും റൂട് മാപ്പും നൽകി.റാവല്പിണ്ടി വ്യോമസേനാ താവളം ചുട്ടെരിക്കാൻ ഇന്ത്യ തീരുമാനിച്ചു

ന്യൂ ഡൽഹി : കാർഗിൽ യുദ്ധം മൂർച്ഛിച്ച 1999 ജൂണിൽ പാക് വ്യോമസേനാ താവളങ്ങൾ ആക്രമിച്ചു നശിപ്പിക്കാൻ ഇന്ത്യ തയാർ എടുത്തിരുന്നതായി വെളിപ്പെടുത്തൽ.ഇരു രാഷ്ട്രങ്ങളും തമ്മിൽ ആണവ യുദ്ധത്തിന് പോലും വഴിവെച്ചേക്കുമായിരുന്ന വ്യോമസേനയുടെ ഈ ആക്രമണ പദ്ധതി എൻ ഡി ടി വിയാണ് ഇപ്പോൾ പുറത്തു വിട്ടത് .

കാർഗിൽ യുദ്ധം മൂർച്ഛിച്ചതിനു ഇടയിൽ ഒത്തുതീർപ്പിനായി ഇന്ത്യയിൽ എത്തിയ പാക് വിദേശകാര്യമന്ത്രി സർതാജ് അസീസ് ചർച്ചകൾ പരാജയപ്പെട്ടു തിരിച്ചു പോയ പിന്നാലെയാണ് പാക് വ്യോമ താവളങ്ങൾ ആക്രമിക്കാൻ സജ്ജരാവാൻ നിർദ്ദേശം ലഭിച്ചത്. 1999 ജൂൺ 12 നായിരുന്നു ഇത്‌. മുഴുവൻ പൈലോട്ടുമാരോടും അവധി റദ്ധാക്കി റിപ്പോർട് ചെയ്യാൻ ആവശ്യപ്പെട്ടു. ശ്രീ നഗറിലെ വ്യോമസേനാ ആസ്ഥനത്തിൽ ആക്രമണ പദ്ധതി തയ്യാറായി .പാക് അധിനിവേശ കശ്മീരിലെ വ്യോമ താവളം ,റാവൽ പിണ്ടിയിലെ ചക്കുളള വ്യോമ താവളം എന്നിവയായിരുന്നു ഇന്ത്യയുടെ പ്രധാന ലക്ഷ്യം . ടോണി, പ്രദീപ് ,ചൗ ,ഗുപ്‌ത ,ടോക് , ഡാലി തുടങ്ങിയ പൈലറ്റുമാർ സജ്ജരായി നിന്നു .ലക്ഷ്യത്തിലേക്കുള്ള റൂട്ട് മാപ്പും ആക്രമണത്തിൽ വിമാനം തകർന്നാൽ രക്ഷപെടാനായി റിവോൾവരും,പാക് കറൻസിയും ഇവർക്ക് നൽകി .

റാവല്പിണ്ടി വ്യോമസേനാ താവളം ചുട്ടെരിക്കാൻ ഇന്ത്യ തീരുമാനിച്ചു.വ്യോമതാവളത്തിൽ റൺവേ തകർക്കാനായി നാലു മിഗ് 27 യുദ്ധവിമാനങ്ങളെ ചുമതലപെടുത്തി .അകമ്പടി പോകാനായി രണ്ടു മിഗ് 21 വിമാനങ്ങൾ തയാറായി .പാക് ആക്രമണം ഉണ്ടായാൽ അവരെ തടയേണ്ട ചുമതല മിഗ് 21 വിമാനങ്ങളെ ഏൽപ്പിച്ചു . ആക്രമണത്തിന്റെ ഭാഗമായി 16- ഓളം യുദ്ധവിമാനങ്ങൾ ഇൻഡോ-പാക് അതിർത്തിയിൽ ഉടനീളം വിന്യസിക്കപ്പെട്ടു.

1999 ജൂലൈ 13 ന് പുലർച്ചെ 4 മണിക്ക് യുദ്ധസജ്ജരായി പൈലറ്റുമാർ തങ്ങളുടെ സ്ക്വാഡ്രനുകളിൽ റിപ്പോർട് ചെയ്തു .ഡൽഹിയിൽ നിന്നുമുള്ള  എക്സിക്യൂഷൻ   ഓർഡറിനായി അവർ കാതോർത്തിരുന്നു.മണിക്കുറുകൾ കാത്തിരുന്നെങ്കിലും എക്സിക്യൂഷൻ നിർദ്ദേശം ഡൽഹിയിൽ നിന്നും എത്തിയില്ല, തലേ ദിവസം ഇന്ത്യയിൽ നിന്നും മടങ്ങിയ സർതാജ് അസീസ് ജൂൺ 13 ന് വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ്ങുമായി നടത്തിയ ടെലെഫോൺ സംഭാഷണം ആണ് ഈ ഓപ്പറേഷൻ റദ്ദാക്കാൻ ഇടയാക്കിയത്.

നുഴഞ്ഞു കയറ്റക്കാരെ മലനിരകളിൽ നിന്നു പിൻവലിക്കാം എന്നും അതിർത്തിയിൽ തൽസ്ഥിതി പുനർ നിർമിക്കും എന്ന സർതാജ് അസീസിന്റെ ഉറപ്പിൽ ഇന്ത്യ അയഞ്ഞു .1971 ന് ശേഷം പാകിസ്ഥാനിൽ മറ്റൊരു വ്യോമാക്രമണത്തിനു തയാറായ ഇന്ത്യ ആക്രമണ പദ്ധതി ഉപേക്ഷിച്ചു. കാർഗിൽ എന്ന പ്രദേശത്തു മാത്രം ഒതുങ്ങി നിന്ന യുദ്ധം ഒരു പൂർണ ഇൻഡോ-പാക് യുദ്ധമായി കലാശിക്കാതെ പോയതും ഈ പദ്ധതി പിൻവലിച്ചതിനാൽ ആണ് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us