പ്രസ്താവനകള്‍ നിലവാരം വെളിപ്പെടുത്തും, മോദിയോട് രാഹുല്‍

ബെംഗളൂരു: പ്രധാനമന്ത്രിയുടെ പരിഹാസത്തിന് മറുപടി നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നടത്തുന്ന പ്രസ്താവനകള്‍ അദ്ദേഹത്തിന്‍റെ നിലവാരത്തെ വ്യക്തമാക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്‍റെ അവസാന ദിവസം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു രാഹുല്‍ ഗാന്ധി.

രാജ്യത്തെ മറ്റേത് പൗരന്‍മാരെക്കാളും ഭാരതീയയാണ് തന്‍റെ അമ്മയെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന് വേണ്ടി നിരവധി നഷ്ടങ്ങള്‍ സഹിച്ചിട്ടുണ്ടെന്നും ബുദ്ധിമുട്ടുകള്‍ നേരിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ പ്രധാനമന്ത്രിയുടെ നിലവാരത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് രാഹുല്‍ തുറന്നടിച്ചു.

  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി

വികസന വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. കര്‍ണാടകയിലെ ജനങ്ങളെക്കുറിച്ചോ അവരുടെ വികസനത്തെക്കുറിച്ചോ പ്രധാനമന്ത്രിക്ക് യാതൊന്നും പറയാനില്ല. കര്‍ണാടക തെരഞ്ഞെടുപ്പ് എന്നത് കര്‍ണാടകയെ സംബന്ധിച്ചുള്ളതാണ്. അവിടെ രാഹുല്‍ ഗാന്ധി എന്ന വ്യക്തി പ്രസക്തമല്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

കര്‍ണാടക, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുമെന്ന് ഭയപ്പെടുമെന്ന് മോദിക്ക് ഭയമുള്ളതുകൊണ്ടാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts