യാത്രക്കാര്‍ക്ക് ആശ്വാസമായി പയ്യന്നൂര്‍-ബംഗ്‌ളൂരു എയര്‍ബസ്

അത്യാധുനിക സൗകര്യങ്ങളോടുകൂടി പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്നും ബംഗളൂരുവിലേക്ക് ആരംഭിച്ച പുതിയ കെഎസ്ആര്‍ടിസി എയര്‍ബസ് . പയ്യന്നൂര്‍-ബംഗളൂരു റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് ഈ റൂട്ട് വര്‍ഷങ്ങളായി ഉണെ്ടങ്കിലും പുതിയ പുഷ്ബാക്ക് സീറ്റോടുകൂടിയ എയര്‍ബസ് ഈ റൂട്ടില്‍ ആദ്യമായാണു സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗും ഏര്‍പ്പെടുത്തിയതോടെ ബസില്‍ യാത്രക്കാരുടെ തിരക്കുംകൂടി. 40 സീറ്റിന്റെ പുതിയ എയര്‍ബസ് ഇപ്പോള്‍ മിക്ക ദിവസങ്ങളിലും നിറയെ യാത്രക്കാരുമായാണ് സര്‍വീസ് നടത്തുന്നത്.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

പയ്യന്നൂര്‍-ബംഗ്‌ളൂരു റൂട്ടില്‍ പ്രൈവറ്റ് ബസ്സുകള്‍ നിരക്കിന്റെ പേരില്‍ യാത്രക്കാരെ പിഴിയുമ്പോള്‍ മികച്ച സൗകര്യത്തോടെ 417 രൂപ നിരക്കിലാണ് കെഎസ്ആര്‍ടിസി ഓടുന്നത്. ഇതോടെ പ്രൈവറ്റ് ബസ് കമ്പനികളുടെ ചൂഷണത്തില്‍ നിന്നു യാത്രക്കാര്‍ രക്ഷപ്പെട്ടു എന്നുതന്നെ പറയാം. വൈകുന്നേരങ്ങളില്‍ അഞ്ചിനു പയ്യന്നൂരില്‍ നിന്നു പുറപ്പെടുന്ന ബസ് ആറിന് ചെറുപുഴയും ആലക്കോട് 6.35 നും പുലര്‍ച്ചെ നാലിന് ബംഗൂളുരുവിലും എത്തും.

മലയോര മേഖലയില്‍ നിന്നും ആയിരക്കണക്കിനു കോളജ് വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും മറ്റു യാത്രക്കാരും ദിവസേന മൈസൂരു-ബംഗളൂരു ഭാഗത്തേക്കു പോകാന്‍ ഇപ്പോള്‍ കൂടുതലായും കെഎസ്ആര്‍ടിസി ബസുകളെയാണ് ആശ്രയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
[masterslider id="10"]

Related posts