ബെംഗളൂരു: സ്വവർഗാനുരാഗത്തെ ചോദ്യം ചെയ്തതിന് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഭർത്താവ് ഉപദ്രവിച്ചെന്ന പരാതിയുമായി യുവതി. 2020 ലാണ് ഇവർ വിവാഹിതരായത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി ഭർത്താവ് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാവുന്നില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ആണ് ഇയാൾക്ക് മറ്റ് പുരുഷൻമാരുമായി ബന്ധം പുലർത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ലഭിച്ചത്. ഇത് ചോദ്യം ചെയ്തപ്പോൾ ശരീരകമായും മനസികമാവും ഭർത്താവ് മർദ്ദിച്ചതായി യുവതി പറയുന്നു. ഭർത്താവിന്റെ സമ്മർദത്തെ തുടർന്ന് ജോലി ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു.
Read MoreTag: women
എംഎൽഎ ക്കെതിരെ വാട്സ്‌ആപ് സ്റ്റാറ്റസ് ഇട്ട പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ
ബെംഗളൂരു: കടുര്‍ മണ്ഡലം കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ്.ആനന്ദിനെതിരെ വാട്സ്‌ആപ് സ്റ്റാറ്റസിട്ട വനിത പോലീസിന് സസ്പെൻഷൻ. തരികെരെ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കെ.ലതക്കെതിരെയാണ് ചിക്കമംഗളൂരു ജില്ല പോലീസ് സൂപ്രണ്ട് ഉമ പ്രശാന്തിെൻറ നടപടി. കടുര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ലതയെ ഈയിടെയാണ് തരികെരെയിലേക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഹെല്‍മറ്റ് ധരിക്കാത്ത ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താൻ പിഴ ചുമത്തിയതിന് എം.എല്‍.എയുടെ പ്രതികാരമാണ് സ്ഥലം മാറ്റം എന്നാണ് ലതയുടെ ആരോപണം. ഇക്കാര്യം പറഞ്ഞ് എം.എല്‍.എയുടെ വീട്ടില്‍ ചെന്ന് പ്രതിഷേധിച്ചതിന് പിറകെയായിരുന്നു വാട്സ്‌ആപ്…
Read More2024 ൽ വനിതാ പ്രധാനമന്ത്രിയുണ്ടാകുമെന്ന് ജ്യോതിഷിയുടെ പ്രവചനം
ബെംഗളൂരു∙ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ഒരു വനിതാ പ്രധാനമന്ത്രിയുണ്ടാകുമെന്ന് കർണാടകയിലെ ജ്യോതിഷിയുടെ പ്രവചനം. തുമക്കൂരു തിപ്തൂർ നൊവനിയക്കരെ ശനി ക്ഷേത്രത്തിലെ ഡോ. യശ്വന്ത് ഗുരുജിയുടെ പ്രവചനത്തിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്ന് ഇയാൾ പ്രവചിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും രാജ്യത്ത് കൂട്ടുകക്ഷി സർക്കാർ അധികാരത്തിൽ എത്തുമെന്നും യശ്വന്ത് പ്രവചിക്കുന്നു. നക്ഷത്രങ്ങളുടെ സ്ഥാനത്തിലുണ്ടാകുന്ന മാറ്റം കാരണമാണ് രാജ്യത്ത് അധികാരമാറ്റം സംഭവിക്കുക. 2024 ഫെബ്രുവരിയിലെ ശിവരാത്രി മഹോത്സവത്തിനുശേഷം രാജ്യത്ത് നേതൃമാറ്റം ഉണ്ടാകും. ഇതിനു…
Read Moreയുവ ബാങ്ക് ഉദ്യോസ്ഥ ആത്മഹത്യ ചെയ്ത നിലയിൽ
ബെംഗളൂരു: ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചിക്കമംഗളൂരുവിലെ കൊല്ലെഗല്‍ മല്ലപ്പയുടെ മകളും കര്‍ണാടക ഗ്രാമീണ്‍ ബാങ്ക് മണ്ഡ്യ റീജിയണല്‍ ഓഫീസ് മാനജറുമായ ശ്രുതിയാണ് (30) മരിച്ചത്. ഏഴ് വര്‍ഷമായി ചിക്കമംഗളൂരു ശാഖയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ശ്രുതി രണ്ട് മാസം മുമ്പാണ് മണ്ഡ്യയിലേക്ക് മാറിയത്. അവിടെ വാടകവീട്ടില്‍ തനിച്ചായിരുന്നു താമസം. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ പിതാവിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് താന്‍ മരിക്കുകയാണെന്ന് അറിയിച്ച ഉടന്‍ ഫോൺ വച്ചു . തിരിച്ചു വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായി. മണ്ഡ്യയിലെ…
Read Moreപോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം
ബെംഗളൂരു: സ്‌കൂട്ടറിൽ ഡ്യൂട്ടിക്ക് പോവുകയായിരുന്ന പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. മംഗളൂരുവിലെ കൊണാജെ പോലീസ് സ്റ്റേഷനിലെ വനിത കോൺസ്റ്റിലിന് നേരെയാണ് അതിക്രമം നടന്നത്. കൊല്യയിലെ വീട്ടിൽ നിന്ന് സ്‌കൂട്ടറിൽ രാവിലെ ഒമ്പതോടെ കുമ്പള നിസർഗ റോഡിൽ എത്തിയപ്പോൾ പ്രതി കൈകാണിച്ചുവെന്നാണ് പോലീസ് ഉദ്യോഗസ്ഥന്റെ പരാതിയിൽ പറയുന്നത്. സ്കൂട്ടർ നിർത്തിയപ്പോൾ യുവാവ് ദേഹത്ത് കയറിപ്പിടിച്ചു. തടഞ്ഞപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Read Moreസ്ത്രീയുടെ മൃതദേഹം വെട്ടി മുറിച്ച നിലയിൽ കണ്ടെത്തി
ഡൽഹി: ഡൽഹിയിൽ റോഡിൽ വെട്ടിമുറിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഈസ്റ്റ് ഡൽഹിയിൽ ഗീത കോളനി ഓവറിന് സമീപമാണ് ഇന്ന് രാവിലെയാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. രാവിലെ 9.15ന് പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി. ഫ്ലൈ ഓവറിന് സമീപം പല സ്ഥലത്തും മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തലയുള്ള ഏതാനും ശരീര ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മറ്റ് ശരീര ഭാഗങ്ങൾ കൂടി കണ്ടെത്തുന്നതിന് ഫ്ലൈ ഓവറിന് സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് പോലീസ് തെരച്ചിൽ തുടരുകയാണ്.
Read Moreഎന്റെ ഭാര്യയെയും കുട്ടികളെയും മടക്കി അയക്കൂ: മോദി സർക്കാരിനോട് അഭ്യർത്ഥിച്ച് പാക് യുവതി സീമ ഹൈദറിന്റെ ഭർത്താവ്
ഇവിടെ: ഗെയിമിംഗ് ആപ്ലിക്കേഷനായ PUBG മൊബൈലിൽ പരിചയപ്പെട്ട ഒരു പുരുഷനൊപ്പം കഴിയാൻ നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പാകിസ്ഥാൻ വനിത സീമ ഹൈദറിന്റെ ഭർത്താവ് ഗുലാം ഹൈദർ, തന്റെ ഭാര്യയെ അയച്ച ഇന്ത്യൻ സർക്കാരിനോട് ഹൃദയംഗമമായ അഭ്യർത്ഥന നടത്തി. ഇന്ത്യയിലുള്ള ഭാര്യയിൽ നിന്നും മക്കളിൽ നിന്നും വേർപിരിഞ്ഞ അദ്ദേഹം ഇപ്പോൾ താമസിക്കുന്ന സൗദി അറേബ്യയിൽ നിന്ന് ഹൃദയസ്പർശിയായ ഒരു വീഡിയോയിലൂടെയാണ് തന്റെ അഭ്യർത്ഥന പുറത്തിറക്കിയിരിക്കുന്നത്. വിഷയത്തിൽ നരേന്ദ്ര മോദി സർക്കാർ ഇടപെടണമെന്ന് ഗുലാം ഹൈദർ വീഡിയോയിൽ ആത്മാർത്ഥമായി അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ അപേക്ഷ ലളിതമായിരുന്നു…
Read Moreബസിൽ അപമാര്യാദയായി പെരുമാറി, യുവാവിന്റെ മുഖത്തടിച്ച് യുവതി
ബെംഗളൂരു: തിരക്കേറിയ ബസില്‍ യാത്ര ചെയ്യുന്നതിനിടെ അപമര്യാദയായി പെരുമാറിയ യുവാവിനെ പൊതിരെ തല്ലി യുവതി. മണ്ഡ്യയിലെ കെ ആര്‍ പേട്ട് ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ആദ്യം മുന്നറിയിപ്പ് നല്‍കിയെങ്കിലും യുവാവ് കേട്ടില്ല. പിന്നീട് കയറിപ്പിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി പ്രതികരിച്ചത്. പിടിച്ച് നിര്‍ത്തി മുഖത്തടിക്കുകയായിരുന്നു. ഇറങ്ങി ഓടാന്‍ ശ്രമിച്ചെങ്കിലും യുവതി പിടിവിട്ടില്ല. യുവാവ് മാപ്പ് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവതി അടി തുടര്‍ന്നു. അതേസമയം, ഇത്രയും നടന്നിട്ടും ആരും യുവതിയെ സഹായിക്കാനെത്തിയില്ല. യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പുറംലോകമറിഞ്ഞത്. യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടോ…
Read Moreസ്ത്രീകൾക്ക് സൗജന്യ യാത്ര ഉടൻ
ബെംഗളൂരു: സര്‍ക്കാര്‍ ബസുകളില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി. നാളെ ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌ആര്‍ടിസിയുടെ നാല് ഡിവിഷനുകളിലേയും മാനേജിംഗ് ഡയറക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യാതൊരു വ്യവസ്ഥകളും ഇല്ല. എപിഎല്‍ എന്നോ ബിഎല്‍ എന്നോ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും സര്‍ക്കാര്‍ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം’, രാമലിംഗ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.’എംഡിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പദ്ധതിയുടെ ഗുണത്തെക്കുറിച്ചും ദോഷത്തെ കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതുമായി…
Read Moreവനിതാ ദിനത്തിൽ ബിഎംടിസി സൗജന്യ യാത്ര ഉപയോഗിച്ചത് 20 ലക്ഷത്തിലധികം സ്ത്രീകൾ
ബെംഗളൂരു: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) സൗജന്യ യാത്രാ ഓഫർ ഉപയോഗിച്ചത് 20 ലക്ഷത്തിലധികം സ്ത്രീകൾ. ബുധനാഴ്ച 21.97 ലക്ഷം സ്ത്രീകളാണ് യാത്ര ചെയ്തത്. ബസ് കോർപ്പറേഷൻ പ്രതീക്ഷിച്ചതിലും 2 ലക്ഷം കൂടുതലാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 20 ലക്ഷം സ്ത്രീകൾ തങ്ങളുടെ സേവനം തിരഞ്ഞെടുത്താൽ സർക്കാരിന് മൊത്തം 8.17 കോടി രൂപ ചെലവ് വരുമെന്ന് ബിഎംടിസി കണക്കാക്കിയിരുന്നു. എന്നാൽ ബുധനാഴ്‌ച സൗജന്യ യാത്രയ്‌ക്ക് ചെലവായ തുക കോർപ്പറേഷൻ വെളിപ്പെടുത്തിയിട്ടില്ല. ആറ് ഡിവിഷനുകളിൽ, 5,15,988 പേർ വെസ്റ്റിനും 4,73,596…
Read More