ഭര്‍തൃവീട്ടില്‍ നേരിട്ട പീഡനം തുറന്ന് പറഞ്ഞ് മാധ്യമ പ്രവർത്തക 

ബെംഗളുരു: ഭര്‍തൃവീട്ടില്‍ നേരിട്ട ദുരിതങ്ങള്‍ വെളിപ്പെടുത്തി മുന്‍ മാധ്യമ പ്രവര്‍ത്തക രംഗത്ത്. മറ്റൊരു രാജ്യത്തുള്ള സ്ത്രീയുമായി ഭര്‍ത്താവിനുള്ള ബന്ധത്തെക്കുറിച്ചും അവര്‍ തുറന്ന് പറയുന്നു. ഭര്‍ത്താവിന്‍റെ മാതാപിതാക്കളുടെ ദ്രോഹമടക്ക വിശദീകരിച്ച്‌ കൊണ്ട് ആണ് യുവതി പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. രണ്ടര വയസുള്ള മകനൊപ്പം വീട്ടില്‍ നിന്ന് തന്നെ പുറത്താക്കി. ഇപ്പോള്‍ തന്‍റെ ജീവനും തൊഴിലിനും ഭീഷണി നേരിടുന്നുണ്ടെന്നും ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഭര്‍തൃവീട്ടില്‍ നേരിടുന്ന ദുരിതങ്ങളും വിവാഹമോചനത്തിന് വേണ്ടിയുള്ള സമ്മര്‍ദങ്ങളും കാട്ടി നേരത്തെ പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല. കഴിഞ്ഞയാഴ്‌ച നഗരത്തിലെ ഭര്‍തൃവീട്ടില്‍…

Read More

ഷിമോഗയിൽ സംഘർഷം, 3 പേർ അറസ്റ്റിൽ

ബെംഗളൂരു: ഷിമോഗ ജില്ലയിൽ സംഘർഷം തുടരുന്നു.  വ്യത്യസ്ത സംഭവങ്ങളിൽ രണ്ടുപേർ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് 3 പേരെ പോലീസ് പിടികൂടി. മാർക്കറ്റ് ഫൗസാൻ, അസർ എന്ന അസു, ഫറാസ് എന്നിവരെയാണ് ദൊഡ്ഡപേട്ടയിൽ നിന്ന് പോലീസ് പിടികൂടിയത്. ഏതാനും ദിവസം മുമ്പ് പ്രതികളിൽ ഒരാളായ മാർക്കറ്റ് ഫൗസാനെതിരെ ചില ആരോപണങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് ഇപ്പോഴുണ്ടായ സംഭവമെന്ന് അക്രമിക്കപ്പെട്ടവരിൽ ഒരാളായ കുമാർ പറഞ്ഞു. അക്രമകാരികൾ ആർഎസ്എസ് വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നും ഇവർ പറയുന്നു. ‘ഞാൻ നിലത്തു വീണു, അവർ അപ്പോഴും എന്നെ ആക്രമിച്ചു, എന്റെ മുഖത്തവർ അടിച്ചു. തലയിൽ…

Read More

നിയമം തെറ്റിച്ചുള്ള പാർക്കിംഗ്,  പിഴ 1000, അത് ഫോട്ടോ എടുത്ത് അധികൃതർ അറിയിക്കുന്നവർക്ക് പ്രതിഫലം 500

ന്യൂഡൽഹി : വാഹനാപകടങ്ങൾ കുറയ്ക്കാനും സാമൂഹിക സുരക്ഷ ഉറപ്പിക്കാനുമായി ഒട്ടനവധി പദ്ധതികൾ സർക്കാരുകൾ ആവിഷ്കരിക്കാറുണ്ട്. ചിലപ്പോൾ കർശനനിയന്ത്രണങ്ങൾ ഫലപ്രദം ആകാതെ വരുമ്പോൾ ചില തന്ത്രങ്ങളും ഭരണകൂടവും പ്രയോഗിക്കാറുണ്ട്. ഇപ്പോഴിതാ തോന്നും പോലെ വാഹനം പാർക്ക് ചെയ്യുന്നവർക്കുള്ള ഉഗ്രൻ പണിയാണ് റോഡ് ഗതാഗതം, ഹൈവേ വിതരണം ചെയ്യുന്നത്. നിയമം തെറ്റിക്കുന്നവരെ പൗരന്മാരെ ഉപയോഗിച്ച് നേരിടാനാണ് ഇവർ ഒരുങ്ങുന്നത്. നിയമം തെറ്റിച്ച് പാർക്ക് ചെയ്‌തിരിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ ഫോട്ടോ എടുത്ത് അയയ്‌ക്കുന്നവർക്ക് സാമ്പത്തിക സഹായം ആലോചിക്കുന്നതായി കേന്ദ്ര റോഡ് ഗതാഗതം, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.…

Read More

വീണ്ടും അരുംകൊല; തലശ്ശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു.

കണ്ണൂർ: കണ്ണൂരിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്നു. തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലിലാണ് CPM പ്രവർത്തകൻ വെട്ടേറ്റ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ പുന്നോൽ സ്വദേശി ഹരിദാസാണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് വെട്ടേറ്റത്. പുലർച്ചെ രണ്ട് മണിയോടെ രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു ഇദ്ദേഹം തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. ക്രൂരമായി വെട്ടേറ്റ ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു. വീടിനു സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാൽ ബഹളം…

Read More

സംസ്ഥാനത്ത് ഗാർഹിക പീഡനം വർദ്ധിച്ചതായി ആരോഗ്യ സർവേ

ബെംഗളൂരു: മുൻപ് നടന്ന സർവേ കണ്ടെത്തലുകളെ അപേക്ഷിച്ച് സംസ്ഥാനത്ത് വിവാഹിതരായ സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനങ്ങളും യുവതികൾക്കെതിരായ ലൈംഗികാതിക്രമങ്ങളും വർധിച്ചതായി ഏറ്റവും പുതിയ ദേശീയ ആരോഗ്യ സർവേ-5 വെളിപ്പെടുത്തുന്നു. 18 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ വ്യാപനം 20.6 ശതമാനത്തിൽ നിന്ന് 44.4 ശതമാനമായി ഉയർന്നു. 18-നും 29-നും ഇടയിൽ പ്രായമുള്ള, 18 വയസ്സിൽ ലൈംഗികാതിക്രമത്തിന് വിധേയരായ യുവതികളുടെ അനുപാതവും 10.3 ശതമാനത്തിൽ നിന്ന് 11 ശതമാനമായി ഉയർന്നു. തല്ലുക, തള്ളുക, അവർക്ക് നേരെ എന്തെങ്കിലും എറിയുക, കൈകൾ വളച്ച്, മുടി വലിച്ചു പറിക്കുക, ചവിട്ടുക, വലിച്ചിഴയ്ക്കുക,…

Read More
Click Here to Follow Us