ബെംഗളുരു; കേരളത്തിൽ നിന്നും കുടകിലേക്കും തിരിച്ചുമുള്ള സംസ്ഥാനാന്തര ബസ് സർവ്വീസ് നിന്നിട്ട് 2 മാസം പിന്നിടുന്നു. 30 വരെ വീണ്ടും കുടക്- കേരള സംസ്ഥാനാന്തര യാത്ര നിരോധനം കലക്ടർ ഉത്തരവിറക്കി നീട്ടിയതോടെ യാത്രക്കാർക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബർ അവസാനം വരെ കേരളത്തിൽ നിന്നും കർണ്ണാടകയിലേക്കും തിരിച്ചുമുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറി പി രവികുമാർ ഉത്തരവിറക്കിയിരിക്കുകയാണ്. കൂടാതെ കർണ്ണാടകയിലെ മറ്റ് അതിർത്തികളിലെ പോലെ സ്വകാര്യ വാഹനങ്ങളിലും മറ്റും എത്തുന്ന യാത്രക്കാർക്ക് കുടക് വഴി പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളിലും ,ചരക്കു വാഹന ജീവനക്കാർക്ക്…
Read MoreTag: travel
ബിഎംടിസി- ഇ ഫീഡർ ബസ്; ആദ്യ ബസ് ഇന്നെത്തും
ബെംഗളുരു; കരാർ അടിസ്ഥാനത്തിൽ ഇറക്കുന്ന ഇലക്ട്രിക് ബസുകളിൽ ആദ്യത്തേത് ഇന്ന് ബെംഗളുരുവിലെത്തും. ബെംഗളുരു സ്മാർട്ട് സിറ്റി പദ്ധതിയിൽ പെടുത്തി 90 നോൺ എസി ഇ ബസുകൾ ഇറക്കാൻ എൻടിപിസി വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡിനാണ് കരാർ ലഭിച്ചത്.. പരീക്ഷണ സർവ്വീസിനുള്ള ബസാണ് ഇന്നെത്തുന്നത്. 9 മീറ്റർ നീളമുള്ള ബസിൽ 30- 35 പേർക്ക് ഇരുന്ന് യാത്ര ചെയ്യാനാകും. മിനി ബസ് ആയതിനാൽ ഇടറോഡുകളിലൂടെയും സർവ്വീസ് നടത്താനാകും. പരീക്ഷണ സർവ്വീസ് വിജയകരമായി മാറിയാൽ വർഷാവസാനത്തോടെ ഘട്ടം ഘട്ടമായി ബാക്കി ഇ ബസുകളും ഇറക്കും. ഡ്രൈവറെയും കരാർ…
Read Moreകുഴി തിരിച്ചറിയാൻ വച്ച ബാരിക്കേഡിൽ ബൈക്കിടിച്ചു; യാത്രക്കാരന് ദാരുണാന്ത്യം
ബെംഗളുരു; റോഡിലെ പൈപ്പ് ലൈൻ ജോലികൾക്കായി തുറന്നിട്ടിരുന്ന കുഴി തിരിച്ചറിയാൻ വേണ്ടി സ്ഥാപിച്ചിരുന്ന ബാരിക്കേഡിൽ ഇടിച്ചു മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഹെസറഘട്ട മെയിൻ റോഡിൽ ഉണ്ടായ അപകടത്തിലാണ് ദസറഹള്ളി സ്വദേശിയായ ആനന്ദപ്പ(47) മരണപ്പെട്ടത്. ജലബോർഡ് അറ്റകുറ്റപ്പണികൾക്കായി തുറന്ന കുഴിയുടെ സമീപം വച്ചിരുന്ന ബാരിക്കേഡിൽ ഇടിച്ചാണ് അപകടം. ബാരിക്കേഡ് സ്ഥാപിച്ചിടത്ത് വേണ്ടത്ര വെളിച്ചമോ, സൂചനാ ബോർഡുകളോ ഇല്ലാതിരുന്നതാണ് അപകട കാരണമായി പറയപ്പെടുന്നത്. റോഡിന്റെ ശോചനീയാവസ്ഥയും, അധികൃതരുടെ അനാസ്ഥയും മൂലം 2 ആഴ്ച്ചക്കിടെ മരണപ്പെടുന്ന മൂന്നാമത്തെ യാത്രക്കാരനാണ് ആനന്ദപ്പ.
Read Moreയാത്രക്കാർക്ക് ആശ്വാസം; കേരളത്തിലേക്കുള്ള നിരക്കുകളിൽ ഇളവ് വരുത്തി ആർടിസി
ബെംഗളുരു; കോവിഡ് കാലത്ത് ആശ്വാസവാർത്തയുമായി കർണ്ണാടക ആർടിസി രംഗത്ത്. കേരളത്തിലേക്കുള്ള സർവ്വീസ് നടത്തുന്ന മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസിന്റെ നിരക്ക് പത്തുശതമാനത്തോളമാണ് കുറച്ചിരിക്കുന്നത്. 130 രൂപയോളം കുറവ് ഇതോടെ ഉണ്ടാകും. ബെംഗളുരുവിൽ നിന്നും തൃശ്ശൂരിലേക്കും എറണാകുളത്തേക്കുമാണ് മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസ് സർവ്വീസ് നടത്തുന്നത്. പത്തു ശതമാനത്തോളം നിരക്കുകളിൽ കുറവ് വരുത്തിയതോടെ എറണാകുളത്തേക്ക് 1330 രൂപയിൽ നിന്ന് 1200 രൂപയായും തൃശ്ശൂരിലേക്ക് 1220 രൂപയിൽ നിന്ന് 1100 രൂപയായും കുറവ് വരും.
Read Moreമെട്രോ യാത്ര ഇനി മുതൽ കൂടുതൽ സുരക്ഷയോടെ
ബെംഗളൂരു: ഇനി പേടിക്കാതെ മെട്രോ യാത്ര. നമ്മ മെട്രോ സ്റ്റേഷനുകളിൽ ട്രെയിനിൽ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ കാൽവഴുതി വീണുള്ള അപകടങ്ങൾ തടയാൻ പരിഹാരവുമായി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) രംഗത്ത്. സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായി ട്രെയിനിന്റെ വാതിൽ ഭാഗത്തിനും പ്ലാറ്റ്ഫോമിനും ഇടയിലെ വലിയ വിടവിൽ കാൽ കുടുങ്ങാതിരിക്കാൻ വീതിയേറിയ പാനൽ ഘടിപ്പിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷക്കായി മൈസൂരു റോഡ് സ്റ്റേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ പാനൽ ഘടിപ്പിച്ചതിനു ജനങ്ങളിൽ നി്ന്ന് വലിയ സ്വീകാര്യത ലഭിച്ചതിനാൽ ശേഷിച്ച 39 സ്റ്റേഷനിലേക്കും ഇതു വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിഎംആർസി എന്ന് റിപ്പോർട്ടുകൾ.
Read Moreമലയാളികൾക്ക് ആശ്വാസമായി കേരള ആർടിസി സർവ്വീസ്; കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം
ബെംഗളുരു: അമിത വില ഈടാക്കി സർവ്വീസ് നടത്തുന്നവർക്കിടയിൽ കുറഞ്ഞ ചിലവിൽ മലയാളികൾക്ക് നാടെത്താൻ കേരള ആർടിസി സർവ്വീസ്. 21 മുതൽ 24 വരെ സ്പെഷ്യൽ സർവ്വീസ് നടത്തും. ദിവസവും 7 അധിക ബസുകളാണ് ഇതുവരെ പ്രഖ്യാപിച്ചത്. റിസർവേഷൻ ഉടൻ ആരംഭിക്കും, ടിക്കറ്റ് വിറ്റ് പോകുന്ന മുറക്ക് വീണ്ടും കൂടുതൽ സ്പെഷ്യലുകൾ അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Read Moreബന്ദിപ്പൂർ രാത്രി യാത്ര നീക്കില്ല: മന്ത്രി സി പുട്ടരംഗഷെട്ടി
ബെംഗളുരു: രാത്രി ഗതാഗതത്തിന് ബന്ദിപ്പൂർ വനമേഖലയിലൂടെ ഏർപ്പെടുത്തിയ നിരോധനം നീക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി സി പുട്ടരംഗഷെട്ടി രംഗത്ത്. വനമേഘലയിലൂടെ മേൽപ്പാലം നിർമ്മിക്കാനുള്ള പദ്ധതിയും, നിരോധനം നീക്കണമെന്ന കേന്ദ്ര നിർദേശവും സംസ്ഥാന സർക്കാർ നേരത്തെ തള്ളിയതാണെന്ന് മന്ത്രി വ്യക്തമാക്കി.
Read Moreഒാരോ യാത്രക്കും മെട്രോ സമ്മാനിക്കുന്നത് സമയ ലാഭം; 11 മിനിറ്റ് സമയം യാത്രക്കാർക്ക് ലാഭമെന്ന് കണക്കുകൾ
ബെംഗളുരു: മെട്രോ യാത്രകൾ യാത്രക്കാർക്ക് 11 മിനിറ്റ് സമയം ലാഭം നേടി കൊടുക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് (ഐഎസ്ഇസി) നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. മുൻപ് 40 മിനിറ്റ് എടുത്തിരുന്ന യാത്രയ്ക്കിപ്പോൾ ശരാശരി 29 മിനിറ്റാണ് എടുക്കുന്നത്. ബസിലും മെട്രോ ട്രെയിനിലുമായി ഒരു ദിവസം ഓഫിസ് യാത്രയ്ക്കു ശരാശരി 34 രൂപയാണ് ചെലവ് വരുന്നത്. നഗരത്തിലെ 5514 പേർക്കിടയിലാണ് ഇത്തരമൊരു സർവെ നടത്തിയത്.
Read More