കുഴി തിരിച്ചറിയാൻ വച്ച ബാരിക്കേഡിൽ ബൈക്കിടിച്ചു; യാത്രക്കാരന് ദാരുണാന്ത്യം

ബെം​ഗളുരു; റോഡിലെ പൈപ്പ് ലൈൻ ജോലികൾക്കായി തുറന്നിട്ടിരുന്ന കുഴി തിരിച്ചറിയാൻ വേണ്ടി സ്ഥാപിച്ചിരുന്ന ബാരിക്കേഡിൽ
ഇടിച്ചു മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ മരിച്ചു.

ഹെസറഘട്ട മെയിൻ റോഡിൽ ഉണ്ടായ അപകടത്തിലാണ് ദസറഹള്ളി സ്വദേശിയായ ആനന്ദപ്പ(47) മരണപ്പെട്ടത്. ജലബോർഡ് അറ്റകുറ്റപ്പണികൾക്കായി തുറന്ന കുഴിയുടെ സമീപം വച്ചിരുന്ന ബാരിക്കേഡിൽ ഇടിച്ചാണ് അപകടം.

  സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു

ബാരിക്കേഡ് സ്ഥാപിച്ചിടത്ത് വേണ്ടത്ര വെളിച്ചമോ, സൂചനാ ബോർഡുകളോ ഇല്ലാതിരുന്നതാണ് അപകട കാരണമായി പറയപ്പെടുന്നത്.

റോഡിന്റെ ശോചനീയാവസ്ഥയും, അധികൃതരുടെ അനാസ്ഥയും മൂലം 2 ആഴ്ച്ചക്കിടെ മരണപ്പെടുന്ന മൂന്നാമത്തെ യാത്രക്കാരനാണ് ആനന്ദപ്പ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിനോദയാത്രയ്ക്കിടെ ദുരന്തം; കെ.ആർ.എസ് ജലാശയത്തിൽ തോണി മറിഞ്ഞ് മലയാളികളായ ദമ്പതികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us