അലന്ദ് മണ്ഡലത്തിലെ വോട്ടുകവർച്ച; മുൻകൂർജാമ്യം നേടി ബിജെപി മുൻ എംഎൽഎ

ബെംഗളൂരു : കർണാടകത്തിലെ വോട്ടുകവർച്ചക്കേസിൽ ആരോപണവിധേയരായ ബിജെപി മുൻ എംഎൽഎ സുഭാഷ് ഗുട്ടേദാറും മകൻ ഹർഷ ഗുട്ടേദാറും ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കോടതിയിൽനിന്നു മുൻകൂർജാമ്യം നേടി.

കലബുറഗി ജില്ലയിലെ അലന്ദ് നിയോജകമണ്ഡലത്തിൽ വ്യാജരേഖയുണ്ടാക്കി വോട്ടർപട്ടികയിൽനിന്നു വോട്ടുകൾ തള്ളാൻ ശ്രമം നടത്തിയെന്നാണ് കേസ്.

കലബുറഗിയിലെ ഒരു ഡേറ്റാ സെന്റർ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നും ഓരോ വോട്ടും തള്ളാൻ 80 രൂപ നിരക്കിൽ ഡേറ്റാ സെന്ററിന് നൽകിയെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

സുഭാഷ് ഗുട്ടേദാറിന്റെ വീട്ടിലും മറ്റിടങ്ങളിലും നടത്തിയ പരിശോധനയിൽ ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തതിനുപിന്നാലെയാണ് വോട്ടുകവർച്ചയുടെ വിവരങ്ങൾ എസ്‌ഐടി പുറത്തുവിട്ടത്.

സുഭാഷ് ഗുട്ടേദാറിന്റെ മകൻ ഹർഷ ഗുട്ടേദാറിന്റെ വീട്ടിലും പരിശോധന നടന്നിരുന്നു. കേസിൽ ഇവരെ അറസ്റ്റുചെയ്തേക്കുമെന്ന് അഭ്യൂഹമുയർന്നതിനെത്തുടർന്നാണ് കോടതിയെ സമീപിച്ച് മുൻകൂർജാമ്യം നേടിയത്.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
[masterslider id="10"]

Related posts