ബന്ദിപ്പുർ കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവക്കുഞ്ഞുങ്ങളിൽ രണ്ടെണ്ണം ചത്തനിലയിൽ

ബെംഗളൂരു : ബന്ദിപ്പുർ കടുവ സംരക്ഷണ കേന്ദ്രത്തിൽ തള്ളക്കടുവയിൽനിന്ന് വേറിട്ടു പോയ കടുവക്കുഞ്ഞുങ്ങളിൽ രണ്ടെണ്ണം ചത്തനിലയിൽ. ജീവനോടെ അവശേഷിച്ച ഒരു പെൺ കടുവക്കുഞ്ഞിനെ ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലുള്ള മൃഗസംരക്ഷണ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. ഒക്ടോബർ 13-നാണ് ബന്ദിപ്പുർ കടുവ സംരക്ഷണ കേന്ദ്രത്തിൽ തള്ളക്കടുവയിൽനിന്ന് വേറിട്ടു പോയ മൂന്ന് കടുവക്കുഞ്ഞുങ്ങളെ വനം ജീവനക്കാർ നൈറ്റ് പട്രോളിങ്ങിനിടെ കണ്ടെത്തിയത്്. കേന്ദ്രത്തിലെ പുനജനുരു -ബെഡഗുളി റോഡിന് സമീപമാണ് കുഞ്ഞുങ്ങളെ കണ്ടെത്തിയത്. തുടർന്ന് കൂർഗള്ളിയിൽ സ്ഥിതി ചെയ്യുന്ന മൈസൂരു മൃഗശാലയോട് ചേർന്നുള്ള രക്ഷാപ്രവർത്തന പുനരധിവാസ കേന്ദ്രത്തിലേക്ക് അവയെ മാറ്റി.…

Read More

സംസ്ഥാനത്ത് ഒറ്റ ദിവസം വ്യത്യസ്ത വന്യജീവി ആക്രമണം സംഭവങ്ങളിൽ പൊലിഞ്ഞത് മൂന്നു ജീവൻ

ബെംഗളൂരു : കടുവ, ആന എന്നിവയുടെ ആക്രമണത്തിൽ വെള്ളിയാഴ്ച കൊല്ലപ്പെട്ടത് മൂന്നുപേർ. ചിക്കമഗളൂരുവിലെ ശൃംഗേരിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് സഹോദരന്മാരാണ് മരിച്ചത്. കടുവയുടെ ആക്രമണത്തിൽ ബന്ദിപ്പുരിലെ സർഗൂർ താലൂക്കിലെ കുർണേഗല ഗ്രാമത്തിൽ വെള്ളിയാഴ്ച ഒരു കർഷകനും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച കൂടാടി ഗ്രാമത്തിലെ ദൊഡ്ഡ നിങ്കയ്യ (65) എന്ന കർഷകനാണ് കൊല്ലപ്പെട്ടത്. ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലെ മൊളേയുരു ഡിവിഷനു കീഴിലുള്ള ഹെഡിയാല ഫോറസ്റ്റ് റേഞ്ചിനടുത്താണ് സംഭവം. വനത്തിനടുത്തുള്ള തുറസ്സായ സ്ഥലത്ത് കന്നുകാലികളെ മേയ്ക്കുകയായിരുന്ന നിങ്കയ്യയെ കടുവ പൊടുന്നനെ ആക്രമിച്ച് തത്‌ക്ഷണം കൊല്ലുകയായിരുന്നു. പിന്നീട് കടുവ മൃതദേഹം…

Read More

കന്നഡ രാജ്യോത്സവ ഘോഷയാത്രയ്ക്കിടെ അക്രമം; അഞ്ച് പേരെക്ക് കുത്തേറ്റു

ബെംഗളൂരു : സദാശിവനഗരയിലെ ചെന്നമ്മ സർക്കിളിന് സമീപം കന്നഡ രാജ്യോത്സവ ഘോഷയാത്രയ്ക്കിടെ അഞ്ച് പേർക്ക് കുത്തേറ്റു, അക്രമികൾ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു . മൂന്ന് പേരെ ബിഐഎംഎസ് ആശുപത്രിയിലും രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുനാഥ് വക്കുണ്ട, സച്ചിൻ കാംബ്ലെ, ലോകേഷ് ബെറ്റഗേരി, വിനായക്, നസീർ പത്താൻ എന്നിവർക്കാണ് കുത്തേറ്റത്. ബെൽഗാമിലെ സദാശിവനഗറിലെ ചെന്നമ്മ സർക്കിളിന് സമീപം കന്നഡ രാജ്യോത്സവത്തിന്റെ ഭാഗമായി പ്രതീകാത്മക ഘോഷയാത്ര നടക്കുകയായിരുന്നു. ഈ സമയത്ത്, പെട്ടെന്ന് ഘോഷയാത്ര സംഘത്തിലേക്ക് കടന്ന അക്രമികൾ കത്തി ഉപയോഗിച്ച് അഞ്ച് പേരെ കുത്തി…

Read More

അലന്ദ് മണ്ഡലത്തിലെ വോട്ടുകവർച്ച; മുൻകൂർജാമ്യം നേടി ബിജെപി മുൻ എംഎൽഎ

ബെംഗളൂരു : കർണാടകത്തിലെ വോട്ടുകവർച്ചക്കേസിൽ ആരോപണവിധേയരായ ബിജെപി മുൻ എംഎൽഎ സുഭാഷ് ഗുട്ടേദാറും മകൻ ഹർഷ ഗുട്ടേദാറും ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കോടതിയിൽനിന്നു മുൻകൂർജാമ്യം നേടി. കലബുറഗി ജില്ലയിലെ അലന്ദ് നിയോജകമണ്ഡലത്തിൽ വ്യാജരേഖയുണ്ടാക്കി വോട്ടർപട്ടികയിൽനിന്നു വോട്ടുകൾ തള്ളാൻ ശ്രമം നടത്തിയെന്നാണ് കേസ്. കലബുറഗിയിലെ ഒരു ഡേറ്റാ സെന്റർ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നും ഓരോ വോട്ടും തള്ളാൻ 80 രൂപ നിരക്കിൽ ഡേറ്റാ സെന്ററിന് നൽകിയെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. സുഭാഷ് ഗുട്ടേദാറിന്റെ വീട്ടിലും മറ്റിടങ്ങളിലും നടത്തിയ പരിശോധനയിൽ ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തതിനുപിന്നാലെയാണ് വോട്ടുകവർച്ചയുടെ വിവരങ്ങൾ എസ്‌ഐടി…

Read More

മുന്നിൽ നിന്നു നയിക്കാൻ മുരളീധരൻ; തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ കോണ്‍ഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനില്‍ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് പ്രധാന മുഖങ്ങളെ രംഗത്തിറക്കി നിലമെച്ചപ്പെടുത്താനാണ് തീരുമാനം. കെ എസ് ശബരീനാഥന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍, ഡിസിസി ജനറല്‍ സെക്രട്ടറി എം എസ് അനില്‍കുമാര്‍ എന്നിവർ അടക്കം യുവ മുഖങ്ങളെ രംഗത്തിറക്കി കളം പിടിക്കാനാണ് നീക്കം. കഴിഞ്ഞദിവസം ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ശബരിനാഥൻ കവടിയാര്‍ ഡിവിഷനില്‍ നിന്നും മത്സരിക്കും. സ്വന്തം വീടുള്ള ശാസ്തമംഗലം വാര്‍ഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ മത്സരിക്കുന്നത്.…

Read More

ഓരോ കസർത്തുകളെ!!!! നഗരത്തിൽ പിഴ ഒഴിവാക്കാൻ ബൈക്ക് യാത്രികൻ ഹെൽമെറ്റാക്കി ചീനച്ചട്ടി

ബെംഗളൂരു: ബെംഗളൂരുവിൽ തലയിൽ ചീനച്ചട്ടി കെട്ടി മോട്ടോർ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. കനത്ത ഗതാഗതക്കുരുക്കിൽ പിഴ ഒഴിവാക്കാൻ വേണ്ടിയാണ് അദ്ദേഹത്തിന്റെ ഈ കസർത്ത്. രൂപേന അഗ്രഹാരയ്ക്ക് സമീപം ബൈക്ക് ഗതാഗതത്തിലൂടെ നീങ്ങുമ്പോൾ റൈഡർ തലയിൽ പാചകത്തിനായി ഉപയോഗിക്കുന്ന വലിയ ചീനച്ചട്ടിയാണ് ബാലൻസ് ചെയ്യുന്നത്. പിന്നിൽ സഞ്ചരിച്ചിരുന്ന ഒരു യാത്രക്കാരൻ പകർത്തിയ വീഡിയോയിൽ ഹെൽമെറ്റ് വയ്ക്കേണ്ടിടത്ത് ആ മനുഷ്യൻ പാത്രം പിടിച്ചിരിക്കുന്നതായി കാണിച്ചു. അസാധാരണമായ കാഴ്ച രൂക്ഷമായ പ്രതികരണങ്ങൾക്ക് കാരണമായി, മനുഷ്യന്റെ സുരക്ഷാ ബോധത്തെയും കുറുക്കുവഴിയിലൂടെയുള്ള അദ്ദേഹത്തിന്റെ ശ്രമത്തെയും നെറ്റിസൺമാർ ചോദ്യം ചെയ്തു.…

Read More

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് ഒന്നരക്കോടി രൂപ കുഴല്‍പ്പണം കടത്ത് മലയാളി യുവാവ് പിടിയിൽ

ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കർണാടക കെഎസ്ആർടിസിയുടെ സ്ലീപ്പർ ബസ്സിൽ നിന്ന് നിയമവിരുദ്ധമായി രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന ഒരുകോടി മുപ്പത്തിആറ് ലക്ഷത്തി ഒൻപതിനായിരം രൂപ കണ്ടെടുത്തു. ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടി മൈസൂരു കോഴിക്കോട് ദേശീയപാതയിൽ മീനങ്ങാടിക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കണ്ടെത്തൽ. മലപ്പുറം ജില്ലയിൽ തിരൂരങ്ങാടിതാലൂക്കിൽ വള്ളിക്കുന്ന് സ്വദേശി അമ്മത്തൂർ വീട്ടിൽ അബ്ദുൽ റസാക്കിൽ നിന്നാണ് പണം പിടികൂടിയത്. പണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കൈവശം യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. എക്സൈസ് വകുപ്പ് സംസ്ഥാനതലത്തിൽ നടത്തിയ വാഹന പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇത്രയും…

Read More

ജാമ്യത്തിലിറങ്ങിയ പ്രതിയെ നോട്ടുമാലയിട്ട് സ്വീകരിച്ച് കോൺഗ്രസ് പ്രവർത്തകർ; പരാതി

കോഴിക്കോട്: പേരാമ്പ്രയിൽ കോൺഗ്രസ്-പൊലീസ് സംഘർഷത്തിനിടെ പൊലീസിനുനേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ പ്രതിയ കോൺഗ്രസ് പ്രവർത്തകർ നോട്ടുമാലയിട്ട് സ്വീകരിച്ചതായി പരാതി. കേസിലെ പ്രതിയും യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം സെക്രട്ടറിയുമായ നസീർ വലിയപറമ്പിലിനെ നോട്ടുമാലയിട്ട് സ്വീകരിച്ചതിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണ് പേരാമ്പ്ര എസ്എച്ച്ഒയ്ക്ക് പരാതി നൽകിയത്. ഇവിടെ കറൻസി നോട്ട് ദുരുപയോഗം ചെയ്തതായി ഡിവൈഎഫ്ഐ വെള്ളിയൂര്‍ യൂണിറ്റ് കമ്മിറ്റി നൽകിയ പരാതിയിൽ പറയുന്നു.  

Read More

ഉപരാഷ്‌ട്രപതി നാളെ കേരളത്തിലെത്തും

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ 2025 നവംബർ 3,4 തീയതികളിൽ കേരളത്തിൽ സന്ദർശനം നടത്തും. ചുമതലയേറ്റ ശേഷം ഉപരാഷ്ട്രപതി നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്. സന്ദർശനത്തിൻ്റെ ഭാഗമായി, 2025 നവംബർ 3 ന് കൊല്ലത്തുള്ള ഫാത്തിമ മാതാ നാഷണൽ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും. ഈ മേഖലയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഫാത്തിമ മാതാ നാഷണൽ കോളേജ് അക്കാദമിക് സേവനത്തിൻ്റെ 75 വർഷങ്ങൾ ആഘോഷിക്കുകയാണ്. കൊല്ലത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ (FICEA) അംഗങ്ങളുമായും സി പി രാധാകൃഷ്ണൻ…

Read More

വീടിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: രണ്ട് ദിവസമായി പൂട്ടിയിട്ടിരുന്ന വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ദാവൻഗരെ സ്വദേശിയായ സുപ്രിയ എന്ന യുവതിയെയാണ് ഗായത്രി നഗറിലെ റെയിൽവേ പാരലൽ റോഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. അയൽക്കാർ പറയുന്നതനുസരിച്ച്, കഴിഞ്ഞ ഒന്നര മുതൽ രണ്ട് മാസമായി യുവതിയെ പുറത്തെങ്ങും അതികം കണ്ടിരുന്നില്ല. സുപ്രിയ അടുത്തിടെ ശാരീരികമായി ദുർബലയായിരുന്നു. ഒരു ഡയറ്റീഷ്യൻ നിർദ്ദേശിച്ച പ്രകാരം താൻ ഭക്ഷണക്രമം പിന്തുടരുകയാണെന്ന് അവർ അവകാശപ്പെട്ടിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാൽ തുടർന്നും കാണാതായതോടെ പോലീസിൽ പരാതിപ്പെട്ടപ്പോഴാണ് യുവതിയെ ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തിയത്,

Read More
Click Here to Follow Us