കന്നഡ രാജ്യോത്സവ ഘോഷയാത്രയ്ക്കിടെ അക്രമം; അഞ്ച് പേരെക്ക് കുത്തേറ്റു

ബെംഗളൂരു : സദാശിവനഗരയിലെ ചെന്നമ്മ സർക്കിളിന് സമീപം കന്നഡ രാജ്യോത്സവ ഘോഷയാത്രയ്ക്കിടെ അഞ്ച് പേർക്ക് കുത്തേറ്റു, അക്രമികൾ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു .

മൂന്ന് പേരെ ബിഐഎംഎസ് ആശുപത്രിയിലും രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുനാഥ് വക്കുണ്ട, സച്ചിൻ കാംബ്ലെ, ലോകേഷ് ബെറ്റഗേരി, വിനായക്, നസീർ പത്താൻ എന്നിവർക്കാണ് കുത്തേറ്റത്.

ബെൽഗാമിലെ സദാശിവനഗറിലെ ചെന്നമ്മ സർക്കിളിന് സമീപം കന്നഡ രാജ്യോത്സവത്തിന്റെ ഭാഗമായി പ്രതീകാത്മക ഘോഷയാത്ര നടക്കുകയായിരുന്നു.

  കനത്ത മഴയിലും കൈവിടാതെ മനുഷ്യത്വം; ഭിന്നശേഷിക്കാരനായ യുവാവിനെ തോളിലേറ്റി റോഡ് മുറിച്ചുകടത്തി നഗരത്തിലെ പോലീസ് കോൺസ്റ്റബിൾ

ഈ സമയത്ത്, പെട്ടെന്ന് ഘോഷയാത്ര സംഘത്തിലേക്ക് കടന്ന അക്രമികൾ കത്തി ഉപയോഗിച്ച് അഞ്ച് പേരെ കുത്തി പരിക്കേൽപ്പിച്ച് ഓടി രക്ഷപ്പെട്ടു. ബെൽഗാമിലെ എപിഎംസി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

കമ്മീഷണർ ഭൂഷൺ ബൊറാസെ ബെൽഗാം ബിഐഎംഎസ് ആശുപത്രി സന്ദർശിച്ച് ഇരകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെ, വൈ ജംഗ്ഷന് സമീപം രാജ്യോത്സവ ഘോഷയാത്രയ്ക്കിടെ സംഘർഷമുണ്ടായതായി അദ്ദേഹം പറഞ്ഞു. നാല് പേർക്ക് കുത്തേറ്റതായും, ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

ആക്രമണം നടത്തിയത് ആരാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നുണ്ട്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. പരിക്കേറ്റവരെല്ലാം ബെൽഗാമിലെ നെഹ്‌റുനഗർ നിവാസികളാണ്. രാജ്യോത്സവ ഘോഷയാത്രയിൽ ഇതുവരെ 3-4 ലക്ഷം പേർ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ അറിയാൻ വായിക്കു
[masterslider id="10"]

Related posts