ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് ഒന്നരക്കോടി രൂപ കുഴല്‍പ്പണം കടത്ത് മലയാളി യുവാവ് പിടിയിൽ

ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കർണാടക കെഎസ്ആർടിസിയുടെ സ്ലീപ്പർ ബസ്സിൽ നിന്ന് നിയമവിരുദ്ധമായി രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന ഒരുകോടി മുപ്പത്തിആറ് ലക്ഷത്തി ഒൻപതിനായിരം രൂപ കണ്ടെടുത്തു.

ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടി മൈസൂരു കോഴിക്കോട് ദേശീയപാതയിൽ മീനങ്ങാടിക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കണ്ടെത്തൽ.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

മലപ്പുറം ജില്ലയിൽ തിരൂരങ്ങാടിതാലൂക്കിൽ വള്ളിക്കുന്ന് സ്വദേശി അമ്മത്തൂർ വീട്ടിൽ അബ്ദുൽ റസാക്കിൽ നിന്നാണ് പണം പിടികൂടിയത്.

പണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കൈവശം യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. എക്സൈസ് വകുപ്പ് സംസ്ഥാനതലത്തിൽ നടത്തിയ വാഹന പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇത്രയും പണം പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് ഇപ്പോൾ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? കാലാവസ്ഥാ കേന്ദ്രത്തിന് ഒരു സുപ്രധാന മുന്നറിയിപ്പുണ്ട്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts