നഗരത്തിലെ ബ്ലഡ് ബാങ്കുകളിൽ രക്ത ക്ഷാമം; പൊതുജനങ്ങളോട് രക്തം നല്കാൻ അഭ്യർത്ഥിച്ചു അധികൃതർ

ബെംഗളൂരു: കോവിടിന്റെ രണ്ടാം തരംഗവും 18 വയസ്സിന് മുകളിലുള്ളവർക്കുമായി പ്രതിരോധ കുത്തിവയ്പ്പുകളും ആരംഭിച്ചത്തിനാൽ ബെംഗളൂരു നഗരത്തിലെ ബ്ലഡ് ബാങ്കുകളിൽ ആശങ്ക ഉളവാക്കുന്നു. പകർച്ചവ്യാധി ആരംഭിച്ചതുമുതൽ രക്ത ശേഖരണത്തിൽ നേരിയ തോതിൽ ക്ഷാമം അനുഭവപ്പെട്ടിരുന്നെങ്കിലും, പ്രതിരോധ കുത്തിവയ്പ്പുകൾ കാരണം ഈ വർഷം രക്തദാനാം മന്ദഗതിയിൽ ആയിരുന്നു.

45 വയസ്സിനു മുകളിൽ ഉള്ളവർക്ക് കൊടുത്തിരുന്ന വാക്‌സിൻ പിന്നീട്  18 വയസ്സിന് മുകളിലുള്ളവർക്ക്‌ കൊടുത്ത് തുടങ്ങിയതോടെയാണ് ബ്ലഡ് ബാങ്കുകളിൽ രക്തത്തിനു ക്ഷാമം നേരിട്ട് തുടങ്ങിയത്. ബ്ലഡ് ബാങ്കുകൾ ആരംഭിച്ച ബോധവൽക്കരണ കാമ്പെയ്‌നുകൾ വാക്‌സിൻ ഡോസുകൾ ലഭിക്കുന്നതിന് മുമ്പ് രക്തം ദാനം ചെയ്യാനും മെഡിക്കൽ നടപടിക്രമങ്ങൾക്കായുള്ള രക്തക്ഷാമം പരിഹരിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.

നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ (എൻ‌ബി‌ടി‌സി) പ്രതിരോധ കുത്തിവയ്പിന് ശേഷം രക്തദാനത്തിനുള്ള കാലാവധി രണ്ടാഴ്ചയായി കുറച്ചതോടെ, ശേഖരണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും അടിയന്തരമായ ആവശ്യങ്ങൾക്ക് രക്തക്ഷാമം നേരിടുന്നുവെന്ന് സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ഹെഡ് ഡോ. സീതാലക്ഷ്മി പറഞ്ഞു.

വാക്സിൻ ഒരു ഡോസിന് ശേഷം രക്തദാതാവ് 28 ദിവസം അല്ലെങ്കിൽ നാല് ആഴ്ച കാത്തിരിക്കണമെന്ന് മാർച്ച് 5 ന് നൽകിയ ഉത്തരവിൽ എൻടിബിസി വ്യക്തമാക്കി. കോവിഡിൽ നിന്ന് കരകയറിയ രോഗികൾ പൂർണ്ണമായി സുഖം പ്രാപിച്ച് കുറഞ്ഞത് 28 ദിവസം കഴിഞ്ഞേ രക്തം ദാനം ചെയ്യാൻ പാടുള്ളു. എന്നിരുന്നാലും, ഒരു അവലോകന മീറ്റിംഗിനെത്തുടർന്ന്, കോവിഷീൽഡ് പോലുള്ള പ്രധിരോധ കുത്തിവെപ്പ് എടുത്തവർക്ക് ഇപ്പോൾ രണ്ടാഴ്ചയോ 14 ദിവസമോ കഴിഞ്ഞു രക്ത ദാനം ചെയ്യാം.

രാജ്യത്ത് രക്തക്ഷാമം ഒരു വലിയ പ്രശ്നമായി തുടരുകയാണെന്ന് ബാംഗ്ലൂരിലെ സ്പെഷ്യലിസ്റ്റ് പാത്തോളജിസ്റ്റ് ഡോ. ത്രിച കുൽഹള്ളി പറഞ്ഞു. ഇന്ത്യയിലെ രക്ത വിതരണത്തിന്റെ 80 ശതമാനവും സ്വമേധയാ പ്രതിഫലം ലഭിക്കാത്ത രക്തദാതാക്കളിൽ നിന്നാണ്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച്, പകർച്ചവ്യാധിക്ക് മുമ്പ് ഇന്ത്യയിൽ 1.9 ദശലക്ഷം യൂണിറ്റ് (അല്ലെങ്കിൽ 15%) രക്തത്തിന്റെ കുറവുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us