രണ്ട് വന്ദേഭാരത് ട്രെയിനുകളുടെ സമയമാറ്റത്തിന് സാധ്യത.

ബെംഗളൂരു: മൈസൂരു-ചെന്നൈ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് 11ന് ആരംഭിക്കുന്നതോടെ ബെംഗളൂരു-ചെന്നൈ റൂട്ടിലെ ട്രെയിനുകളുടെ സമയം മാറാന്‍ സാധ്യത. കെ.എസ്.ആര്‍. ബെംഗളൂരു-ചെന്നൈ ബ്യന്ദാവന്‍ എക്‌സ്പ്രസ് (12640) , കെ.എസ്.ആര്‍. ബെംഗളൂരു-ചെന്നൈ ഡബിള്‍ ഡെക്കര്‍ എക്‌സ്പ്രസ് (22626) സമയത്തിലാണ് മാറ്റം വരുന്നത്. നിലവില്‍ മൈസൂരു-ചെന്നൈ റൂട്ടിലെ വേഗമേറിയ ട്രെയിനായ ശതാബ്ദി എക്‌സ്പ്രസിന് പുറമേയാണ് വന്ദേഭാരത് എക്‌സ്പ്രസ് കൂടി എത്തുന്നത്. ബുധന്‍ ഒഴികെയുളള ദിവസങ്ങളിനാണ്. വന്ദേഭാരത് എക്‌സ്പ്രസ് നടത്തുക. ചെന്നൈ സെന്‍ട്രല്‍ – മൈസൂരു വന്ദേഭാരത് എക്‌സ്പ്രസ് (20608) രാവിലെ 5.50ന് പുറപ്പെട്ട് 10.25ന് കെ.എസ്.ആര്‍. ബെംഗളൂരുവിലെത്തും 10.30ന്…

Read More

ബെംഗളൂരുവിൽ നിന്ന് കാശിയിലേക്ക് ആദ്യ ഭാരത് ഗൗരവ് ട്രെയിൻ നവംബർ 11ന്

ബെംഗളൂരു: കർണാടകയിലെ ആദ്യ ഭാരത് ഗൗരവ് ദർശൻ കാശി ട്രെയിൻ നവംബർ 11-ന് ആരംഭിക്കുമെന്ന് മുസ്രൈ, വഖഫ്, ഹജ് മന്ത്രി ശശികല എ ജോലെ അറിയിച്ചു. കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ നിന്ന് വന്ദേ ഭാരത് ട്രെയിനിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. കർണാടകയിലെ ആദ്യ ഭാരത് ഗൗരവ് ട്രെയിനിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നവംബർ 11 ന് ആരംഭിച്ച് നവംബർ 18 ന് സമാപിക്കുന്ന എട്ട് ദിവസത്തെ യാത്രയ്ക്കായി എല്ലാ 547 ടിക്കറ്റുകളും ബുക്ക് ചെയ്തിട്ടുണ്ട്. ഇത് പുരാതന നഗരങ്ങളായ…

Read More

പ്രതിവാര സ്പെഷ്യൽ വിജയപുര – കോട്ടയം ട്രെയിൻ ഈ മാസം 21 മുതൽ

ബെംഗളൂരു: ശബരിമല തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കർണാടകയിലെ വിജയപുരയിൽ നിന്ന് കോട്ടയത്തേക്ക് ദക്ഷിണ പശ്ചിമ റെയിൽവേ പ്രതിവാര സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഇത് ബെംഗളൂരു മലയാളികൾക്ക് ഗുണകരമാകും. ഈമാസം 21 മുതൽ ഫെബ്രുവരി 1 വരെയാണ് സർവീസ്. യശ്വന്ത്പുര, യെലഹങ്ക, കെ ആർ പുരം സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. 15 കോച്ചുകളാണ് ഉണ്ടാവുക. ഈ സർവീസ് ലാഭകരമാണെന്ന് തോന്നിയാൽ സ്ഥിരം സർവീസ് ആക്കാനും പദ്ധതിയുണ്ട്. വിജയപുര – കോട്ടയം സ്പെഷ്യൽ എക്സ്പ്രസ്സ്‌ (07385) തിങ്കളാഴ്ചകളിൽ രാത്രി 11 വിജയപുരയിൽ നിന്ന് ബുധനാഴ്ച പുലർച്ചെ 2:20…

Read More

മൈസൂരു – ബെംഗളൂരു- ചെന്നൈ റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ്സ് പ്രധാന മന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും 

ബെംഗളൂരു: മൈസൂരു – ബെംഗളൂരു- ചെന്നൈ റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ് നവംബർ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഇതിനുപുറമെ, ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബെംഗളൂരു നഗരപിതാവ് നാഡപ്രഭു കെമ്പഗൗഡയുടെ 108 അടിയുള്ള പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. രാജ്യത്തെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വന്ദേ ഭാരത് എക്സ്പ്രസാണ് മൈസൂർ-ബെംഗളൂരു- ചെന്നൈ റൂട്ടിൽ സർവിസ് നടത്തുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പോലീസ്, താൽക്കാലിക, സിവിൽ എവിയേഷൻ തുടങ്ങി വിവിധ മേഖലകളിലെ…

Read More

യശ്വന്തപുര-കൊച്ചുവേളി ഗരീബ്‌രഥിൽ മൂന്ന്‌ എ.സി. കോച്ചുകൾകൂടി

ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യശ്വന്തപുര-കൊച്ചുവേളി ഗരീബ്‌രഥ് എക്സ്‌പ്രസിൽ മൂന്ന്‌ എ.സി. ത്രീ ടയർ കോച്ചുകൾകൂടി അനുവദിച്ചു. 2023 ജനുവരി ഒന്നുമുതൽ പുതിയ കോച്ചുകളുണ്ടാവും. യശ്വന്തപുര-കൊച്ചുവേളി- യശ്വന്തപുര (12257/12258) എക്സ്‌പ്രസുകളിലാണ് കോച്ചുകൾ വർധിപ്പിക്കുന്നത്. ആഴ്ചയിൽ മൂന്നുദിവസംവീതം ഓടുന്ന തീവണ്ടികളാണിത്.  

Read More

ബെംഗളൂരുവിൽ നിന്നും ശബരിമലയിലേക്ക് സ്പെഷ്യൽ ട്രെയിൻ, ഇതാദ്യം..

ബെംഗളൂരു: ശബരിമല തീർത്ഥാടകർക്കായി ഈ തീർത്ഥാടനകാലത്ത് ബെംഗളൂരുവിൽ നിന്ന് സ്‌പെഷൽ ട്രെയിൻ ഓടിക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ്. തീർഥാടകരുടെ തിരക്ക് ഇക്കൊല്ലം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ സ്പെഷൽ ട്രെയിനുകൾ പരിഗണനയിലുണ്ട്. ഹൈദരബാദ്, സെക്കന്തരാബാദ്, കച്ചിഗുഡ എന്നിവിടങ്ങളിൽ നിന്നും ശബരിമല തീർത്ഥാടകർക്കായി പ്രത്യേക തീവണ്ടികൾ സർവീസ് നടത്തും. ചെന്നൈയിൽ നിന്നുള്ള സ്പെഷൽ ട്രെയിൻ ആഴ്ചയിൽ മൂന്നുദിവസം ഉണ്ടാകും. തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Read More

ഇനി മൈസൂരു റൂട്ടിൽ ട്രൈനുകൾ കുതിച്ചുപായും

ബെംഗളൂരു: ബെംഗളൂരു-മൈസൂരു റൂട്ടിൽ ഇന്നുമുതൽ 20 ട്രൈനുകളുടെ വേഗം കൂട്ടി ദക്ഷിണ പശ്ചിമ റെയിൽവേ. കൊച്ചുവേളി മൈസൂരു എക്സ്പ്രസ്സ്‌ (16316) 5 മിനിറ്റ് നേരത്തെ രാവിലെ 11:15ന് മൈസൂരുവിൽ എത്തും. രാവിലെ 8:30ന് കെ എസ് ആർ ബംഗളുരുവിലെത്തി 8:50ന് പുറപ്പെടും. നിലവിൽ 8:30ന് എത്തി 8:35നാണ് പുറപ്പെട്ടിരിക്കുന്നത്. കെങ്കേരി 9:09 (പഴയ സമയം 8:54) രാമാനഗര 9:33 (09:18) മൈസൂരു 11:15 (11:20) എന്നിങ്ങനെയാണ് പുതുക്കിയ സമയപ്പട്ടിക. കൊച്ചുവേളിയ്ക്കും ബെംഗളൂരു കന്റോണ്മെന്റിനും ഇടയിൽ നിലവിലെ സമയപ്പട്ടിക പ്രകാരം തന്നെയാണ് ട്രെയിൻ സർവീസ് നടത്തുക.…

Read More

ദീപാവലി തിരക്ക് കൂടുന്നു, മംഗളൂരുവിനും മുംബൈയ്ക്കും ഇടയിൽ പ്രത്യേക ട്രെയിനുകൾ

ബെംഗളൂരു: ദീപാവലി സീസണിൽ യാത്രക്കാരുടെ അധിക തിരക്ക് കണക്കിലെടുത്ത് മംഗളൂരു ജംഗ്ക്ഷനും മുംബൈ ലോകമാന്യ തിലക് സ്റ്റേഷനും ഇടയിൽ പ്രത്യേക ട്രെയിനുകൾ ഓടിക്കും. ട്രെയിൻ നമ്പർ 01187 ലോകമാന്യ തിലക് (ടി) – മഡ്ഗാവ് ജൻക്ഷൻ ഒക്ടോബർ 16 മുതൽ ആരംഭിച്ചിട്ടുണ്ട്, ഇത് നവംബർ 13 വരെ എല്ലാ ഞായറാഴ്ചകളിലും രാത്രി 10:15 ന് ലോകമാന്യ തിലകിൽ നിന്ന് പുറപ്പെടും. ട്രെയിൻ അടുത്ത ദിവസം രാവിലെ 10:30 മണിക്ക് മഡ്ഗാവിൽ എത്തിച്ചേരും. ട്രെയിൻ നമ്പർ 01188 മഡ്ഗാവ് ജംഗ്ഷൻ – ലോകമാന്യ തിലക് (ടി)…

Read More

ടിക്കറ്റ് എടുക്കാതെ ട്രെയിൻ യാത്ര, 5 മലയാളി യുവാക്കൾ പിടിയിൽ

ബെംഗളൂരു: ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് അഞ്ച് മലയാളി യുവാക്കളെ ഒരു മാസത്തെ തടവിന് ശിക്ഷിച്ചു. ജുനൈദ്, സുജിത്, വിഷ്ണു, യൂനുസ്, മിസ്‌അബ് എന്നിവർക്കാണ് ഉടുപ്പി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷ വിധിച്ചത്. യുവാക്കൾ മത്സ്യഗന്ധ എക്‌സ്‌പ്രസ് ട്രെയിനിൽ മംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് ടിക്കറ്റില്ലാതെ ജനറൽ കംപാർട്‌മെന്റിൽ യാത്ര ചെയ്യുകയായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. അഞ്ച് പേർ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതായും ട്രെയിനിൽ ശല്യം സൃഷ്ടിക്കുന്നതായും ഡ്യൂട്ടിയിലുള്ള ടിടിഐ അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് ഉഡുപ്പിയിലെ ആർപിഎഫ് ഓഫീസിലേക്ക് കൊണ്ടുപോയ അഞ്ചുപേരെ ആർപിഎഫ് ജീവനക്കാർ ടിക്കറ്റില്ലാത്തതിന്…

Read More

ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയ യുവതി തീവണ്ടിയ്ക്കടിയിൽ കുടുങ്ങി മരിച്ചു 

ബെംഗളൂരു: മകൾക്ക് ഭക്ഷണം വാങ്ങാൻ തീവണ്ടിയിൽ നിന്നിറങ്ങിയ യുവതി തിരിച്ചുകയറുന്നതിനിടെ കാൽവഴുതി ട്രാക്കിൽ വീണുമരിച്ചു. പശ്ചിമബംഗാൾ സ്വദേശി ഷീതൾ ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ ബൈയപ്പനഹള്ളി സർ എം. വിശ്വേശ്വരായ ടെർമിനലിന്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് യുവതി വീണത്. യുവതിയുടെ മൂന്നു വയസ്സുള്ള മകളും അമ്മയും തീവണ്ടിയിലുണ്ടായിരുന്നു. കാമാഖ്യ എ.സി. സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിൽ ബെംഗളൂരുവിൽനിന്ന് പശ്ചിമബംഗാളിലെ ന്യൂ അലിപർദൗർ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. തീവണ്ടിയുടെ എ.സി. കോച്ചിൽനിന്ന് മകൾക്ക് ചിപ്സ് വാങ്ങുന്നതിനായി യുവതി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയെങ്കിലും തീവണ്ടി പുറപ്പെടുന്നതുകണ്ട് വേഗം തിരിച്ചുകയറാൻ ശ്രമിച്ചു. ഈ…

Read More
Click Here to Follow Us