രണ്ട് വന്ദേഭാരത് ട്രെയിനുകളുടെ സമയമാറ്റത്തിന് സാധ്യത.

ബെംഗളൂരു: മൈസൂരു-ചെന്നൈ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് 11ന് ആരംഭിക്കുന്നതോടെ ബെംഗളൂരു-ചെന്നൈ റൂട്ടിലെ ട്രെയിനുകളുടെ സമയം മാറാന്‍ സാധ്യത. കെ.എസ്.ആര്‍. ബെംഗളൂരു-ചെന്നൈ ബ്യന്ദാവന്‍ എക്‌സ്പ്രസ് (12640) , കെ.എസ്.ആര്‍. ബെംഗളൂരു-ചെന്നൈ ഡബിള്‍ ഡെക്കര്‍ എക്‌സ്പ്രസ് (22626) സമയത്തിലാണ് മാറ്റം വരുന്നത്.

നിലവില്‍ മൈസൂരു-ചെന്നൈ റൂട്ടിലെ വേഗമേറിയ ട്രെയിനായ ശതാബ്ദി എക്‌സ്പ്രസിന് പുറമേയാണ് വന്ദേഭാരത് എക്‌സ്പ്രസ് കൂടി എത്തുന്നത്. ബുധന്‍ ഒഴികെയുളള ദിവസങ്ങളിനാണ്. വന്ദേഭാരത് എക്‌സ്പ്രസ് നടത്തുക.

  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ

ചെന്നൈ സെന്‍ട്രല്‍ – മൈസൂരു വന്ദേഭാരത് എക്‌സ്പ്രസ് (20608) രാവിലെ 5.50ന് പുറപ്പെട്ട് 10.25ന് കെ.എസ്.ആര്‍. ബെംഗളൂരുവിലെത്തും

10.30ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 12.30ന് മൈസൂരുവിലെത്തും. തിരിച്ച് മൈസൂരു-ചെന്നൈ വന്ദേഭാരത് (20607) ഉച്ചയ്ക്ക് 1.05ന് മൈസൂരുവില്‍ നിന്ന് പുറപ്പെട്ട് 2.55ന് ബെംഗളൂരുവിലെത്തും. 3ന് ബെംഗളൂരുവില് നിന്ന് പുറപ്പെട്ട് രാത്രി 7.35ന് ചെന്നൈ സെന്‍ട്രലില്‍ എത്തും.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

മൈസൂരു-ചെന്നൈ 504 കിലോമീറ്റര്‍ ദൂരം 6 മണിക്കൂര്‍ 40 മിനിറ്റ് കൊണ്ടാണ് വന്ദേഭാരത് എക്‌സ്പ്രസ് നടത്തുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
[masterslider id="10"]

Related posts