പ്രതിവാര സ്പെഷ്യൽ വിജയപുര – കോട്ടയം ട്രെയിൻ ഈ മാസം 21 മുതൽ

ബെംഗളൂരു: ശബരിമല തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കർണാടകയിലെ വിജയപുരയിൽ നിന്ന് കോട്ടയത്തേക്ക് ദക്ഷിണ പശ്ചിമ റെയിൽവേ പ്രതിവാര സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഇത് ബെംഗളൂരു മലയാളികൾക്ക് ഗുണകരമാകും.

ഈമാസം 21 മുതൽ ഫെബ്രുവരി 1 വരെയാണ് സർവീസ്. യശ്വന്ത്പുര, യെലഹങ്ക, കെ ആർ പുരം സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. 15 കോച്ചുകളാണ് ഉണ്ടാവുക.

  തുറന്നു കിടന്ന വീടിന്റെ വാതിലിന് മണിക്കൂറുകളോളം കാവൽ നിന്ന് ഡെലിവറി ബോയ്; വൈറലായി യുവതിയുടെ വീഡിയോ

ഈ സർവീസ് ലാഭകരമാണെന്ന് തോന്നിയാൽ സ്ഥിരം സർവീസ് ആക്കാനും പദ്ധതിയുണ്ട്. വിജയപുര – കോട്ടയം സ്പെഷ്യൽ എക്സ്പ്രസ്സ്‌ (07385) തിങ്കളാഴ്ചകളിൽ രാത്രി 11 വിജയപുരയിൽ നിന്ന് ബുധനാഴ്ച പുലർച്ചെ 2:20 നു കോട്ടയത്ത്‌ എത്തും. നവംബർ 21,28 ഡിസംബർ 5,12,19,26 ജനുവരി 2,9,16,23,30 തിയതികളിലാണ് സർവീസ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് മുതൽ സാധാരണക്കാരുടെ പോക്കറ്റ് ചോരുമോ? പാചകവാതക വിതരണം മുതൽ ബാങ്ക് ഇടപാടുകൾ വരെ; അറിഞ്ഞിരിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us