ഹോട്ടലുകളുടെ പ്രവർത്തനസമയം പുലർച്ചെ രണ്ടു വരെയെങ്കിലും അനുവദിക്കണമെന്ന് ഹോട്ടലേഴ്‌സ് അസോസിയേഷൻ

ബെംഗളൂരു: നഗരപരിധിയില്‍ ഹോട്ടലുകളുടെ പ്രവർത്തനസമയം പുലർച്ചെ രണ്ടു വരെയെങ്കിലും അനുവദിക്കണമെന്ന് ബെംഗളൂരു ഹോട്ടലേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഭാരവാഹികള്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ഈ ആവശ്യം ചർച്ചചെയ്തു. ഹോട്ടലുകള്‍ക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി നല്‍കണമെന്ന ആവശ്യം കഴിഞ്ഞ വർഷം സർക്കാർ തള്ളിയതായി അസോസിയേഷൻ പ്രസിഡന്റ് പി.സി. റാവു പറഞ്ഞു. കേന്ദ്ര ബജറ്റില്‍ ഹോട്ടലുകളുടെ പ്രവർത്തനസമയം വർധിപ്പിക്കാനുള്ള നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമനും നിവേദനം നല്‍കി. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെ ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് റാവു പറഞ്ഞു.

Read More

മണ്‍സൂണ്‍; ട്രെയിനുകളുടെ സമയത്തിൽ മാറ്റം

തിരുവനന്തപുരം: മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. മാറ്റിയ സമയക്രമം ഇങ്ങനെ: രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം – പൂനെ സൂപ്പര്‍ ഫാസ്റ്റ് രാവിലെ 2.15നായിരിക്കും പുറപ്പെടുക. എറണാകുളം -ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം – പൂനെ സൂപ്പര്‍ ഫാസ്റ്റ് രാവിലെ 2.15നായിരിക്കും പുറപ്പെടുക. എറണാകുളം- പൂനെ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് രാവിലെ 9.10ന പകരം പുലര്‍ച്ചെ 4.50നാകും പുറപ്പെടുക. എറണാകുളം…

Read More

ലൈംഗിക ബന്ധത്തിന് ഏറ്റവും നല്ല സമയം എപ്പോൾ? ഹൃദയാരോഗ്യം മെച്ചപ്പെടും 

ലൈംഗിക ബന്ധത്തിന് പറ്റിയ സമയം രാത്രി മാത്രമല്ലെന്ന് അറിയാവുന്ന കാര്യമാണ്. ഇത്തരത്തില്‍ ബന്ധപ്പെടലിന്റെ സമയക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പുലര്‍കാലത്ത് പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവില്‍ ഉയർച്ചയുണ്ടാകുന്നു. ഇത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ക്ക് പെട്ടെന്ന് രതിമൂര്‍ഛ ഏതാനും ദമ്പതികള്‍ക്കിടയില്‍ മാനസിക അടുപ്പം കൂട്ടാനും സഹായിക്കും. പുലര്‍ച്ചെയുള്ള ലൈംഗിക ബന്ധത്തിന് മറ്റ് പലഗുണങ്ങളും ഉണ്ട്. എന്തെല്ലാം അറിയാം…. 1. പുലര്‍ച്ചെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതു മൂലം ശരീരത്തിലെ രക്തപ്രവാഹം ക്രമപ്പെടുന്നു. ഇത് രക്തസമ്മര്‍ദ്ദം സന്തുലിതമാൻ സഹായിക്കുന്നു. 2. ശരീരത്തില്‍ നിന്നും…

Read More

കേരളത്തിലേക്കുള്ള ട്രെയിൻ സർവീസ് പുനഃക്രമീകരിച്ചു

ബെംഗളൂരു: ബെംഗളൂരു യാഡ് നവീകരണത്തിന്റെ ഭാഗമായി കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സർവീസ് പുനർ ക്രമീകരിച്ചു. എറണാകുളം- കെഎസ്ആർ ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌, ജനുവരി 20,27 ഫെബ്രുവരി 3 തിയ്യതികളിൽ എസ്എംവിടി ബയ്യനഹള്ളി സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും. കന്റോൺമെന്റ്, കെഎസ്ആർ സ്റ്റേഷനുകൾക്കിടയിലെ സർവീസ് റദ്ദാക്കി. കെഎസ്ആർ ബെംഗളൂരു- എറണാകുളം എക്സ്പ്രസ്സ്‌ ജനുവരി 21,28, ഫെബ്രുവരി 4 തിയ്യതികളിൽ രാവിലെ 6.10 നു ബയ്യപ്പനഹള്ളി എസ്എംവിടി സ്റ്റേഷനിൽ നിന്നും പുറപ്പെടും. കെഎസ്ആർ, കന്റോൺമെന്റ് സ്റ്റേഷനുകൾക്കിടയിൽ സർവീസ് റദ്ദാക്കി. കന്യാകുമാരി-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്സ്‌ 27 നും ഫെബ്രുവരി 3…

Read More

ട്രാക്ക് അറ്റകുറ്റപണി;ട്രെയിനുകളുടെ സമയത്തിൽ മാറ്റം

ബെംഗളൂരു : ട്രാക്ക് അറ്റകുറ്റപ്പണിക്ക് സമയം കണ്ടെത്തുന്നതിനായി ട്രെയിനുകളുടെ സമയത്തിൽ മാറ്റം. പുതിയ തീരുമാനപ്രകാരം, തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്‌സ്‌പ്രസ് ഷൊർണൂർ സ്‌റ്റേഷനിൽ പോകില്ല. പകരം ഇരു ദിശകളിലേക്കുമുള്ള സർവീസിൽ വടക്കാഞ്ചേരിയിൽ സ്റ്റോപ്പ് അനുവദിക്കും. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്ന തീയതി ഉടൻ അറിയിക്കും. തൃശൂർ കോഴിക്കോട് എക്‌സ്‌പ്രസ് തൃശൂരിനും ഷൊർണൂരിനും ഇടയിൽ റദ്ദാക്കി. കോഴിക്കോട് ഷൊർണൂർ എക്‌സ്‌പ്രസ് പൂർണമായും റദ്ദാക്കി. കണ്ണൂർ കോയമ്പത്തൂർ എക്സ്പ്രസ് രാവിലെ 6.20 ന് പകരം രാവിലെ ആറു മണിക്ക് പുറപ്പെടും. കൊല്ലത്തു നിന്നും…

Read More

ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് അധിക സമയം നൽകും ; മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. വകുപ്പിനു കീഴിലെ സർവ്വകലാശാലകളും പ്രൊഫഷണൽ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാർത്ഥികൾക്കും ഈ അധിക സമയം ലഭിക്കും. സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാസമയത്ത് മണിക്കൂറിന് ഇരുപതു മിനിറ്റ് വീതം സമയം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. അർഹരായവർക്ക് ഈ ആനുകൂല്യം ലഭിക്കാൻ വേണ്ട നടപടികൾ സ്ഥാപന മേധാവികൾ കൈക്കൊള്ളും. കോളേജ്…

Read More

നമ്മ ക്ലിനിക്കുകൾ ഇനി രാത്രി എട്ടുമണിവരെ പ്രവർത്തിക്കും 

ബെംഗളൂരു : നഗരത്തിലെ നമ്മ ക്ലിനിക്കുകൾ ‘ഈവനിങ് ക്ലിനിക്കു’കളായി മാറുന്നു. ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ടുമണിവരെ പ്രവർത്തിപ്പിക്കാനാണ് തീരുമാനം. രാവിലെ ജോലിക്കുപോകുന്നവർക്ക് ചികിത്സാസൗകര്യം ഉറപ്പുവരുത്തുന്നതിനാണിത്. ജോലികഴിഞ്ഞ് വൈകീട്ട് തിരിച്ചെത്തുന്നവർക്ക് ക്ലിനിക്കുകളിൽ ചികിത്സ തേടാനാകും. മൊത്തം 415 നമ്മ ക്ലിനിക്കുകളാണ് നഗരത്തിലുള്ളത്. ഇതിൽ നാലിലൊന്ന് ക്ലിനിക്കുകളിൽ ആദ്യഘട്ടമായി സമയമാറ്റം നടപ്പാക്കും. ഇത് വിജയകരമായാൽ മുഴുവൻ ക്ലിനിക്കുകളിലേക്കും വ്യാപിപ്പിക്കും. ഇതിന്റെ നടപടികൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടു. നിലവിൽ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12.30 വരെയും ഉച്ചതിരിഞ്ഞ് രണ്ട് മുതൽ വൈകീട്ട് 4.30 വരെയാണ് പ്രവർത്തനസമയം. സമയമാറ്റം…

Read More

വന്ദേഭാരത് ബുക്കിംഗ് ആരംഭിച്ചു, ടിക്കറ്റ് നിരക്കുകൾ അറിയാം

തിരുവനന്തപുരം: പ്രധാനമന്ത്രി മറ്റന്നാൾ ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് എക്‌സപ്രസിന്റെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി.ഇന്ന് രാവിലെ 8 മണി മുതൽ ആണ് ബുക്കിംഗ് തുടങ്ങിയത് .തിരുവനന്തപുരം കാസർകോട് ചെയർകാറിന് 1590 രൂപ, എക്‌സിക്യൂട്ടീവ് കോച്ചിന് 2880 രൂപയാണ് നിരക്ക്. തിരുവനന്തപുരത്ത് നിന്ന് വിവിധ സ്റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ.. ചെയർകാർ എക്സിക്യൂട്ടീവ് കോച്ച് കൊല്ലം 435 -820 കോട്ടയം 555 -1075 എറണാകുളം 765 -1420 തൃശൂർ 880- 1650 ഷൊർണൂർ 950 -1775 കോഴിക്കോട് 1090- 2060 കണ്ണൂർ 1260 -2415 കാസർകോട് 1590- 2880…

Read More

പുതുവർഷ രാവിൽ ബെംഗളൂരു മെട്രോ പ്രവർത്തന സമയം നീട്ടുന്നു: വിശദാംശങ്ങൾ

ബെംഗളൂരു: നഗരത്തിൽ മെട്രോ ജനുവരി ഒന്നിന് പുലർച്ചെ 2 മണി വരെ പ്രവർത്തിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഡിസംബർ 29 വ്യാഴാഴ്ച അറിയിച്ചു. ട്രെയിനുകൾ മുഴുവൻ നെറ്റ്‌വർക്കിലും 15 മിനിറ്റ് ഫ്രീക്വൻസിയിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നത് കൂടാതെ അവസാന ട്രെയിൻ ജനുവരി ഒന്നിന് പുലർച്ചെ 1.35ന് ബൈയപ്പനഹള്ളിയിൽ നിന്ന് പുറപ്പെടും, കെങ്കേരിയിൽ നിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ 1.25ന് പുറപ്പെടും. അതേസമയം, നാഗസന്ദ്രയിൽ നിന്നുള്ള ട്രെയിൻ പുലർച്ചെ 1.30 നും സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ട്രെയിൻ 1.25 നും പുറപ്പെടും. അവസാന…

Read More

ചെന്നൈ സബർബൻ ട്രെയിൻ മാതൃക മാറി.

ചെന്നൈ: പ്രവർത്തന കാരണങ്ങളാൽ ദക്ഷിണ റെയിൽവേ (എസ്ആർ) നഗരത്തിലെ എംആർടിഎസ് സർവീസുകളുടെ ആവൃത്തി ബുധനാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുറച്ചു. പുതുക്കിയ പ്രകാരം ചെന്നൈ ബീച്ചിൽ നിന്ന് വേളാച്ചേരിയിലേക്ക് 33 സർവീസുകളും വേളാച്ചേരിയിൽ നിന്ന് ബീച്ചിലേക്ക് 37 സർവീസുകളും ആരംഭിക്കും. ആകെ 70 സർവീസുകളാണ് നടത്തുക (നേരത്തെ 80 സർവീസുകൾ). ആവടി-വേളാച്ചേരി ഇഎംയു സ്‌പെഷ്യൽ പുലർച്ചെ 4.10ന് പുറപ്പെടും, പട്ടാഭിരം മിലിട്ടറി സൈഡിംഗ്-വേളാച്ചേരി ഇഎംയു സ്‌പെഷ്യൽ 8.25ന് പുറപ്പെടും, ഗുമ്മിടിപ്പുണ്ടി-വേളാച്ചേരി ഇഎംയു സ്‌പെഷ്യൽ 8.35ന് പുറപ്പെടും, വേളാച്ചേരി-തിരുവള്ളൂർ ഇഎംയു സ്‌പെഷ്യൽ 5.05ന് പുറപ്പെടും.…

Read More
Click Here to Follow Us