ലിയോ റിലീസ് ദിനത്തിൽ വിവാഹിതനായി വിജയ് ആരാധകൻ 

ചെന്നൈ: ലിയോ റിലീസ് ദിനത്തില്‍ തീയറ്ററില്‍ വച്ച് വിവാഹിതരായി വിജയ് ആരാധകര്‍. പുതുക്കോട്ട സ്വദേശികളായി വെങ്കിടേഷും മഞ്ജുളയുമാണ് തീയറ്ററില്‍ വച്ച് വിവാഹിതരായത്. നാലുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വെങ്കിടേഷും മഞ്ജുളയും കടുത്ത വിജയ് ആരാധകരായിരുന്നു. വിജയിന്റെ സാന്നിധ്യത്തില്‍ വിവാഹിതരാവുകയെന്നതായിരുന്നു മഞ്ജുളയുടെ ആഗ്രഹം. അതുനടന്നില്ലെങ്കിലും വിജയ് ചിത്രത്തിന്റെ റീലിസ് ദിവസത്തില്‍ വിവാഹം കഴിക്കാനായത് ഭാഗ്യമായി കരതുന്നുവെന്ന് മഞ്ജുള പറഞ്ഞു. വിജയ് ആരാധക കൂട്ടായ്മയുടെ ജില്ലാ പ്രസിഡന്റാണ് സിനിമ റീലീസിന് തൊട്ടുമുന്‍പ് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തയ്യാറാക്കി നല്‍കിയത്. വിജയ് ഫാന്‍സ് അസോസിയേഷന്‍ ഇവര്‍ക്ക് പാരിതോഷികവും നല്‍കി. തമിഴ്‌നാട്ടില്‍ നേരത്തെയും…

Read More

സിനിമ റിലീസ് ദിവസം സ്ത്രീവേഷത്തിൽ തിയേറ്ററിലെത്തിയ ഈ താരത്തെ മനസിലായോ ?

സിനിമയുടെ റിലീസ് ദിവസം സ്ത്രീവേഷത്തിൽ തിയേറ്ററുകളിലെത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ രാജസേനൻ. കൊച്ചിയിലെ തിയറ്ററിലെത്തിയ താരം സഹപ്രവർത്തകരെയും സിനിമാ കാണാനെത്തിയവരെയും ഒരേപോലെ ഞെട്ടിച്ചു. രാജസേനൻ തന്നെ സംവിധാനം ചെയ്ത ‘ഞാനും പിന്നൊരു ഞാനും’ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു ഇങ്ങനെയൊരു മേക്കോവർ. ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനൻ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്ന സിനിമയാണിത്. ചിത്രത്തിന്റെ തിരക്കഥയും രാജസേനന്റെതാണ്. ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു, മീര നായർ, ആരതി നായർ എന്നിവരും…

Read More

പകുതി വിലയ്ക്ക് ടിക്കറ്റ്, സിനിമാ സംഘടനകളുടെ യോഗത്തിൽ നിർണ്ണായക തീരുമാനം

കൊച്ചി : പ്രതിസന്ധിയിലായ മലയാളസിനിമയെ രക്ഷപ്പെടുത്താൻ കൂടിയാലോചനകളുമായി സിനിമാ സംഘടനകളുടെ യോഗം. താരതമ്യേന പ്രേക്ഷകർ കുറയുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പകുതിനിരക്കിൽ ടിക്കറ്റ് നൽകുന്ന ഫ്ലെക്സി ടിക്കറ്റ് നടപ്പാക്കുന്നത് കൂടുതൽ കാര്യങ്ങൾ നടപ്പാക്കാൻ ആലോചനകളുമായി മുന്നോട്ടുപോകാൻ യോഗത്തിൽ ധാരണയായി. സിനിമാരംഗത്തെ പ്രതിസന്ധികൾ പരിഹരിക്കാൻ വിവിധ സംഘടനകളിലെ അംഗങ്ങളെ ചേർത്ത് അച്ചടക്കസമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. താരപ്രതിഫലത്തിലും താരങ്ങളുടെ കരാർലംഘനത്തിലും ശക്തമായ നടപടി സ്വീകരിക്കാനും. പുതിയ റിലീസ് സിനിമകൾ ടെലഗ്രാം പോലുള്ള ആപ്പുകളിൽ വരുന്നതിനെതിരെ കോടതിയെ സമീപിക്കാനും തീരുമാനിച്ചതായി യോഗത്തിനു ശേഷം ഫിലിം ചെംബർ…

Read More

ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞ നാടകം വീണ്ടും അരങ്ങിലേക്ക്

ബെംഗളൂരു: ജൂലൈ 3 ന് ശിവമോഗയിൽ അവതരണം നടന്നു കൊണ്ടിരിക്കെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞ നാടകം വീണ്ടും അരങ്ങിലെത്താൻ തയ്യാറെടുക്കുന്നു. ജയ് ശ്രീറാം’ വിളിച്ചെത്തിയ പ്രാദേശിക ബജ്‌റംഗ്‌ദൾ പ്രവർത്തകർ ആണ് വേദിയിലെത്തി നാടകം തടഞ്ഞത്. വീരശൈവ സമുദായത്തിന്റെ ഹാളിൽ മുസ്ലീം കഥാപാത്രങ്ങളുള്ള നാടകം അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു അവരുടെ ഭീഷണി. പിന്നാലെ കാഴ്ചക്കാരായ 150 ആളുകളോടും പിരിഞ്ഞുപോകാനും പ്രവർത്തകർ ആവശ്യപ്പെട്ടു. തുടർന്ന് സംഘാടകർ നാടകം നിർത്തേണ്ടി വന്നു. അമേരിക്കൻ നാടകമായ ‘ഫിഡ്‌ലർ ഓൺ ദ റൂഫി’ന്റെ വിവർത്തനമായ ‘ജാതെഗിരുവണ ചന്ദിര’ എന്ന കന്നഡ നാടകത്തിനാണ് ബജറംഗ്ദള്‍…

Read More

അഞ്ചാം ക്ലാസുകാരി ക്ലാസ്സ്‌ കട്ടാക്കി സിനിമയ്ക്ക് പോയത് മുയലിനെ വിറ്റു കിട്ടിയ കാശുമായി എത്തിയ സുഹൃത്തിനൊപ്പം

കണ്ണൂർ : കാണാതായ അഞ്ചാം ക്ലാസുകാരി തിരുവനന്തപുരത്തുകാരനായ കൂട്ടുകാരനൊപ്പം സിനിമ കാണാൻ പോയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കണ്ണൂരിലെ ഒരു പ്രമുഖ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിനൊപ്പം ക്ലാസ്സ്‌ കട്ട് ചെയ്തു  സിനിമ കാണാൻ പോയത്. മുയലിനെ വിറ്റ പൈസ കിട്ടിയെന്നും കാണാൻ വരുമെന്നും നേരത്തെ കൗമാരക്കാരൻ കുട്ടിക്ക്  മെസേജ് അയച്ചിരുന്നു. കൈനീട്ടം കിട്ടിയ പണവും, വീട്ടിൽ നിന്ന് പലപ്പോഴായി ലഭിച്ച തുകയും ഉൾപ്പടെ മൂവായിരത്തോളം രൂപ പതിനാറുകാരന്റെ കൈവശമുണ്ടായിരുന്നു. തുടർന്ന് കെ എസ് ആർ ടി സി ബസിൽ…

Read More

തിയേറ്റർ വെടിവയ്പ്, തോക്ക് നൽകിയവർ പിടിയിലായി

ബെംഗളൂരു: കെജിഎഫ് 2 പ്രദർശനത്തിനിടെ ഹാവേരി ഷിഗ്ഗാവിലെ രാജശ്രീ തിയേറ്ററിൽ വെടിവയ്പ്പ് ഉണ്ടായ കേസിലെ പ്രതിക്ക് തോക്കും മറ്റും നൽകിയ 3 പേരെ ബിഹാറിൽ നിന്ന് പിടികൂടി. ബീഹാർ മിർസാപൂർ സ്വദേശികളായ സമദ് അലാമ, ആസിഫ്, സഹീദ് ചന്ദ് അറസ്റ്റിൽ ആയത്. ഏപ്രിൽ 19 നാണ് പ്രദർശനത്തിനിടെ വെടിവയ്പ് നടത്തി അക്രമി കടന്നു കളഞ്ഞത്. ഏപ്രിൽ 20ന് പ്രതിയായ മഞ്ജുനാഥനെ ഉത്തര കന്നഡ ജില്ലയിലെ മുണ്ടുഗോഡിൽ നിന്നും ഹവേരി പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം ബീഹാർ വരെ എത്തിയത്. കേസിലെ…

Read More

കെജിഎഫ് -2 കാണുന്നതിനിടെ തർക്കം തിയേറ്ററിൽ വെടിവെപ്പ്

ബെംഗളൂരു: കര്‍ണാടകയിലെ തിയേറ്ററില്‍ കെ.ജി.എഫ് ചാപ്റ്റര്‍ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തര്‍ക്കം മൂലമുണ്ടായ വെടിവെപ്പില്‍ കഴിഞ്ഞ ദിവസം ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഹവേരി ജില്ലയിലാണ് സംഭവം. അക്രമിയുടെ വെടിയേറ്റ ഹവേരി മുഗളി സ്വദേശി വസന്തകുമാര്‍ ശിവപുരിനെ അപ്പോൾ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അക്രമി ബഹളത്തിനിടെ ഓടിരക്ഷപ്പെട്ടു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് വസന്തകുമാര്‍ സിനിമയ്ക്ക് എത്തിയത്. മുന്നിലെ സീറ്റിലേക്ക് ഇയാള്‍ കാല്‍ വച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. മുന്നിലിരുന്നയാള്‍ വസന്തകുമാറിനെ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ശേഷം പുറത്തേയ്ക്ക് പോയ യുവാവ് തിരികെയെത്തിയത് കൈത്തോക്കുമായാണ്. ഇയാള്‍ വസന്തകുമാറിനുനേരെ വെടിവയ്ക്കുകയായിരുന്നു. മൂന്നു തവണയാണ്…

Read More
Click Here to Follow Us