ലിയോ റിലീസ് ദിനത്തിൽ വിവാഹിതനായി വിജയ് ആരാധകൻ 

ചെന്നൈ: ലിയോ റിലീസ് ദിനത്തില്‍ തീയറ്ററില്‍ വച്ച് വിവാഹിതരായി വിജയ് ആരാധകര്‍.

പുതുക്കോട്ട സ്വദേശികളായി വെങ്കിടേഷും മഞ്ജുളയുമാണ് തീയറ്ററില്‍ വച്ച് വിവാഹിതരായത്.

നാലുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വെങ്കിടേഷും മഞ്ജുളയും കടുത്ത വിജയ് ആരാധകരായിരുന്നു.

വിജയിന്റെ സാന്നിധ്യത്തില്‍ വിവാഹിതരാവുകയെന്നതായിരുന്നു മഞ്ജുളയുടെ ആഗ്രഹം.

അതുനടന്നില്ലെങ്കിലും വിജയ് ചിത്രത്തിന്റെ റീലിസ് ദിവസത്തില്‍ വിവാഹം കഴിക്കാനായത് ഭാഗ്യമായി കരതുന്നുവെന്ന് മഞ്ജുള പറഞ്ഞു.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

വിജയ് ആരാധക കൂട്ടായ്മയുടെ ജില്ലാ പ്രസിഡന്റാണ് സിനിമ റീലീസിന് തൊട്ടുമുന്‍പ് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തയ്യാറാക്കി നല്‍കിയത്.

വിജയ് ഫാന്‍സ് അസോസിയേഷന്‍ ഇവര്‍ക്ക് പാരിതോഷികവും നല്‍കി.

തമിഴ്‌നാട്ടില്‍ നേരത്തെയും താരാരാധനയുടെ ഭാഗമായി പലരീതിയിലുള്ള പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

ഇതാദ്യമായാണ് ഒരു ചിത്രത്തിന്റെ റീലീസ് ദിവസം തീയറ്ററില്‍ വച്ച് വിവാഹം നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
[masterslider id="10"]

Related posts