ശ്രദ്ധിക്കുക ; ഔട്ടർ റിങ് റോഡിന്റെ സർവീസ് റോഡിൽ കുഴി; വിശദാംശങ്ങൾ

protest, pothhole police

ബെംഗളൂരു : മാറത്തഹള്ളിക്കുസമീപം കാർത്തിക് നഗറിൽ ഔട്ടർ റിങ് റോഡിന്റെ സർവീസ് റോഡിൽ കുഴി രൂപപ്പെട്ടു.

ബുധനാഴ്ച രാത്രിയാണ് മെട്രോ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനുസമീപം റോഡിൽ കുഴി രൂപപ്പെട്ടത്. കനത്ത മഴയും മെട്രോ തൂണിന്റെ നിർമാണവും കാരണമാകാം ഗർത്തമുണ്ടായതെന്നാണ് സംശയം.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

കുഴി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ട്രാഫിക് പോലീസ് ഇവിടെ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.

വിവരം ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനെ (ബി.എം.ആർ.സി.എൽ.) അറിയിച്ചിട്ടുണ്ടെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണൻ എം.എൻ. അനുചേത് പറഞ്ഞു.

കുഴി നികത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts