ചെന്നൈ :തമിഴ്‌നാട്ടില്‍ ഡിഎംകെ എംപി തിരുച്ചി ശിവയുടെ മകന്‍ സൂര്യ ബിജെപിയിലേക്ക്. ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷന്‍ കെ അണ്ണാമലൈയില്‍ നിന്നാണ് സൂര്യ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കുറച്ച് കുടുംബങ്ങളെ സേവിക്കുന്നതിന് പകരം ജനങ്ങളെ സേവിക്കാനാണ് താന്‍ ബിജെപിയിലെത്തിയതെന്ന് സൂര്യ മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിഎംകെയുടെ പ്രൊപ്പഗന്‍ഡ സെക്രട്ടറിയും രാജ്യസഭാ എംപിയുമാണ് തിരുച്ചി ശിവ. 15 വര്‍ഷത്തോളം ഡിഎംകെയെ ശക്തിപ്പെടുത്താനായി അടിസ്ഥാന തലത്തില്‍ പ്രവര്‍ത്തിച്ചുവെങ്കിലും യാതൊരു അംഗീകാരവും ലഭിക്കുന്നില്ലെന്ന് സൂര്യ പറഞ്ഞു. ഡിഎംകെ അധികകാലം തമിഴരുടെ പാര്‍ട്ടിയായി നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആത്മാര്‍ത്ഥതയുളള സത്യസന്ധരായ പ്രവര്‍ത്തകര്‍ക്ക് അവിടെ…
Read MoreTag: tamilnadu
തമിഴ്നാട്ടിൽ ലുലു മാൾ അനുവദിക്കില്ല, ബി ജെ പി
ചെന്നൈ: തമിഴ്‌നാട്ടില്‍ ലുലു മാള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈ അറിയിച്ചു. പുതുതായി ആരംഭിക്കുന്ന ലുലു മാള്‍ കെട്ടിട നിര്‍മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ ബി.ജെ.പി അനുവദിക്കില്ല. പാവപ്പെട്ട ചില്ലറ വ്യാപാരികളെ ഇത് ദോഷകരമായി ബാധിക്കും. മുന്‍ കാലങ്ങളില്‍ വാള്‍മാര്‍ട്ടിനെ എതിര്‍ത്തിരുന്ന സംഘടനകള്‍ ലുലുവിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അണ്ണാമലൈ ചോദിച്ചു. ഈയിടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഗള്‍ഫ് സന്ദര്‍ശന വേളയിലാണ് കോയമ്പത്തൂരില്‍ ലുലു മാള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പിട്ടത്.
Read Moreസർക്കാരിന്റെ ഒന്നാം വാർഷികം, ബസിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി
ചെന്നൈ : സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടാനുബന്ധിച്ച് വിവിധ ആനു കൂല്യങ്ങൾ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി. വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് രാവിലെ അദ്ദേഹം സര്‍ക്കാറിന് കീഴിലുള്ള മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ യാത്ര ചെയ്യുകയും യാത്രക്കാരുമായി സംവദിക്കുകയും ചെയ്തു. ചെന്നൈയിലെ രാധാകൃഷ്ണന്‍ സാലൈ റോഡിലൂടെ സര്‍വിസ് നടത്തുന്ന നമ്പര്‍ 29-സി ബസിലാണ് അദ്ദേഹം യാത്ര ചെയ്തത്. സ്ത്രീ യാത്രക്കാരോട് പ്രത്യേകം സംസാരിക്കുകയും അവര്‍ക്കുള്ള സൗജന്യ യാത്രാ സൗകര്യത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു. അച്ഛന്‍ മന്ത്രിയായിരുന്നപ്പോഴും സ്കൂളിലേക്ക് ഇതേ നമ്പര്‍ ബസിലാണ് താന്‍ സഞ്ചരിച്ചിരുന്നതെന്ന് അദ്ദേഹം ഓര്‍മ…
Read Moreകഞ്ചാവ് കടത്തുകാരുടെ താവളമായി വയനാട്
വയനാട് : കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലക്ക് വയനാട് മയക്കുമരുന്ന് കടത്തുകാരുടെ ഇഷ്ടത്താവളമായി മാറുകയാണ്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് കടത്തുന്ന കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി കടത്തു സംഘങ്ങള്‍ തമ്പടിക്കുന്നത് വയനാട് ആണ്. ഏറ്റവുമൊടുവില്‍ ഒന്നര കിലോക്കടുത്ത് കഞ്ചാവുമായി കാര്‍ യാത്രക്കാരനായ യുവാവ് അറസ്റ്റിലായിരിക്കുകയാണ്. ബൈക്കും കാറും മുതല്‍ ചരക്കുവാഹനങ്ങള്‍ വരെ മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുകയാണ് ലഹരി മാഫിയ. മുണ്ടേരി, മണിയന്‍കോട് ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന 1.250 കിലോഗ്രാം കഞ്ചാവുമായി യുവാവ്…
Read Moreവിദ്യാർത്ഥിനി പരീക്ഷക്ക് എത്തിയത് ആംബുലൻസിൽ
ചെന്നൈ : വയറിനു ശസ്ത്രക്രിയ കഴിഞ്ഞ് നേരെ പരീക്ഷാ ഹോളിലേക്ക് എത്തി പരീക്ഷ എഴുതിയ 17 കാരിയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലെ താരം. തിരുപ്പൂര്‍ ജില്ലയിലെ കുപ്പണ്ടംപാളയത്താണ് സംഭവം. റിതാനിയ എന്ന വിദ്യാര്‍ത്ഥിയാണ് തന്റെ ആരോഗ്യസ്ഥിതി പോലും നോക്കാതെ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ പരീക്ഷയ്‌ക്ക് എത്തിയത്. കഠിനമായ വയറുവേദനെ തുടര്‍ന്ന് മേയ് 2 നാണ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുടലിലേക്ക് രക്തം എത്തിക്കുന്ന നാഡികളില്‍ ഒന്ന് പൂര്‍ണമായും അടഞ്ഞതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് ഈ കുട്ടിയെ ലാപ്പറോസ്‌കോപിക്ക് വിധേയയാക്കേണ്ടി വന്നു. എന്നാല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ സ്‌കൂളില്‍ പോയി…
Read Moreമഠാധിപതിയെ പല്ലക്കിൽ ചുമക്കുന്ന ചടങ്ങ് നിരോധിച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ : മഠാധിപരെ ഭക്തരും വിദ്യാര്‍ഥികളും ചേര്‍ന്ന് പല്ലക്കില്‍ കൊണ്ടുപോകുന്ന ചടങ്ങിന് വിലക്കേര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. എന്നാല്‍, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പിയും എ.ഐ.ഡി.എം.കെയും രംഗത്തെത്തി. ധര്‍മ്മപുരം അധീനത്തിലെ (മഠം) ചടങ്ങ് മനുഷ്യന്റെ അന്തസ്സിന് കോട്ടം വരുത്തുന്നതാണെന്നും ഇത് തുടരാന്‍ പാടില്ലെന്നും ജില്ലാ അധികാരികള്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രതിഷേധം. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ, സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളായ എ.ഐ.ഡി.എം.കെ, ബി.ജെ.പി എന്നിവര്‍ രംഗത്തെത്തിയിരുന്നു. ആചാരാനുഷ്ഠാനങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏർപ്പെടുത്തിയാൽ താന്‍ പല്ലക്ക് ചുമക്കുമെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈ പറഞ്ഞു. മധുര…
Read Moreജാതി ചിഹ്നമുള്ള റിസ്റ്റ് ബാന്റ് സ്കൂളിൽ, ചോദ്യം ചെയ്തയാളെ ഇടിച്ചു കൊന്നു
ചെന്നൈ : ജാതി ചിഹ്നമുള്ള റിസ്റ്റ് ബാന്റു മായി സ്കൂളിൽ എത്തിയ വിദ്യാർത്ഥിയെ ചോദ്യം ചെയ്ത 17 കാരൻ കൊല്ലപ്പെട്ടു. തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള അടിപിടിയിലാണ് 17കാരന്‍ മരിച്ചത്. കൈത്തണ്ടയില്‍ കെട്ടുന്ന റിസ്റ്റ് ബാന്‍ഡുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ കലാശിച്ചത്. തിരുനെല്‍വെലി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് ചോദ്യം ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് നിയമം അനുസരിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ജാതി ചിഹ്നം…
Read Moreഗവർണർ അധികാരം വെട്ടി കുറച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ : തമിഴ്‌നാടില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ട് ഡിഎംകെ. ഗവര്‍ണറുടെ അധികാരത്തെ നിയന്ത്രിക്കുന്ന പുതിയ ബില്‍ പാസാക്കിയിരിക്കുകയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സര്‍ക്കാരിന് നേരിട്ട് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ അധികാരം നല്‍കുന്ന നിയമഭേദഗതിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയത്. അതേസമയം തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി ഊട്ടിയില്‍ സംസ്ഥാനത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം വിളിച്ച ദിവസം തന്നെയാണ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറച്ച് കൊണ്ടുള്ള നിയമഭേദഗതി സ്റ്റാലിന്‍ സര്‍ക്കാര്‍ പാസാക്കിയത്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെ ശക്തമായി എതിര്‍ത്തു. അണ്ണാ…
Read Moreതമിഴ്നാട്ടിൽ മാസ്ക് വീണ്ടും നിർബന്ധം
ചെന്നൈ : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞ സാഹചര്യത്തിൽ പലയിടങ്ങളിലും മാസ്ക് ഒഴിവാക്കി വരികയായിരുന്നു. പുതിയ തീരുമാന പ്രകാരം പൊതുയിടത്തില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 500 രൂപ പിഴയായി ഈടാക്കുമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ അടുത്തിടെ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയിരുന്നു.
Read Moreസഞ്ചാരികൾക്ക് സ്വാഗതം, മസിനഗുഡി ഒരുങ്ങി
ഗൂഡല്ലൂര്‍: നീലഗിരിയില്‍ വേനല്‍ക്കാലം ആരംഭിച്ചതോടെ വിനോദസഞ്ചാരികളുടെ വരവ് വര്‍ധിച്ചു. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം ഇതാദ്യമായാണ് ഇത്ര തിരക്ക്.വിനോദസഞ്ചാരികളുടെ വരവ് വര്‍ധിക്കുന്നതിനാല്‍ വിവിധ ഭാഗങ്ങളില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു തുടങ്ങി. ഈ സാഹചര്യത്തില്‍ നീലഗിരിയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ പോലീസിന്റെ ഇടപെടലുകളും ഉണ്ട്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനുമായി പോലീസിന്റെ നേതൃത്വത്തില്‍ വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. മസിനഗുഡി പോലീസിന്റെ നേതൃത്വത്തില്‍ റിസോര്‍ട്ട്, ലോഡ്ജ് ഹോട്ടലുടമകള്‍ എന്നിവരുമായും കൂടിയാലോചന നടത്തി. ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും സഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കാനും ശ്രമിക്കുന്നുണ്ട്. ഊട്ടി മേട്ടുപ്പാളയം…
Read More