വിവാഹം നടക്കാത്തതിൽ മനംനൊന്ത്‌ യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: വിവാഹം നടക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. 36 കാരനായ മഞ്ജുനാഥ് നാഗനൂരാണ് മരിച്ചത്. കര്‍ഷകനായ മഞ്ജുനാഥ് കഴിഞ്ഞ എട്ട് വര്‍ഷമായി വധുവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു.

 

ഇയാള്‍ തന്റെ വേദന പങ്കുവെച്ച്‌ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചിരുന്നതായി പോലീസ് അറിയിച്ചു.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

 

വധുവിനെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ കുറേ നാളുകളായി മഞ്ജുനാഥ് കടുത്ത മനോവിഷമത്തിലായിരുന്നു. ഇത് തന്റെ മാതാപിതാക്കളെയും വിഷമിപ്പിച്ചെന്ന് ഇയാളുടെ ആത്മഹത്യാ കുറിപ്പിലുണ്ട്.

ഈ നിരാശയിലാണ് വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ തീരുമാനിച്ചത്. ബിയാഡഗി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡികെ ശിവകുമാറിന്റെ മന്ത്രിസഭയിൽ 2 മലയാളികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു; കൂടെ സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts