സംസ്ഥാന അതിർത്തിയിൽ വാഹന പരിശോധന ശക്തമാക്കി 

കുമളി : കർണാടക മംഗളൂരുവിൽ ഓട്ടോയിൽ കുക്കർ സ്‌ഫോടനം ഉണ്ടായതിനെ തുടർന്ന് സംസ്ഥാന അതിർത്തിയിൽ പോലീസ് വാഹന പരിശോധന ശക്തമാക്കി. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കും തിരിച്ചും പോകുന്ന മുഴുവൻ വാഹനങ്ങളും പരിശോധിക്കാൻ തമിഴ്നാട് ഡി.ജി.പി ശൈലേന്ദ്ര ബാബുവാണ് ഉത്തരവിട്ടത്. ഇതേ തുടർന്ന് തിങ്കളാഴ്ച സംസ്ഥാന അതിർത്തിയിലെ മുഴുവൻ റോഡുകളിലും തമിഴ്നാട് സംഘം കർശന വാഹന പരിശോധനയുമായി രംഗത്തെത്തി. ശബരിമല തീർത്ഥാടന കാലമായതിനാൽ വാഹനങ്ങളുടെ വൻ തിരക്കാണ് നിരത്തുകളിൽ. ചെറുതും വലുതുമായ മുഴുവൻ വാഹനങ്ങളും പോലീസ് സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. കുമളി അതിർത്തിയിൽ ഗുഢല്ലൂർ ഇൻസ്പെക്ടർ…

Read More

എടപ്പാടി പളനിസ്വാമിക്ക് തിരിച്ചടി, പദവി ഹൈക്കോടതി റദ്ദാക്കി

ചെന്നൈ : അണ്ണാ ഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തിരഞ്ഞെടുത്ത നടപടി മദ്രാസ് ഹൈക്കോടതി റദ്ദ് ചെയ്തു. ജൂലൈ 11ന് നടന്ന പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ക്ക് നിയമ പിന്‍ബലമില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ പുതിയ ജനറല്‍ കൗണ്‍സില്‍ വിളിക്കേണ്ട സാഹചര്യമായി. ഒ പനീര്‍ശെല്‍വത്തിന് ആശ്വാസം പകരുന്ന വിധിയാണ് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ അനുമതിയോടെയാണ് ജൂലൈയില്‍ എഐഎഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ബഹളത്തില്‍ മുങ്ങിയ യോഗത്തിനിടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. മാത്രമല്ല, പനീര്‍ശെല്‍വത്തിന് നേരെ കുപ്പിയേറുമുണ്ടായി. മുന്‍…

Read More

വിദ്യാർഥി മരിച്ചതിനെ തുടർന്നുള്ള സംഘർഷാവസ്ഥ കള്ളിക്കുറിച്ചിയിൽ അറസ്റ്റിലായത് 322 പേർ

ചെന്നൈ: തമിഴ്നാട്ടിലെ കള്ളിക്കുറിച്ചിയിൽ വിദ്യാര്‍ഥിനിയെ ഹോസ്റ്റലിന് സമീപം മരിച്ചനിലയില്‍ കണ്ടതിനെ തുടര്‍ന്ന് സ്വകാര്യ സ്‌കൂളിനുനേരെ നടത്തിയ ആക്രമണത്തില്‍ ഇതുവരെ അറസ്റ്റിലായത് 322 പേര്‍. സ്‌കൂള്‍ കെട്ടിടം അടിച്ചുതകര്‍ത്തവര്‍, സ്‌കൂള്‍ ബസിന് തീയിട്ടവര്‍ അടക്കമുള്ളവരാണ് പിടിയിലായത്. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. വിദ്യാര്‍ഥിനിയുടെ മരണം സംബന്ധിച്ച് സി.ബി.സി.ഐ.ഡിയാണ് അന്വേഷിക്കുന്നത്. പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ ഇതില്‍ അറസ്റ്റിലായിട്ടുണ്ട്. ജൂലായ് 13-നാണ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടത്. പഠനത്തിന്റെ പേരില്‍ അധ്യാപകര്‍ അമിത സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രതിഷേധിച്ച് ജൂലായ്…

Read More

തമിഴ്‌നാട്ടിൽ മലയാളികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് പോലീസ്;

ചെന്നൈ: തമിഴ്നാട്ടിൽ കഴിഞ്ഞദിവസം മരിച്ചനിലയിൽ കാണപ്പെട്ട എറണാകുളം വരാപ്പുഴ സ്വദേശി ശിവകുമാർ (50), സുഹൃത്ത് തിരുവനന്തപുരം സ്വദേശി നെവിൻ ക്രൂസ് (58) എന്നിവർ കൊല്ലപ്പെട്ടതാണെന്ന് പോലീസ്. ധർമപുരി നല്ലപ്പള്ളിക്കുസമീപം ഭൂതനഹള്ളിയിൽ നിന്നും ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്.. സാമ്പത്തിക കാര്യങ്ങളെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് സംശയിക്കുന്നത്. ബിസിനസ് പങ്കാളികളായ ഇരുവരും ബിസിനസ് അവശ്യത്തിനായ ഞായറാഴ്ച രാവിലെ എറണാകുളത്തുനിന്നു സുഹൃത്തിന്റെ കാറിൽ സേലത്ത് വന്നതാണെന്ന് റിപ്പോർട്ടുകൾ. ഇരുവരുടെയും ശരീരത്തിൽ ഇരുമ്പുപൈപ്പുകൊണ്ട് അടിയേറ്റ പാടുകളുണ്ടെന്നും നെവിൻ ക്രൂസിന്റെ കൈകൾ കെട്ടി മുഖം പ്ലാസ്റ്റിക് കവർകൊണ്ട്…

Read More

ചെന്നൈയിൽ യുവതിക്കും അമ്മയ്ക്കും നേരെ ആസിഡ് ആക്രമണം; മുൻ കാമുകൻ അറസ്റ്റിൽ

ചെന്നൈ: മുൻ കാമുകനും മറ്റൊരു സ്ത്രീയും ഞായറാഴ്ച വീട്ടിൽ അതിക്രമിച്ച് കയറി ക്ലീനിംഗ് ആസിഡ് ഒഴിച്ചതിനെ തുടർന്ന് 26 കാരിയായ യുവതിക്കും അമ്മയ്ക്കും പരിക്കേറ്റു. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണുകളിലും വായയിലും കഴുത്തിലും പൊള്ളലേറ്റ ഇരകളെ തിങ്കളാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇരകളായ ബി അശ്വിനി എന്ന ലേഖയെയും അവളുടെ 50 കാരിയായ അമ്മയെയും സി ധീനദയാലനും (36), എസ് ഐശ്വര്യ മജെറ്റിയും ചേർന്നാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ 3.45 ഓടെ ധീനദയാലനും മജെറ്റിയും ആലപ്പാക്കത്തുള്ള അശ്വിനിയുടെ വീടിന്റെ വാതിലിൽ…

Read More

മൂന്ന് ദിവസത്തോളം ഭർത്താവിന്റെ മൃതദേഹത്തിനരികിലിരുന്ന യുവതിയെ കണ്ടെത്തി

ചെന്നൈ: മരിച്ച ഭർത്താവിന്റെ മൃതദേഹത്തിനരികിൽ മൂന്ന് ദിവസത്തോളം ഇരുന്ന യുവതിയെ കണ്ടെത്തി. യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. അശോക് ബാബു (53) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി പിതാവുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് ദമ്പതികളുടെ മകളിൽ നിന്ന് വിവരം ലഭിച്ചതായും പോലീസ് പറഞ്ഞു. ഭർത്താവിനൊപ്പം മുംബൈയിലാണ് മകൾ താമസിക്കുന്നത്. തിങ്കളാഴ്ച മകൾ മാതാപിതാക്കളെ കാണാൻ നാട്ടിൽ വന്നിരുന്നു. വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതും മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതും കണ്ടപ്പോൾ പെൺകുട്ടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ തകർത്താണ് അകത്തു കയറിയത് വീടിനുള്ളിൽ…

Read More

മദ്യവുമായി വന്ന ലോറി മറിഞ്ഞു; തകൃതിയിൽ കുപ്പി പെറുക്കി നാട്ടുകാർ

ചെന്നൈ: തൃശൂര്‍ മണലൂരിലെ ഗോടൗണിൽ നിന്നും മദ്യം നിറച്ച കുപ്പികളുമായി പോയ ലോറി മധുരയിലെ വിരാഗനൂരിൽ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു. ലോറിയില്‍ ഉണ്ടായിരുന്നത് ആവട്ടെ 10 ലക്ഷം രൂപവിലയുള്ള മദ്യം. അപകടത്തെ തുടര്‍ന്ന് മദ്യക്കുപ്പികള്‍ സൂക്ഷിച്ചിരുന്ന പെട്ടി റോഡില്‍ ചിതറി വീണതോടെ പ്രദേശത്ത് കുപ്പി പെറുക്കാൻ തിക്കും തിരക്കുമായി. പൊട്ടാത്ത മദ്യക്കുപ്പികളെടുക്കാന്‍ ആളുകള്‍ ഓടിക്കൂടിയത് പ്രദേശത്ത് സംഘര്‍ഷത്തിനും ഗതാഗതകുരുക്കിനും ഇടയാക്കി. റോഡില്‍ നിരന്നു കിടക്കുന്ന മദ്യകുപ്പികളുടെ ചിത്രവും അവ പെറുക്കിയെടുക്കാന്‍ ആളുകള്‍ തിരക്കുകൂട്ടുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്.

Read More

നിയമലംഘകരെ കണ്ടെത്തുന്നതിന് ANPR ക്യാമറ സംവിധാനം സ്വീകരിച്ച് കൂടുതൽ സംസ്ഥാനങ്ങൾ 

ചെന്നൈ: നിയമലംഘകരെ കണ്ടെത്തുന്നതിന് വെല്ലൂരിലെ ജില്ലാ അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകൾ സ്ഥാപിച്ചു. പൊലീസ് സൂപ്രണ്ട് (എസ്പി) എസ് രാജേഷ് കണ്ണന്റെ നിർദേശപ്രകാരമാണ് നടപടി. ക്രിസ്റ്റ്യൻപേട്ട്, മുത്തരശിക്കുപ്പം, പാതിരപ്പള്ളി, സൈനഗുണ്ട, പരത്തരാമി എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ രണ്ട് എഎൻപിആർ ക്യാമറകൾ വീതമുണ്ടാകുമെന്നും എസ്പി അറിയിച്ചു. ഈ ക്യാമറകൾ നമ്പർ പ്ലേറ്റുകൾ ക്യാപ്‌ചർ ചെയ്യുകയും സിസ്റ്റത്തിലേക്ക് ഡാറ്റ നൽകുകയും വിശകലനം ചെയ്യുകയും ചെയ്യും. മണൽ കടത്താനും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങൾ നടത്താനും ക്രിമിനലുകൾ ഉപയോഗിക്കുന്ന മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്താനും…

Read More

വിവാഹ സമ്മാനം ഒരു ലിറ്റർ പെട്രോളും ഒരു ലിറ്റർ ഡീസലും

ചെന്നൈ : വിവാഹദിനത്തിൽ വിലകൂടിയ സമ്മാനങ്ങളാണ് നവദമ്പതികള്‍ക്ക് ലഭിക്കുക. ചിലര്‍ സ്വര്‍ണം വരെ നല്‍കും. എന്നാല്‍, തമിഴ്നാട്ടിലെ ഈ കല്യാണത്തിന് നവദമ്പതികള്‍ക്ക് കിട്ടിയ സമ്മാനം തികച്ചും വ്യത്യസ്തമാണ്, പ്രതിദിനം ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കെ വിവാ​ഹ ചടങ്ങിനെത്തിയവര്‍ നവദമ്പതികള്‍ക്ക് സമ്മാനമായി നല്‍കിയത് പെട്രോളും ഡീസലും. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിലെ ചെയ്യൂരിലാണ് വ്യത്യസ്തമായ സമ്മാനം ദമ്പതികള്‍ക്ക് ലഭിച്ചത്. ​ഗിരീഷ് കുമാര്‍-കീര്‍ത്തന എന്നിവരുടെ വിവാഹത്തിന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും പതിവില്‍ നിന്ന് വിപരീതമായി ഓരോ ലിറ്റര്‍ പെട്രോളും ഡീസലും ദമ്പതികള്‍ക്ക് സമ്മാനമായി നല്‍കി. ഇരുവരും സന്തോഷത്തോടെ സമ്മാനം സ്വീകരിക്കുകയും ചെയ്തു.…

Read More

തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (01-04-2022).

COVID 19 TAMIL NADU

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 32 റിപ്പോർട്ട് ചെയ്തു. 45  പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി : 0.1% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്നത്തെ കേസുകള്‍ : 32 ആകെ ആക്റ്റീവ് കേസുകള്‍ : 34,52,857 ഇന്ന് ഡിസ്ചാര്‍ജ് : 45 ആകെ ഡിസ്ചാര്‍ജ് : 34,14,539 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 38,025 ആകെ പോസിറ്റീവ് കേസുകള്‍ : 293 ഇന്നത്തെ പരിശോധനകൾ :…

Read More
Click Here to Follow Us