മൂന്ന് ദിവസത്തോളം ഭർത്താവിന്റെ മൃതദേഹത്തിനരികിലിരുന്ന യുവതിയെ കണ്ടെത്തി

ചെന്നൈ: മരിച്ച ഭർത്താവിന്റെ മൃതദേഹത്തിനരികിൽ മൂന്ന് ദിവസത്തോളം ഇരുന്ന യുവതിയെ കണ്ടെത്തി. യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. അശോക് ബാബു (53) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി പിതാവുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് ദമ്പതികളുടെ മകളിൽ നിന്ന് വിവരം ലഭിച്ചതായും പോലീസ് പറഞ്ഞു.

ഭർത്താവിനൊപ്പം മുംബൈയിലാണ് മകൾ താമസിക്കുന്നത്. തിങ്കളാഴ്ച മകൾ മാതാപിതാക്കളെ കാണാൻ നാട്ടിൽ വന്നിരുന്നു. വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതും മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതും കണ്ടപ്പോൾ പെൺകുട്ടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ തകർത്താണ് അകത്തു കയറിയത്

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

വീടിനുള്ളിൽ യുവതി ഭർത്താവിന്റെ മൃതദേഹത്തിന് സമീപം ഇരിക്കുന്നതായിട്ടാണ് കണ്ടെത്തിയത്. പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. തുടർന്ന് യുവതിയെ കിൽപ്പോക്കിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കും അയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
[masterslider id="10"]

Related posts