ചികിൽസ ലഭിക്കാതെ 9 മണിക്കൂർ വിവിധ ആശുപത്രികൾക്കിടയിൽ ഓടി രോഗിക്ക് ദാരുണാന്ത്യം.

ബെംഗളൂരു :  ആശുപ്രതികളിൽ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഡിജെ ഹള്ളി സ്വദേശിയായ 55 വയസ്സുകാരൻ മരിച്ചു.

ശ്വാസതടസ്സത്തെ തുടർന്ന് ഓക്സിജൻ സൗകര്യം ലഭിക്കാനായിനഗരത്തിലെ വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

9 മണിക്കൂർ നേരം ഇതിനായി ശ്രമം നടത്തി.ഒടുവിൽ ബൊമ്മനഹള്ളിയിലെ സ്വകാര്യ ആശുപത്രിക്കു മുന്നിൽ വീണു മരിക്കുകയായിരുന്നു.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

ആംബുലൻസിനായി ഫോൺ വിളിച്ച ശേഷം മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നതായി കുടുംബാംഗങ്ങൾ പരാതിപ്പെട്ടു.

തുടർന്ന് നഗരത്തിലെ സന്നദ്ധ സംഘടനാ പ്രവർത്തകരുടെ
സഹായത്തോടെ ശിവാജി നഗറിലെ ചില സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ ശ്രമം നടത്തി.

ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും കോവിഡ് ആശുപത്രികളിലേക്കു കൊണ്ടുപോകാനും നിർദേശിച്ചാണ് ഇവർഅഡ്മിറ്റ് ചെയ്യാൻ വിസമ്മതി
ച്ചതെന്നു ബന്ധുക്കൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts