സാമ്പത്തിക ബുദ്ധിമുട്ട്; സർക്കാർ സ്ഥലം പാട്ടത്തിന് നൽകുന്നു.

ബെംഗളൂരു : കോവിഡ് രോഗബാധയെ തുടർന്നുള്ള സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് കരകയറാനുള്ള പദ്ധതികളുമായി കർണാടക സർക്കാർ.

സർക്കാർ സ്ഥലങ്ങൾ സംഘടനകൾക്ക് ആവശ്യമെങ്കിൽ പാട്ടത്തിന് നൽകും.

ബെംഗളൂരു നഗര ജില്ലയിൽ നിന്ന് ഈ രീതിയിൽ 2250 കോടി രൂപ ലഭിക്കുമെന്ന് റവന്യൂ വകുപ്പ് പ്രതീക്ഷിക്കുന്നു.

  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്

സന്നദ്ധ, സാമൂഹിക, മത സംഘടനകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവക്കാണ് ഭൂമി ലഭിക്കുക.

921 ഏക്കർ ഭൂമി ഇതിനായി കണ്ടെത്തിയിട്ടുണ്ടെന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.

1969 ലെ കർണാടക ഗ്രാൻറ് റൂൾസ് പ്രകാരം ഭൂമി പാട്ടത്തിന് നൽകുന്നതിന് തടസമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരു അശോക് നഗറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; കേസിൽ വഴിത്തിരിവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts