വിദ്യാർഥി മരിച്ചതിനെ തുടർന്നുള്ള സംഘർഷാവസ്ഥ കള്ളിക്കുറിച്ചിയിൽ അറസ്റ്റിലായത് 322 പേർ

ചെന്നൈ: തമിഴ്നാട്ടിലെ കള്ളിക്കുറിച്ചിയിൽ വിദ്യാര്‍ഥിനിയെ ഹോസ്റ്റലിന് സമീപം മരിച്ചനിലയില്‍ കണ്ടതിനെ തുടര്‍ന്ന് സ്വകാര്യ സ്‌കൂളിനുനേരെ നടത്തിയ ആക്രമണത്തില്‍ ഇതുവരെ അറസ്റ്റിലായത് 322 പേര്‍. സ്‌കൂള്‍ കെട്ടിടം അടിച്ചുതകര്‍ത്തവര്‍, സ്‌കൂള്‍ ബസിന് തീയിട്ടവര്‍ അടക്കമുള്ളവരാണ് പിടിയിലായത്.

ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. വിദ്യാര്‍ഥിനിയുടെ മരണം സംബന്ധിച്ച് സി.ബി.സി.ഐ.ഡിയാണ് അന്വേഷിക്കുന്നത്. പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ ഇതില്‍ അറസ്റ്റിലായിട്ടുണ്ട്.

  ഫോണെടുത്തില്ല; ബെംഗളൂരുവിൽ ഡെലിവറി ബോയ് അഭിഭാഷകനെ മർദ്ദിച്ചു

ജൂലായ് 13-നാണ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടത്. പഠനത്തിന്റെ പേരില്‍ അധ്യാപകര്‍ അമിത സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രതിഷേധിച്ച് ജൂലായ് 17-നാണ് ആള്‍ക്കൂട്ടം സ്‌കൂളിന് നേരെ ആക്രമണംനടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആര് കേരളത്തിന്റെ അമരക്കാരൻ? വേണുഗോപാലിന്റെ അംഗബലം, സതീശന്റെ ജനപ്രീതി, ചെന്നിത്തലയുടെ പരിചയസമ്പത്ത്; ഇന്നും ചര്‍ച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts