ബെംഗളൂരു: കെ.എസ്.ആർ.ടി.സി സ്വീഫ്റ്റിന്റെ ഏറ്റവും പുതിയ സൂപ്പർ ഫാസ്റ്റ് ബസ് എത്തി. ബംഗളൂരുവിൽ നിന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരം സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. വരുന്ന രണ്ട് മാസത്തിനുള്ളിൽ ബാക്കി 130 ബസുമെത്തും. അശോക് ലൈലാൻറിൽ നിന്നാണ് ഡീസൽ ബസുകൾ വാങ്ങിയത്. കെ.എസ്.ആർ.ടി.സിയിൽ നിലവിലുള്ള ബസുകളുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ ബസുകൾ എത്തുന്നത്. എന്നാൽ ഇന്ന് പുലർച്ചെയെത്തിയ ബസ് ഉടൻ സർവീസ് ആരംഭിക്കില്ല. സൂപ്പർഫാസ്റ്റ് ബസുകളുടെ കാലപഴക്കം ഇന്ധനക്ഷമതയെ പോലും ബാധിക്കുന്നു എന്ന തരത്തിൽ വ്യാപകമായ പ്രചരണം ഉണ്ടായിരുന്നു. മുഴുവൻ ബസുകളുമെത്തിയാൽ സൂപ്പർഫാസ്റ്റ് ബസുകളെല്ലാം…
Read MoreTag: swift
കല്ലേറിനെ തുടർന്ന് സർവീസ് നിർത്തിവച്ച ഗജരാജ പുനരാരംഭിച്ചു
ബെംഗളുരു,: കഴിഞ്ഞ ദിവസം കൃഷ്ണഗിരിയിൽ കല്ലേറിനെ തുടർന്ന് നിർത്തിവച്ച കേരള ആർടിസി ബെംഗളൂരു-തിരുവനന്തപുരം എസി മൾട്ടി ആക്സിൽ സ്ലീപ്പർ ഗജരാജ സർവീസ് പുനരാരംഭിച്ചു. വൈകിട്ട് 5നു സാറ്റലൈറ്റ് ബസ് ടെർമിനൽ നിന്ന് പുറപ്പെടുന്ന ബസ് സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, വൈറ്റില, ആലപ്പുഴ, കൊല്ലം വഴി രാവിലെ 7.55നു തിരുവനന്തപുരത്തെത്തും. കാളയോട്ട മത്സരം നടത്തുന്നതിൽ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് കൃ ഷ്ണഗിരിയിൽ അക്രമാസക്തരായ ജനക്കൂട്ടം ബസിന്റെ ചില്ലുകൾ തകർത്തത്.
Read Moreതിരുവനന്തപുരം ഗജരാജ ഇനി ഒന്നിടവിട്ട ദിവസങ്ങളിൽ
ബെംഗളൂരു: കേരള ആർ.ടി.സി സ്വിഫ്റ്റിന്റെ തിരുവനന്തപുരം (പാലക്കാട്, എറണാകുളം വഴി) ഗജരാജ എ.സി മുല്റ്റി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് ഇന്ന് മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ. കഴിഞ്ഞ ദിവസം കൃഷ്ണഗിരിക്ക് സമീപം കല്ലേറിൽ ബെംഗളുരുവിലേക്ക് വരികയായിരുന്ന ബസിന്റെ ചില്ലുകൾ തകർന്നിരുന്നു. ഈ ബസിന്റെ സർവീസ് റദ്ധാക്കിയതോടെയാണ് സ്ലീപ്പർ സർവീസ് ഒന്നിടവിട്ട ദിവസങ്ങളിൽ ആക്കിയത്. പകരം എ.സി സെമിസ്ലീപേർ സർവീസ് ഏർപ്പെടുത്തുമെന്ന് കേരള ആർ.ടി.സി അധികൃതർ അറിയിച്ചു. വൈകിട്ട് 5 ന് ബംഗളുരുവിൽ നിന്നും പുറപ്പെടുന്ന ബസ് സ്ലീപ്പർ ബസ് സേലം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ,…
Read Moreലാഭപ്രതീക്ഷയോടെ ആരംഭിച്ച സ്വിഫ്റ്റ് സർവീസിൽ ടിക്കറ്റ് തിരിമറി
ബെംഗളൂരു: കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് ബസ് സർവീസിൽ വ്യാപകമായി പണം തട്ടിപ്പ്. ടിക്കറ്റിൽ തട്ടിപ്പു നടത്തിയ 90 സംഭവങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 31 കണ്ടക്ടർ കം ഡ്രൈവർമാരിൽ നിന്നും തട്ടിപ്പു നടത്തിയ തുകയുടെ അഞ്ചിരട്ടി തിരിച്ചുപിടിക്കാൻ നിർദേശവും ഉണ്ട്. ബാക്കി കണ്ടക്റ്റർമാരിൽ നിന്നും രണ്ടാം ഘട്ടത്തിൽ തുക ഈടാക്കും. കുറ്റം ആവർത്തിച്ചാൽ ജീവനെ പുറത്താക്കുമെന്നും അറിയിപ്പുണ്ട്. ബെംഗളൂരു ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകളിലാണ് ടിക്കറ്റ് അഴിമതി നടക്കുന്നത്. യാത്രക്കാരിൽ നിന്നും പണംവാങ്ങിയ ശേഷം ടിക്കറ്റ് നൽകാതിരിക്കുക, ചില യാത്രക്കാർക്ക് സൗജന്യ യാത്ര…
Read Moreതിരുവനന്തപുരം- ബെംഗളൂരു ഗജരാജ എ സി സ്ലീപ്പർ വോൾവോ കോച്ച് സർവീസ് ആരംഭിച്ചു
തിരുവനന്തപുരം:കെ എസ് ആർ ടി സി – സ്വിഫ്റ്റിൻറെ എസി സ്ലീപ്പർ വോൾവോ ഗജരാജ സർവ്വീസ് ആരംഭിച്ചു. 40 പേർക്ക് കിടന്ന് യാത്ര ചെയ്യുവാൻ സാധിക്കുന്ന തരത്തിലാണ് ബസ് ഡിസൈൻ ചെയ്തിട്ടുള്ളത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് 5:33 പിഎമ്മിന് പുറപ്പെട്ട് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴി ബെംഗളൂരുവിൽ രാവിലെ 7.25 ന് എത്തിച്ചേരുന്നു. തിരിച്ച് അന്നേ ദിവസം വൈകുന്നേരം 05:00 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 07.00 ന് എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്. സമയക്രമം:…
Read Moreകോട്ടയത്ത് നിന്ന് പുറപ്പെട്ട കേരള ആർടിസി സ്വിഫ്റ്റ് അപകടത്തിൽ പെട്ടു
ബെംഗളൂരു: കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കേരള ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടു. യാത്രക്കാർക്ക് ആർക്കും പരിക്കുകൾ ഇല്ല. ഗുണ്ടൽപേട്ടിന് സമീപം നഞ്ചൻഗുഡിൽ ആണ് അപകടം നടന്നത്. മുൻപിൽ ഉണ്ടായിരുന്ന ലോറിയുടെ പിൻഭാഗത്ത് ബസ് ഇടിക്കുകയായിരുന്നു. ലോറി മുന്നറിയിപ്പ് ഇല്ലാതെ ബ്രേക്ക് ഇട്ടതാണ് അപകട കാരണം. അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു.
Read Moreകോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് വന്ന ബസ് അപകടത്തിൽ പെട്ടു
ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ തോൽപെട്ടിക്ക് സമീപം അപകടത്തിൽപ്പെട്ടു. വാഹനം റോഡരികിലെ സംരക്ഷണഭിത്തിയിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കണ്ടക്ടർക്കും ചില യാത്രക്കാർക്കും നിസ്സാര പരിക്കുകളുണ്ട്. വാഹനത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. മറ്റൊരു ബസ് എത്തിച്ചതാണ് പിന്നീട് യാത്ര തുടർന്നത്. ഈ വഴിയിലുള്ള പാലത്തിലേക്ക് കയറുന്ന സമയം ഡ്രൈവർ പാലം കാണാതെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയത് മൂലം വാഹനം നിരങ്ങി സംരക്ഷണ ഭിത്തിയിൽ ഇടിച്ചുകയറുകയായിരുന്നു. രാത്രി ഒന്നേകാലിന് ആക്സിഡന്റ് ആയ വാഹനത്തിലെ യാത്രക്കാർക്ക് സഞ്ചരിക്കുവാൻ ബദൽ മാർഗങ്ങൾ ഒരുക്കുവാൻ കാലതാമസം നേരിട്ടതിനെ തുടർന്ന്…
Read More10 ദിവസത്തെ വരുമാനം 61 ലക്ഷം, 100 ബസുകൾ ഉടൻ എത്തും
തിരുവനന്തപുരം : ദീര്‍ഘ ദൂര യാത്രക്കള്‍ക്കായി രൂപീകരിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ പത്ത് ദിവസത്തെ വരുമാനം 61,71,908 രൂപയിലധികം. ഏപ്രിൽ 11 മുതല്‍ ഏപ്രില്‍ 20 വരെ 1,26,818 കിലോമീറ്റര്‍ സര്‍വീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടിക്കറ്റ് ഇനത്തില്‍ വരുമാനമായി ലഭിച്ചതയാണ് റിപ്പോർട്ട്. എ.സി സ്ലീപ്പര്‍ ബസില്‍ നിന്നും 28,04,403 രൂപയും, എ.സി സീറ്ററില്‍ നിന്ന് 15,66,415 രൂപയും, നോണ്‍ എ. സി സര്‍വീസില്‍ നിന്ന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്. നിലവില്‍ 30 ബസുകളാണ് വിവിധ റൂട്ടുകളിൽ ആയി സര്‍വീസ് നടത്തുന്നത്. എ.സി സ്ലീപ്പര്‍…
Read Moreഇന്നലെ ഫ്ളാഗ്ഓഫ് ചെയ്ത സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു
തിരുവനന്തപുരം: ഇന്നലെ ഉദ്ഘാടനം കഴിഞ്ഞ് സര്‍വീസ് ആരംഭിച്ച കെ.എസ്.ആര്.ടി.സിയുടെ കെ-സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം കല്ലമ്ബലത്തിന് സമീപമാണ് അപകടമുണ്ടായത്. മറ്റൊരു വാഹനവുമായി ബസ് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകിയിട്ടുണ്ട്. ബസ് നിലവില്‍ കെ.എസ്.ആര്.ടി.സിയുടെ വര്‍ക്ക്ഷോപ്പിലാണുള്ളത്.
Read Moreസ്വിഫ്റ്റ്; ആദ്യദിനത്തിൽ റിസർവേഷൻ പാളി
കേരള ആർടിസി 11ന് ആരംഭിക്കുന്ന സ്വിഫ്റ്റ് ബസുകളുടെ റിസർവേഷൻ ആദ്യദിനത്തിൽ പാളി. വൈകിട്ട് 5ന് ശേഷം ബെംഗളൂരു– എറണാകുളം എസി ഗജരാജ സ്ലീപ്പർ ബസിലേക്കുള്ള റിസർവേഷനാണ് ആദ്യംതുടങ്ങിയത്. ആദ്യ അരമണിക്കൂറിനുള്ളിൽ തന്നെ 5 ടിക്കറ്റുകൾ വിറ്റഴിയുകയും ചെയ്തു. എന്നാൽ, 7ന് ശേഷം വെബ്സൈറ്റിൽ നിന്ന് സ്വിഫ്റ്റ് ബസുകൾ അപ്രത്യക്ഷമായി. സാങ്കേതിക തകരാർ പരിഹരിച്ച് റിസർവേഷൻ പുനരാരംഭിക്കുമെന്നാണ് കേരള ആർടിസി കൺട്രോൾ റൂം അധികൃതർ നൽകിയ വിശദീകരണം.
Read More