നിലവിൽ 16 മണിക്കൂർ യാത്രയിലേക്ക് ദൂരം കുറച്ച് സ്വിഫ്റ്റ്

ബെംഗളൂരു∙ കേരള ആർടിസി പ്രഖ്യാപിച്ച സ്വിഫ്റ്റ് സർവീസുകളിൽ ബെംഗളൂരു–തിരുവനന്തപുരം റൂട്ടിലെ രണ്ടെണ്ണം തിരുനൽവേലി, നാഗർകോവിൽ വഴി ഓടിക്കുന്നതോടെ സംസ്ഥാനാന്തര യാത്രക്കാർക്കു സമയലാഭം. ഇതിലൂടെ 770 കിലോമീറ്റർ യാത്ര 12 –13 മണിക്കൂറിലേക്കു ചുരുക്കാനാകും. സ്വകാര്യ ബസ് സർവീസുകൾ ഉപയോഗപ്പെടുത്തുന്ന റൂട്ടാണിത്. കേരള ആർടിസിയുടെ വോൾവോ, സ്കാനിയ സർവീസുകൾ ഹൊസൂർ, സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം വഴി തിരുവനന്തപുരത്ത് എത്താൻ ചുരുങ്ങിയത് 15–16 മണിക്കൂർ വരെ സമയം വേണ്ടിവരുന്നുണ്ട്. മൈസൂരു, ബത്തേരി, കോഴിക്കോട് വഴിയുള്ള സർവീസുകൾക്ക് തിരുവനനന്തപുരത്ത് എത്താൻ 16–17 മണിക്കൂർ…

Read More

കൂടുതൽ വോൾവോ എസി സ്ലീപ്പർ ബസുകളുമായി കെഎസ്ആർടിസി

ബെംഗളൂരു: കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി സംസ്ഥാനാന്തര റൂട്ടുകളിൽ സ്‌ലീപ്പർ ബസുകളുമായി കെഎസ്ആർടിസി. ഇതിനുവേണ്ടി പുതുതായി ആവിഷ്കരിച്ച സ്വിഫ്റ്റ് കമ്പനി 8 വോൾവോ എസി സ്‌ലീപ്പർ ബസുകളാണ് പുറത്തിറക്കുന്നത്. അതിനുമുന്നോടിയായി ആദ്യ ബസ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിച്ചു. കർണാടക ആർടിസിയും സ്വകാര്യ ബസുകളും വർഷങ്ങളായി കേരളത്തിലേക്ക് എസി, നോൺ എസി വിഭാഗങ്ങളിലായി സ്‌ലീപ്പർ ബസ് സർവീസുകൾ നടത്തുന്നുണ്ട്. അംബാരി ഡ്രീം ക്ലാസ് എന്ന പേരിൽ 40 പേർക്ക് കിടന്ന് യാത്ര ചെയ്യാവുന്ന വോൾവോ മൾട്ടി ആക്സിൽ ബസ്സുകളാണ് കർണാടക ആർടിസി ഓടിക്കുന്നത്. ഇവയിൽ 2…

Read More
Click Here to Follow Us