ബെംഗളൂരു: ദേവനൂർ മഠാധിപതി ശിവപ്പ സ്വാമി(60) കാവേരി നദിയിൽ മുങ്ങി മരിച്ചു. മുടുകതൊരെയിൽ നിന്ന് നദിയിലേക്ക് ചാടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സ്വാമിയുടെ മൃതദേഹം നദിയിൽ ഒഴുകുന്നത് കണ്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തലക്കാട് പോലീസ് എത്തിയാണ് കരക്കെടുത്തത്. രണ്ടു ദിവസമായി മഠാധിപതിയെ കാണാനില്ലെന്ന് ബന്ധപ്പെട്ടവർ പോലീസിൽ പരാതി നൽകിയിരുന്നു. വിട്ടുമാറാത്ത രോഗത്തെ തുടർന്ന് മനശാന്തി നഷ്ടമായ അവസ്ഥയിലായിരുന്നു സ്വാമി എന്ന് മഠം അധികൃതർ പോലീസിനോട് പറഞ്ഞു. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ചാമരാജ നഗർ ജില്ലയിൽ കൊല്ലേഗൽ താലൂക്കിലെ കളിയൂർ സ്വദേശിയായ ശിവപ്പ…
Read MoreTag: swami
പമ്പയിൽ കേരള – കർണാടക സ്വാമിമാർ തമ്മിൽ അടിപിടി
ശബരിമല : വിരി വെയ്ക്കുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ പമ്പ വലിയാനവട്ടത്ത് കര്‍ണാടകയിലും കേരളത്തിലും നിന്നുള്ള ഭക്തര്‍ തമ്മിലടിച്ചു. വിരിപ്പുരയില്‍ വിരി വയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. തലശേരി സ്വദേശിയായ സ്വാമി ഭക്തന്റെ തലയടിച്ചു പൊട്ടിച്ചു. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ആയിരുന്നു സംഭവം. കര്‍ണാടകയില്‍ നിന്നുള്ള തീര്‍ഥാടകരും കാസര്‍കോഡ്, തലശേരി ഭാഗങ്ങളില്‍ നിന്നുളള സ്വാമിമാരുമായിട്ടാണ് സംഘട്ടനമുണ്ടായത്. കാസര്‍കോഡ് വെള്ളരിമുണ്ട പുലിക്കോടന്‍ വീട്ടില്‍ നാരായണ(78)നാണ് തലയ്ക്ക് അടിയേറ്റത്. ഇദ്ദേഹത്തിന്റെ തലയില്‍ ഏഴു തുന്നലിടേണ്ടി വന്നു. വിശദ പരിശോധനയ്ക്കും സ്‌കാനിങ്ങിനും മറ്റുമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക്…
Read Moreമഠാധിപതി സ്വാമി ബസവലിംഗ ഹണിട്രാപ്പിന് ഇരയായതായി സൂചന
ബെംഗളൂരു: സ്വാമി ബസവലിംഗ മഠത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ സൂചനകൾ ലഭിച്ചതായി രാമനഗര പോലീസ്. ആത്മഹത്യ വിരൽ ചൂണ്ടുന്നത് ഹണിട്രാപ്പിലേക്കാണെന്ന് പോലീസ്. സ്വാമി ബസവലിംഗയുമായുള്ള വീഡിയോ കോളുകൾ സ്ക്രീൻ റെക്കോർഡ് ചെയ്ത് സ്ത്രീ സൂക്ഷിച്ചിരുന്നതായും ഇവ ഉപയോഗിച്ച് സ്വാമിയെ ബ്ലാക്ക് മെയിൽ ചെയ്തതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. അശ്ലീല വീഡിയോകൾ പുറത്ത് വിടുമെന്ന് സ്ത്രീയും കൂട്ടാളികളും സ്വാമിയെ ഭീഷണിപ്പെടുത്തിയതായി പറയുന്നു. സ്വാമിയുടെ മുറിയിൽ നിന്നും കിട്ടിയ ആത്മഹത്യ കുറിപ്പിൽ തന്നെ അപകീർത്തിപ്പെടുത്തി സ്ഥാനത്തു നിന്നും പുറത്താക്കാൻ ചിലർ ശ്രമിക്കുന്നതായി സ്വാമി ആരോപിച്ചിരുന്നു. ഇതിനു…
Read Moreസന്യാസി കിടപ്പുമുറിയിൽ മരിച്ച നിലയിൽ
ബെംഗളൂരു: കര്‍ണാടകയില്‍ ഹിന്ദു സന്യാസിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ചുഗല്‍ ബന്ദേ മട്ടിലെ ബസവലിംഗ സ്വാമിയെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് അദ്ദേഹത്തെ മുറിയ്‌ക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും കൊലപാതക സാദ്ധ്യതയും പോലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹത്തില്‍ നിന്നും ഒരു കത്ത് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് പോലീസ് പരിശോധിച്ചുവരികയാണ്. ഇതില്‍ നിന്നും മരണകാരണം സംബന്ധിച്ച വിവരം ലഭിക്കുമെന്നാണ്…
Read Moreഭക്തിയുടെ മറവിൽ പീഡനം, വ്യാജ സ്വാമിയും ഭാര്യയും അറസ്റ്റിൽ
ബെംഗളൂരു: ഭക്തിയുടെ മറവിൽ യുവതിയെ വർഷങ്ങളായി പീഡിപ്പിച്ച വ്യാജ സ്വാമിയും ഭാര്യയും അറസ്റ്റിൽ . യുവതിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് ചെയ്തത്. ആനന്ദമൂർത്തി, ഭാര്യ ലത എന്നിവരെയാണ് ബലത്സംഗം, വധഭീഷണി, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ ആവളഹള്ളിയിലാണ് സംഭവം. ആറ് വർഷങ്ങൾക്ക് മുമ്പ് ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ചാണ് യുവതി ആനന്ദമൂർത്തിയെ പരിചയപ്പെടുന്നത്. ജീവിതത്തിൽ വലിയ ആപത്ത് വരാൻ പോവണമെന്നും കുടുംബാംഗങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ഇയാൾ യുവതിയെ പറഞ്ഞ് ഭീഷണിപ്പെടുത്തി. കാളി ദേവിയെ പൂജിച്ചാൽ…
Read Moreകഞ്ചാവ് പരാമർശം; വിവാദങ്ങളുടെ തോഴൻ സ്വാമി നിത്യാനന്ദ ചോദ്യം ചെയ്യലിന് ഹാജരായില്ല: ചതുർമാസ പൂജക്കായി യാത്രയിലെന്ന് മഠംവക വിശദീകരണം
ബെംഗളുരു: കഞ്ചാവിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ സ്വാമി നിത്യാനന്ദ ചോദ്യം ചെയ്യലിന് പോലീസ് മുന്നാകെ ഹാജരായില്ല. ചതുർമാസ പൂജകൾക്കായി സ്വാമി യാത്രയിലാണെന്നാണ് മഠം വക വിശദീകരണം. ബിഡദി ആശ്രമ അന്തേവാസിയായിരുന്ന യുഎസ് പൗരത്വമുള്ള ഇന്ത്യൻ വനിതയെ 5 വർഷം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് നിലവിൽ നിത്യാനന്ദ നേരിട്ട് കൊണ്ടിരിക്കുകയാണ്. പ്രശസ്ത നടിയുമൊത്തുള്ള ലൈംഗിക വീഡിയോയും നേരത്ത വൻ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.
Read Moreകഞ്ചാവ് ധ്യാനത്തിന് ഉപയോഗിച്ചാൽ സംഗതി കിടുക്കുമെന്ന് സ്വാമി നിത്യാനന്ദ, പച്ചിലമരുന്നായതിനാൽ അടിമപ്പെടില്ലെന്നും വാദം: സ്വാമി നിത്യാനന്ദക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
ബെംഗളുരു: കഞ്ചാവിനെ പ്രോത്സാഹിപ്പിക്കും വിധം പ്രഭാഷണം നടത്തിയെന്നതിന്റെ പേരിൽ സ്വാമി നിത്യാനന്ദക്കെതിരെ പോലീസ് കേസെടുത്തു. കഞ്ചാവ് ധ്യാനത്തിന് സഹായിക്കും എന്ന് നിത്യാനന്ദ പറഞ്ഞതായി ചിലർആരോപിച്ചിരുന്നു, കൂടാതെ മദ്യത്തിന് അടിമപ്പെടും എന്നാൽ കഞ്ചാവിന് അടിമപ്പെടില്ലെന്നും കാരണം അത് വെറും പച്ചിലമരുന്നാണെന്നും നിത്യാനന്ദ പറഞ്ഞത് പ്രാദേശികചാനലുകളുലൊന്ന് സംപ്രേഷണം ചെയ്തിരുന്നു. നിത്യാനന്ദയുടെ ആശ്രമം നിലകൊള്ളുന്ന ബിഡദി പോലീസിനോട് സംഭവത്തെക്കുറിച്ചന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ ഉടനെതന്നെ നടപടികളുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
Read More