സന്യാസി കിടപ്പുമുറിയിൽ മരിച്ച നിലയിൽ

ബെംഗളൂരു: കര്‍ണാടകയില്‍ ഹിന്ദു സന്യാസിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ചുഗല്‍ ബന്ദേ മട്ടിലെ ബസവലിംഗ സ്വാമിയെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെയാണ് അദ്ദേഹത്തെ മുറിയ്‌ക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും കൊലപാതക സാദ്ധ്യതയും പോലീസ് പരിശോധിച്ചുവരികയാണ്.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

മൃതദേഹത്തില്‍ നിന്നും ഒരു കത്ത് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് പോലീസ് പരിശോധിച്ചുവരികയാണ്. ഇതില്‍ നിന്നും മരണകാരണം സംബന്ധിച്ച വിവരം ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ കുദൂര്‍ പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്. ആശ്രമത്തിലുള്ള മറ്റുള്ളവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts