ബെംഗളുരു: ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ സ്വദേശിയായ യുവാവ് പുതുച്ചേരിയിൽ കടലിൽ മുങ്ങി മരിച്ചു. സുള്ള്യ കൂത്ത്കുഞ്ച ഗ്രാമത്തിൽ ചിഡ്ഗള്ളുവിൽ ഗോപാലിന്റെ മകൻ ബിപിൻ (28) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന ബിപിൻ സുഹൃത്തുക്കൾക്കൊപ്പം പുതുച്ചേരിയിൽ പോയി കടലിൽ നീന്തുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. തിങ്കളാഴ്ച മൃതദേഹം കരക്കടിഞ്ഞു.
Read MoreTag: sullya
കാറപകടത്തിൽ മൂന്ന് മരണം
ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ സുള്ള്യക്കടുത്ത അഡ്കാറില്‍ പാതയോരത്ത് നിന്ന മൂന്നുപേര്‍ കാറിടിച്ച് മരിച്ചു. ഹാവേരി ജില്ലയിലെ റാണെബെന്നൂര്‍ സ്വദേശികളായ കെ.സി.ചന്ദ്രപ്പ(37),എ.വി.രംഗപ്പ(41),എൻ.എ. മന്തേഷ്(43) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന വെങ്കപ്പ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിയന്ത്രണം വിട്ട കാര്‍ വഴിയരികില്‍ നിന്ന നാലുപേരെയും ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്തിയിട്ട ലോറിയിടിച്ചാണ് നിന്നത്. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റവരെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നു പേര്‍ മരിക്കുകയായിരുന്നു.
Read Moreകാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം
ബെംഗളൂരു: മംഗളൂരു സുള്ള്യക്കടുത്ത സമ്പാജെ ദേവറകൊല്ലി ദേശീയ പാതയിൽ ഇന്ന് പുലർച്ചെ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ബെംഗളൂരു സ്വദേശി കെ.ആർ.രവിയാണ്(40) മരിച്ചത്. നിതിൻ, ചന്ദ്രശേഖർ, ഹർഷ, ജഗദീഷ്, ലോറി ഡ്രൈവർ കുളൈയിലെ ഈശ്വർ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരുവിലേക്ക് വരുകയായിരുന്ന കണ്ടയ്‌നർ ബ്രേക്ക് തകരാറിനെ തുടർന്ന് ബംഗളൂരുവിൽ നിന്ന് ധർമസ്ഥലത്തേക്ക് സഞ്ചരിച്ച കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്.
Read Moreസുള്ള്യയിൽ മണ്ണിനിടയിൽ പെട്ട് ദമ്പതികൾ ഉൾപ്പെടെ 3 പേർ മരിച്ചു
ബെംഗളൂരു: ഗുറുമ്പു ആലട്ടി റോഡില്‍ മണ്ണിനടിയില്‍ പെട്ട് ദമ്പതികള്‍ ഉള്‍പെടെ മൂന്ന് തൊഴിലാളികള്‍ മരിച്ചു. ഗഡക് മുണ്ടാര്‍ഗി സ്വദേശികളായ ഹിറെഗൊഡ്ഡട്ടി സോമശേഖര്‍ റെഡ്ഡി (45), ഭാര്യ ശാന്ത (35), തിരിച്ചറിയാത്ത തൊഴിലാളി എന്നിവരാണ് ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തില്‍ മരിച്ചത്. ഉയര്‍ന്ന പ്രദേശത്തെ വീടിന് പിറകില്‍ മതിലും വേലിയും നിര്‍മിക്കുന്ന ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. ഏഴ് തൊഴിലാളികളില്‍ നാലു പേര്‍ മണ്ണിടിയാന്‍ തുടങ്ങിയ ഉടന്‍ രക്ഷപ്പെട്ടു. ബാക്കി മൂന്നുപേരെ യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreകാറിന്റെ ബമ്പറിനകത്ത് നായയുമായി സഞ്ചരിച്ചത് 70 കിലോ മീറ്റർ
ബെംഗളൂരു: കാറിന്‍റെ ബമ്പറിനകത്ത് കുടുങ്ങി നായ യാത്ര ചെയ്‌തത് 70 കിലോമീറ്റര്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡയിലാണ് സംഭവം. കാറുമായി കൂട്ടിയിടിച്ചാണ് നായ ബമ്പറിനുള്ളില്‍ അകപ്പെട്ടത്. പൂത്തൂര്‍ കബക സ്വദേശികളായ സുബ്രഹ്മണ്യനും ഭാര്യയും ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് സംഭവം. സുള്ള്യയിലെ ബല്‍പയില്‍വച്ച് ഇവരുടെ കാര്‍ ഒരു നായയുമായി കൂട്ടി ഇടിച്ചിരുന്നു. ഉടനെ തന്നെ കാര്‍ നിര്‍ത്തി പരിശോധിച്ചെങ്കിലും നായയെ കണ്ടെത്താനായില്ല. അത് എവിടെ പോയെന്ന് അവര്‍ ആലോചിക്കുകയും ചെയ്‌തു. തിരിച്ച് വീട്ടിലെത്തി കാര്‍ പരിശോധിച്ചപ്പോള്‍ കാണുന്നത് ബമ്പര്‍ തകര്‍ത്ത് അകത്ത് സുഖമായി ഇരിക്കുന്ന…
Read Moreപെൺകുട്ടിയുടെ കൂടെ സഞ്ചരിച്ച യുവാവിനെ തല്ലിച്ചതച്ചു, യുവാവ് ആശുപത്രിയിൽ
ബെംഗളൂരു: വ്യത്യസ്ത മതവിഭാഗത്തിൽ പെട്ട് പെൺകുട്ടിക്കൊപ്പം നടന്ന യുവാവിനെ മർദിച്ചതായി പരാതി. കർണാടക സുള്ള്യയ്ക്ക് സമീപം കല്ലുഗുണ്ടി സ്വദേശിയായ അഫീദ് എന്ന യുവാവിനാണ് മർദനമേറ്റത്. മംഗളൂരുവിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള കുക്കെ സുബ്രഹ്മണ്യയിൽ ആണ് സംഭവം. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയോടൊപ്പം നടന്നുപോയ യുവാവിനെ അജ്ഞാതരായ ഒരു സംഘം ആളുകൾ മർദിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമെത്തിയ യുവാവിനെ ഒരു കൂട്ടം ആളുകൾ ചോദ്യം ചെയ്യുകയായിരുന്നു. രണ്ട് വ്യത്യസ്ത മതസ്ഥരാണെന്ന് തിരിച്ചറിഞ്ഞ സംഘം യുവാവിനെ മർദിക്കുകയായിരുന്നു. മാരകമായ മുറിവുകളോടെ നിലത്ത്…
Read Moreപ്രവീൺ നെട്ടാരുവിന്റെ കൊലപാതകം, പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി
ബെംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 5 പേരെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി. ഭീകരവാദ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രതികളെ ഈ മാസം 23 വരെ എൻഐഎ യുടെ കസ്റ്റഡിയിൽ വിട്ടത്. കർണാടക പോലീസിന്റെ കസ്റ്റഡി കാലാവധി ഈ മാസം 16 ന് കഴിഞ്ഞിരുന്നു. നൗഫൽ, ആബിദ്, മുഹമ്മദ് ഷിഹാബ്, അബ്ദുൾ ബഷീർ, റിയാസ് എന്നീ പ്രതികളെയാണ് എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.
Read Moreപ്രവീൺ നെട്ടാരുവിന്റെ കൊലപാതകം മതതീവ്രവാദം ലക്ഷ്യമിട്ടെന്ന് എൻഐഎ
ബെംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ. പ്രദേശത്ത് ഭീകരവാദം വളർത്തുന്നതിന് വേണ്ടിയാണ് പ്രവീണിനെ മതതീവ്രവാദികൾ കൊലപ്പെടുത്തിയത് എന്നാണ് എൻഐഎ റിപ്പോർട്ട് . ജൂലൈ മാസത്തിൽ ആണ് നെട്ടാരുവിലെ സജീവ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയത്. തുടരെയുള്ള 3 കൊലപാതകങ്ങളിലൂടെ പ്രദേശത്ത് തീവ്രവാദം വളർത്തുകയാണ് പ്രതികളുടെ ലക്ഷ്യമെന്ന് എൻഐഎ പറഞ്ഞു.
Read Moreപ്രവീൺ നെട്ടാരു കൊലപാതകം, ഒരാൾ കൂടെ അറസ്റ്റിൽ
ബെംഗളൂരു: പ്രവീൺ നെട്ടാരു കൊലക്കേസുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി ദക്ഷിണ കന്നഡ ജില്ല പോലീസ് അറസ്റ്റ് ചെയ്തു. സുള്ള്യ ടൗൺ സ്വദേശി അബ്ദുൾ കബീർ (33) ആണ് പിടിയിലായത്. കൊലക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ജൂലൈ 26ന് രാത്രി കടയടച്ച് വീട്ടിലേക്ക് പോകുമ്പോൾ പ്രവീൺ നെട്ടാറിനെ അജ്ഞാത സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തെത്തുടർന്ന്, ദക്ഷിണ കന്നഡ ജില്ലയിൽ പലയിടത്തും സംഘർഷാവസ്ഥ നിലനിന്നിരുന്നു, കല്ലേറും പോലീസ് ലാത്തി ചാർജും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ പുത്തൂർ മേഖലയിൽ 144…
Read Moreമണ്ണിടിഞ്ഞ് വീണ് കുട്ടികൾ മരിച്ചു
ബെംഗളൂരു: സുള്ള്യയിൽ കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചലിൽ രണ്ട് കുട്ടികൾ മരിച്ചു. സുള്ള്യ പർവതമുഖിയിലെ കുസുമധാര- രൂപശ്രീ ദമ്പതികളുടെ മക്കളായ ശ്രുതി (11), ഗാനശ്രീ (6) എന്നിവരാണ് മരിച്ചത്. മണ്ണിടിച്ചലിൽ വീട് പൂർണമായും തകർന്നു. കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് വീടിനു മുകളിൽ വീഴുകയായിരുന്നു. കുട്ടികൾ ഇതിനിടയിൽ പെട്ടു. വീട്ടിലെ മറ്റുള്ളവർ തലനാരിഴികയ്ക്കാണ് രക്ഷപ്പെട്ടത്. പോലീസും അഗ്നിശമ സേനയും എത്തിയാണ് കുട്ടികളെ പുറത്ത് എടുത്തത്.
Read More