കേരളാ ബ്ലാസ്‌റ്റേഴ്‌സ് വക വയനാടിന് 25 ലക്ഷം സഹായം;ഐ.എസ്.എല്‍. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബായ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വക വയനാടിന് സഹായം. മുണ്ടക്കൈ, ചൂരല്‍മല ദുരന്തം ബാധിച്ചവര്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ നല്‍കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നല്‍കിയത്. അടുത്ത സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു.

കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റ് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് ദുരിതാശ്വാസ നിധിയിലേക്കുള്ള 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

കൂടാതെ ഐ.എസ്.എല്‍. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന ‘ഗോള്‍ ഫോര്‍ വയനാട്’ കാമ്പയിനും പ്രഖ്യാപിച്ചു.

ബ്ലാസ്റ്റേഴ്സ് എഫ്.സി. ചെയര്‍മാന്‍ നിമ്മഗഡ പ്രസാദ്, ഡയറക്ടര്‍ നിഖില്‍ ബി. നിമ്മഗഡ, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ശുഷന്‍ വസിഷ്ഠ് എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
[masterslider id="10"]

Related posts