സംസ്ഥാനത്തേക്ക് ഒരു വന്ദേഭാരത് സർവീസുകൂടി വരുന്നു; വിശദാംശങ്ങൾ

vandhe

ബെംഗളൂരു : കർണാടകത്തിൽ ഒരു വന്ദേഭാരത് സർവീസുകൂടി വരുന്നു. ഹുബ്ബള്ളിയിൽനിന്ന്‌ പുണെക്കാണ് പുതിയ വന്ദേഭാരത് സർവീസ് വരുന്നത്.

സർവീസിന്റെ ഉദ്ഘാടനം സെപ്റ്റംബർ 15-ന് ത്ധാർഖണ്ഡിലെ ജംഷേദ് പുരിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെർച്വലായി ഉദ്ഘാടനം ചെയ്യും.

ബുധനാഴ്ച ഇതിന്റെ പരീക്ഷണ ഓട്ടം നടക്കും. വാണിജ്യ സർവീസ് എന്നുതുടങ്ങുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

അതേസമയം സമയ ക്രമം തീരുമാനിച്ചിട്ടുണ്ട്.. ഹുബ്ബള്ളിയിൽനിന്നും രാവിലെ അഞ്ചിന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30-ന് പുണെയിലെത്തിച്ചേരും.

തിരിച്ച് 2.30-ന് പുണെയിൽനിന്ന് പുറപ്പെട്ട് രാത്രി 10-ന് ഹുബ്ബള്ളിയിലെത്തുമെന്ന് സെൻട്രൽ റെയിൽവേ പുണെ ഡിവിഷൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts