ബെംഗളൂരു: കർണാടകയിൽ നടന്ന എസ് എസ് എൽ സി പരീക്ഷ പേപ്പർ മൂല്യനിർണായത്തിൽ അധ്യാപകരിൽ തെറ്റു പറ്റിയതായി റിപ്പോർട്ട്. ക്രമരഹിതമായി മൂല്യനിർണയം നടത്തിയ അധ്യാപകരിൽ നിന്നും 51.5 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അറിയിച്ചു. പിഴവ് സംഭവിച്ച പരീക്ഷ പേപ്പറുകൾ പുനർമൂല്യ നിർണായതിനായി അയച്ചു. 6 മുതൽ 20 മാർക്ക് വരെയാണ് മൂല്യനിർണായത്തിൽ തെറ്റു പറ്റിയതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Read MoreTag: SSLC
എസ് എസ് എൽ സി മാർച്ച് 31 ന് പ്ലസ് ടു 30 ന്
തിരുവനന്തപുരം : എസ് എസ് എൽ സി പരീക്ഷ ഈ മാസം 31 ന് ആരംഭിച്ച് അടുത്ത മാസം 29 ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ ഈ മാസം 30 മുതൽ അടുത്ത മാസം 22 വരെ ആയിരിക്കും. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം 23 ന് ആരംഭിച്ച് ഏപ്രില്‍ രണ്ടിന് അവസാനിക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്ലസ് വണ്‍/വി.എച്ച്.എസ്.ഇ. പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ നടത്തും. ഏപ്രില്‍, മേയ് മാസങ്ങളില്‍തന്നെയായിരിക്കും…
Read Moreഎസ്എസ്എൽസി, II പി.യു വിദ്യാർത്ഥികൾക്ക് ആശ്വാസം; 75% ഹാജർ നിയമത്തിൽ ഇളവ് വരുത്തി വിദ്യാഭ്യാസ വകുപ്പ്
ബെംഗളൂരു : 2022 മാർച്ച്/ഏപ്രിലിൽ ഷെഡ്യൂൾ ചെയ്യുന്ന എസ്എസ്എൽസി, II പി.യു ബോർഡ് പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസം, 75% ഹാജർ നിയമത്തിൽ ഇളവ് നൽകാൻ പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഫിസിക്കൽ ക്ലാസുകൾ ആരംഭിക്കുന്നതിലെ കാലതാമസം, ഓൺലൈൻ ക്ലാസുകളിലെ നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ എന്നിവ കണക്കിലെടുത്ത്, ഈ അധ്യയന വർഷം ബോർഡ് പരീക്ഷ എഴുതുന്നതിന് 75% ഹാജർ നിർബന്ധമാക്കേണ്ടതില്ലെന്ന് വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഈ വർഷം 75 ശതമാനം ഹാജർ നിർബന്ധമല്ലെന്നും കോളേജ് തലത്തിലുള്ള അധികാരികളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി…
Read Moreകർണാടക എസ്എസ്എൽസി പരീക്ഷ ടൈംടേബിൾ പുറത്ത്.
ബെംഗളൂരു: കർണാടക സെക്കൻഡറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡ് (കെഎസ്ഇഇബി) വരാനിരിക്കുന്ന സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (എസ്എസ്എൽസി) ഫൈനൽ പരീക്ഷകളുടെ അന്തിമ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ബോർഡ് നേരത്തെ ജനുവരി 6 ന് താൽക്കാലിക ടൈംടേബിൾ പുറത്തിറക്കുകയും, എന്തെങ്കിലും എതിർപ്പുകൾ ഉണ്ടെങ്കിൽ ജനുവരി 14 വരെ സമർപ്പിക്കാൻ രക്ഷിതാക്കളോടും വിദ്യാർത്ഥികളോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആരും പരാതികൾ ഉന്നയിക്കാത്തത് കൊണ്ടുതന്നെ, 2022 മാർച്ച് 28 നും ഏപ്രിൽ 11 നും ഇടയിൽ പരീക്ഷകൾ നടക്കാനിരിക്കുന്ന മുൻ പ്രഖ്യാപിതമായ താൽക്കാലിക ടൈംടേബിളിൽ നിന്ന് ഇപ്പോഴത്തെ ടൈംടേബിളിന് മാറ്റങ്ങൾ ഒന്നുമില്ല.
Read Moreപണമില്ലാത്തതിനാൽ പരീക്ഷ എഴുതാനായില്ല; സപ്ലിമെന്ററി പരീക്ഷയിൽ ഗ്രീഷ്മ നരസിംഹ മൂർത്തിയ്ക്ക് ഒന്നാംസ്ഥാനം
ബെംഗളുരു; ആദ്യ ചാൻസ് എസ്എസ്എൽസി പരീക്ഷ എഴുതാൻ പണമില്ലാത്തതിനെ തുടർന്ന് മുടങ്ങിപ്പോയ വിദ്യാർഥിയ്ക്ക് സപ്ലിമെന്ററി പരീക്ഷയിൽ ഒന്നാം സ്ഥാനം. തൂമക്കുരു കൊരട്ടഗരൈ സ്വദേശിനി ഗ്രീഷ്മ നായിക്കാണ് 625 ൽ 599 മാർക്കും നേടിയത്. 53,115 പേർ എഴുതിയ പരീക്ഷയിൽ 55.4 ശതമാനമാണ് വിജയം. ദക്ഷിണ കന്നഡ ജില്ലയിലെ കർഷകനായ നരസിംഹ മൂർത്തിയുടെ മകളായ ഗ്രീഷ്മക്കാണ് ഈ മിന്നും വിജയം നേടായായത്. കർഷകനായ നരസിംഹ മൂർത്തിയ്ക്ക് വിളനാശം മൂലം മകളുടെ സ്കൂൾ ഫീസ് അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല, ഇതോടെയാണ് ഗ്രീഷ്മക്ക് ജൂലൈയിൽ നടന്ന പരീക്ഷ എഴുതാൻ കഴിയാതെ…
Read Moreസംസ്ഥാന സർക്കാരിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി
ബെംഗളൂരു : എസ്എസ്എൽസി പരീക്ഷകൾ ജൂലൈയിൽ നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. ഓഫ്‌ലൈൻ പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. എസ്എസ്എൽസി പരീക്ഷാ ബോർഡ് ഷെഡ്യൂൾ അടിസ്ഥാനമാക്കി ജൂലൈ 19, 22 തീയതികളിൽ എസ്എസ്എൽസി പരീക്ഷകൾ നടക്കും. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പൊതുതാൽപര്യ ഹർജി ആയി കണക്കാക്കാൻ ആകില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് ഹഞ്ചേറ്റ് സഞ്ജീവ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. പരീക്ഷകൾ നടത്തുന്നത്…
Read Moreകോവിഡ് ആശങ്കകൾക്കിടയിലും എസ്എസ്എൽസി പരീക്ഷ; സുരക്ഷാസംവിധാനങ്ങൾ പരിശോധിക്കാൻ മോക്ഡ്രില്ലും
ബെംഗളുരു; കർണാടകത്തിൽ എസ്.എസ്.എൽ.സി. പരീക്ഷ വ്യാഴാഴ്ച തുടങ്ങുന്ന സാഹചര്യത്തിൽ അതീവജാഗ്രതയിൽ വിദ്യാഭ്യാസവകുപ്പ്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ വലിയ സുരക്ഷാസംവിധാനങ്ങളാണ് പരീക്ഷാഹാളുകളിൽ ഒരുക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. എല്ലാ പരീക്ഷാഹാളുകളിലെയും ക്രമീകരണങ്ങൾ അതത് ജില്ലാ ഓഫീസർമാരുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ്‌കുമാർ വിലയിരുത്തി കഴിഞ്ഞു, സുരക്ഷാസംവിധാനങ്ങൾ പരിശോധിക്കാൻ മോക്ഡ്രില്ലും നടത്തും. എന്നാൽ വാഹനസൗകര്യമില്ലാത്ത സ്‌കൂളുകളിലേക്ക് ബി.എം.ടി.സി.യും കർണാടക ആർ.ടി.സി.യും സർവീസ് നടത്തും. സാമൂഹിക അകലം പാലിച്ചായിരിക്കും വിദ്യാർഥികളെ ബസുകളിലെത്തിക്കുക, കാസർകോട് ഉൾപ്പെടെയുള്ള അതിർത്തിപ്രദേശങ്ങളിൽ പരീക്ഷയെഴുതാൻ സംസ്ഥാനത്തെത്തുന്ന വിദ്യാർഥികൾക്ക് പാസ് ആവശ്യമില്ല. കൂടാതെ ‘സേവാസിന്ധു’ പോർട്ടലിൽ രജിസ്റ്റർ…
Read Moreഎസ്എസ്എൽസി പരീക്ഷ എഴുതുന്നത് 8.48 ലക്ഷം വിദ്യാർഥികൾ; കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നാൽ ചെയ്യേണ്ട കാര്യങ്ങൾ വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ്
ബെംഗളുരു; എസ് എസ് എൽസി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് കോവിഡ് രോഗികളുമായി സമ്പർക്കം ഉണ്ടായാൽ ഇവർക്ക് പിന്നീട് പരീക്ഷയെഴുതാൻ അവസരം നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പ്രാഥമിക സമ്പർക്കത്തിൽ വന്നിട്ടുണ്ടെങ്കിൽ 25-മുതൽ നടക്കുന്ന പരീക്ഷയിൽ ഈ വിദ്യാർഥികൾ പങ്കെടുക്കേണ്ടതില്ല. പരീക്ഷയെഴുതുന്ന മറ്റുവിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. മാതാപിതാക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ വിദ്യാർഥികൾക്ക് പിന്നീട് പരീക്ഷയെഴുതാൻ സംവിധാനമൊരുക്കമെന്ന് വിദ്യാഭ്യാസവകുപ്പ് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ സപ്ലിമെന്ററി പരീക്ഷയോടൊപ്പമാണ് ഈ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അവസരമൊരുക്കുക. ആദ്യമായി പരീക്ഷയെഴുതുന്നതിന്റെ പരിഗണനയുമുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. കർശന സുരക്ഷയാണ്…
Read Moreകോവിഡ് സ്ഥിരീകരിച്ച വിദ്യാർഥികൾക്ക് പരീക്ഷ വീണ്ടും എഴുതാം;നടപടി ക്രമങ്ങൾ ഇതാണ്.
ബെംഗളുരു; സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് രജിസ്റ്റർചെയ്ത വിദ്യാർഥികൾക്കോ രക്ഷിതാക്കൾക്കോ കോവിഡ്- 19 സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ അവർക്ക് സപ്ലിമെന്ററി പരീക്ഷയിൽ അവസരം നൽകുമെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിയ്ക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. കൂടാതെ ഇവർക്ക് പുതിയ പരീക്ഷാർഥികൾക്കുള്ള പരിഗണനയും ലഭിക്കും. അടുത്തിടെ ചിക്കമംഗളൂരുവിൽ ചില വിദ്യാർഥികൾക്ക് കോവിഡ്- 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം പുറത്ത് വന്നിരിയ്ക്കുന്നത്. ഈ വരുന്ന ജൂൺ 25 മുതൽ ജൂലായ് നാലുവരെയാണ് സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷ നടക്കുന്നത്.
Read Moreഎസ്എസ്എൽസി സർട്ടിഫിക്കറ്റ് പരിഷ്കാരം; ഈർപ്പം തട്ടിയാൽ കേടുവരാതിരിക്കാനുള്ള സംവിധാനം കൊണ്ടുവരും
ബെംഗളുരു: എസ്എസ്എൽസി സർട്ടിഫിക്കറ്റ് പരിഷ്കാരം നടപ്പിലാക്കാനൊരുങ്ങുന്നു. കൂടുതൽ കാലം ഈടുനിൽക്കുന്ന തരത്തിലാണ് പരിഷ്കാരം. കർണ്ണാടക സെക്കൻഡറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡാണ് പുതിയപരിഷ്കാരവുമായി എത്തുന്നത്. ഈർപ്പം തട്ടിയാൽ സർട്ടിഫിക്കറ്റ് കേടുവരാതിരിക്കാനുള്ള സംവിധാനം കൊണ്ടുവരും.
Read More