കഴിഞ്ഞ 10 വർഷത്തിനിടെ ഇത് മികച്ച വിജയം; പ്രാഥമിക വിദ്യാഭ്യാസ മന്ത്രി 

ബെംഗളൂരു∙ കഴിഞ്ഞ പത്തു വർഷത്തിനിടെ ഇത്തവണത്തേത് മികച്ച വിജയമാണെന്ന് എസ് എസ് എൽ സി ഫലപ്രഖ്യാപനത്തിനിടെ മന്ത്രി. ഫലം പ്രഖ്യാപിച്ചപ്പോൾ 85.63% പേർ പാസായി. 145 പേർക്ക് മുഴുവൻ മാർക്ക് (625) ലഭിച്ചതായും റിപ്പോർട്ട്‌. കഴിഞ്ഞ 10 വർഷത്തിനിടെയുള്ള മികച്ച വിജയ ശതമാനമാണിതെന്നു ഫലം പ്രഖ്യാപിച്ചു കൊണ്ട് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു . പരീക്ഷ എഴുതിയ 853436 വിദ്യാർഥികളിൽ 730881 പേരാണു പാസായത്. ഇതിൽ 80.29% പെൺകുട്ടികളും 81.3 % ആൺകുട്ടികളും ആണ് ഉണ്ടായിരുന്നത്.

Read More

കർണാടക എസ് എസ് എൽ സി ഫലം മെയ്‌ 19 ന്

ബെംഗളൂരു: മെയ്‌ 15 ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ച ഇത്തവണത്തെ എസ്എസ്എൽസി ഫലം നാല് ദിവസം വൈകുമെന്ന് പുതിയ റിപ്പോർട്ട്‌. പ്രതീക്ഷിച്ചതിലും വളരെ നേരത്തെ മൂല്യ നിർണയം പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇനിയുള്ള ദിവസങ്ങൾ മൂല്യ നിർണായത്തിലെ ചെറിയ പിഴവുകളും മറ്റും തിരുത്താൻ ചെലവഴിക്കും. പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷുമായി ആലോചിച്ച് ഫലം പ്രസിദ്ധീകരിക്കാനാണ് ബോർഡ് അധികൃതരുടെ തീരുമാനം. മാർച്ച് 28 മുതൽ ഏപ്രിൽ 11 വരെയായിരുന്നു എസ്എസ്എൽസി പരീക്ഷ നടന്നത്. സംസ്ഥാനത്ത് ആകെ 15,387 സ്‌കൂളുകളിൽ നിന്നായി 8.73 ലക്ഷം കുട്ടികളാണ്…

Read More

എസ്എസ്എൽസി, II പിയുസി സിലബസ് വെട്ടിച്ചുരുക്കില്ല

ബെംഗളൂരു : വരുന്ന അധ്യയന വർഷത്തിൽ എസ്എസ്എൽസി, രണ്ടാം വർഷ പിയുസി സിലബസിൽ മാറ്റമുണ്ടാകില്ല. പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച് 2022-23 ലെ രണ്ട് ബോർഡ് പരീക്ഷകൾക്ക് മുഴുവൻ നിർദ്ദിഷ്ട സിലബസും ഉണ്ടായിരിക്കും. കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിൽ, പാൻഡെമിക്-പ്രേരിത നിയന്ത്രണങ്ങൾ കണക്കിലെടുത്ത് സ്കൂളുകളും കോളേജുകളും മാസങ്ങളോളം അടച്ചിരുന്നു. പാൻഡെമിക് മൂലമുള്ള പഠന നഷ്ടം നികത്താൻ വകുപ്പ് എസ്എസ്എൽസി, II പിയുസി പാഠ്യപദ്ധതി 20% വെട്ടിക്കുറച്ചു. എന്നാൽ കോവിഡ് സാഹചര്യം ലഘൂകരിക്കപ്പെടുന്നതിനാൽ, വരുന്ന അധ്യയന വർഷത്തിൽ ഈ തടസ്സങ്ങൾ വകുപ്പ് മുൻകൂട്ടി കാണുന്നില്ല.…

Read More

എസ്എസ്എൽസി പേപ്പർ മൂല്യനിർണയ അട്ടിമറി;  അധ്യാപകർക്ക് പിഴയും കരിമ്പട്ടികയും 

ബെംഗളൂരു: സംസ്ഥാനത്ത് എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം മുടക്കിയതിന് പിഴ ഈടാക്കുന്നത് നൂറുകണക്കിന് അധ്യാപകരിൽ നിന്നും. കർണാടക സെക്കൻഡറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡ് (കെഎസ്ഇഇബി) രണ്ട് വർഷം മുമ്പ് നടന്ന എസ്എസ്എൽസി പരീക്ഷകളുടെ ഉത്തരക്കടലാസിലെ മൂല്യനിർണയത്തിലെ പിഴവുകളുടെ പേരിൽ 1,200 അധ്യാപകരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും പിഴ ചുമത്തുകയും ചെയ്തട്ടുണ്ട്. ഏപ്രിൽ 23-ന് 234 കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഈ വർഷത്തെ മൂല്യനിർണയത്തിൽ നിന്ന് ഇവരെ തടയുകയും ചെയ്യും. ഈ കൊല്ലം 65,000-ത്തിലധികം അധ്യാപകർ മൂല്യനിർണയനത്തിൽ പങ്കെടുക്കുമെന്ന് അറിയിപ്പുകൾ സൂചിപ്പിക്കുന്നത്. കോവിഡ് -19 ലോക്ക്ഡൗൺ കണക്കിലെടുത്ത് എസ്എസ്എൽസി പരീക്ഷ…

Read More

കണക്കിനെ ഭയന്ന് പരീക്ഷ എഴുതാതെ വിദ്യാർഥികൾ

ബെംഗളൂരു: തോൽക്കുമെന്ന ഭയം കൊണ്ട് എസ്.എസ്.എൽ.സി കണക്ക് പരീക്ഷ എഴുതാതെ 25 ,144 വിദ്യാർഥികൾ. 8,72,525 പേര് രജിസ്റ്റർ ചെയ്ത എസ്.എസ്.എൽ.സി പരീക്ഷയിൽ കഴിഞ്ഞ ദിവസത്തെ കണക്ക് പരീക്ഷ എഴുതിയത് 8,47,381 പേരാണെന്ന് കർണാടകം സ്റ്റേറ്റ് സെക്കന്ററി ബോർഡ് ന്റെ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻ വർഷങ്ങളിലും തോൽക്കുമെന്ന ഭയം കൊണ്ട് കണക്കു പരീക്ഷ എഴുതാൻ വിദ്യാർഥികൾ മടി കാണിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. സ്കൂൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ നടത്തിയിട്ടും പരീക്ഷ ഭയം മാറിയിട്ടില്ലെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

Read More

പരീക്ഷ ബഹിഷ്കരിച്ചത് 22000 ൽ അധികം വിദ്യാർത്ഥികൾ

ബെംഗളൂരു: കര്‍ണ്ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ തുടര്‍ന്ന് 22000ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാതെ വിട്ടു നിന്നതായി റിപ്പോർട്ട്‌. 22063 വിദ്യാര്‍ത്ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാതെ വിട്ടു നിന്നത്. കല്‍ബുര്‍ഗി ജില്ലയില്‍ നിന്നുള്ളവരാണ് കൂടുതൽ പേരും. പരീക്ഷ ബഹിഷ്‌കരിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പുന:പരീക്ഷ നടത്തേണ്ടെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷാ ഹാളുകളില്‍ പ്രവേശിപ്പിക്കില്ലെന്നും, പരീക്ഷ ബഹിഷ്‌കരിക്കുന്നവര്‍ക്ക് പുന:പരീക്ഷ നടത്തില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനിടെ കോടതി വിധി ലംഘിച്ച്‌ ഹിജാബ് ധരിച്ച്‌ പരീക്ഷ എഴുതാന്‍ അനുവദിച്ച അദ്ധ്യാപകരേയും സസ്‌പെന്‍ഡ്…

Read More

ഹിജാബ് ധരിച്ച് പരീക്ഷ, 2 അധ്യാപകർ കൂടി സസ്പെൻഷനിൽ

ബെംഗളൂരു: കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലുള്ള ജെവര്‍ഗിയില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടിയെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചതിന് രണ്ട് അധ്യാപകരെ കൂടി സസ്പെന്‍ഡ് ചെയ്തു. ഇതേ സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഏഴ് അധ്യാപകരെ സസ്പെൻഡ്‌ ചെയ്തിരുന്നു. ജെവര്‍ഗി താലൂക്ക് ശ്രീരാമസേന പ്രസിഡന്‍റ് നിംഗനഗൗഡ മാലിപാട്ടില്‍ നല്‍കിയ പരാതിയിമേലാണ് നടപടി. ഡി.ഡി.പി.ഐക്ക് മാലിപാട്ടില്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.ഡി.പി.ഐ പരീക്ഷാ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സൂപ്രണ്ടിന്റെ അന്വേഷണത്തിലാണ് അല്‍റു സര്‍ക്കാര്‍ ഹൈസ്‌കൂളിലെ അധ്യാപകന്‍ ഹയാദ് ഭഗ്‌വന്‍, കൊടച്ചി സര്‍ക്കാര്‍ ഹയര്‍ പ്രൈമറി…

Read More

ഹിജാബ് വിവാദത്തിൽ വീണ്ടും സസ്പെൻഷൻ

ബെംഗളൂരു: ഹിജാബ് ധരിച്ച് വിദ്യാർത്ഥികളെ എസ് എസ് എൽ സി പരീക്ഷ എഴുതാൻ അനുവദിച്ച രണ്ട് സൂപ്രണ്ടുമാർ ഉൾപ്പെടെ ഏഴ് അധ്യാപകരെ സസ്പെൻഡ്‌ ചെയ്തു. പരീക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകർക്കും സുപ്രണ്ട്മാർക്കും എതിരെയാണ് നടപടി സ്വീകരിച്ചത്. കര്‍ണാടകയിലെ ഗഡഗ് ജില്ലയിലെ സിഎസ് പാട്ടീല്‍ ബോയ്സ് ഹൈസ്‌കൂള്‍, സിഎസ് പാട്ടീല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ എസ് എസ് എല്‍ സി പരീക്ഷയ്ക്കിടെയാണ് സംഭവം നടന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് തടഞ്ഞു കൊണ്ട് കഴിഞ്ഞ മാര്‍ച്ച്‌ 15 നാണ് കര്‍ണാടക ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കോടതി…

Read More

ഹിജാബ് നീക്കിയില്ല, അധ്യാപികയ്ക്ക് സസ്പെൻഷൻ

ബെംഗളൂരു: എസ് എസ് എൽ സി പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപിക ഡ്യൂട്ടിയിൽ പ്രവേശിക്കും മുൻപ് ഹിജാബ് നിക്കം ചെയ്യാൻ വിസ്സമ്മതിച്ചതിനെ തുടർന്ന് അധ്യാപികയെ സസ്പെൻഡ്‌ ചെയ്തു. ബെംഗളൂരുവിലെ കെഎസ്ടിവി ഹൈസ്കൂളിലെ അധ്യാപിക നൂർ ഫാത്തിമയെ ആണ് സസ്പെൻഡ് ചെയ്തത്. ബാഗൽകോട്ടിൽ ഹിജാബ് ധരിച്ച് എസ് എസ് എൽ സി പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിയെ അധികൃതർ തടഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥി പരീക്ഷ എഴുതാതെ മടങ്ങി പോയി. എന്നാൽ ചില ഇടങ്ങളിൽ വിദ്യാർത്ഥികൾ ഹിജാബ് ഊരിവച്ച് പരീക്ഷ എഴുതാൻ തയ്യാറായി.

Read More

പരീക്ഷ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ

ബെംഗളൂരു: അടുത്താഴ്ച നടക്കാനിരിക്കുന്ന എസ് എസ് എൽ സി പരീക്ഷയുടെ പശ്ചാത്തലത്തിൽ പരീക്ഷ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ ഏർപ്പെടുത്താൻ മംഗളൂരു പോലീസ് കമ്മിഷണർ എൻ ശശികുമാർ ഉത്തരവിട്ടു. മാർച്ച്‌ 28 മുതൽ ഏപ്രിൽ 11 വരെ പരീക്ഷ കേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ സിആർപിസി പ്രകാരമുള്ള സെക്ഷൻ 144 ബാധകമായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. മംഗളൂരു കമ്മിഷണറേറ്റ് പരിധിയിൽ വരുന്ന 42 എസ് എസ് എൽ സി പരീക്ഷ കേന്ദ്രങ്ങൾക്കും ഇത് ബാധകമായിരിക്കും.

Read More
Click Here to Follow Us