എസ്എസ്എൽസി, II പി.യു വിദ്യാർത്ഥികൾക്ക് ആശ്വാസം; 75% ഹാജർ നിയമത്തിൽ ഇളവ് വരുത്തി വിദ്യാഭ്യാസ വകുപ്പ്

ബെംഗളൂരു : 2022 മാർച്ച്/ഏപ്രിലിൽ ഷെഡ്യൂൾ ചെയ്യുന്ന എസ്എസ്എൽസി, II പി.യു ബോർഡ് പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസം, 75% ഹാജർ നിയമത്തിൽ ഇളവ് നൽകാൻ പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഫിസിക്കൽ ക്ലാസുകൾ ആരംഭിക്കുന്നതിലെ കാലതാമസം, ഓൺലൈൻ ക്ലാസുകളിലെ നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ എന്നിവ കണക്കിലെടുത്ത്, ഈ അധ്യയന വർഷം ബോർഡ് പരീക്ഷ എഴുതുന്നതിന് 75% ഹാജർ നിർബന്ധമാക്കേണ്ടതില്ലെന്ന് വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഈ വർഷം 75 ശതമാനം ഹാജർ നിർബന്ധമല്ലെന്നും കോളേജ് തലത്തിലുള്ള അധികാരികളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി…

Read More

സി.ബി.എസ്.ഇ.പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിൽ രണ്ടാം വർഷ പി.യു പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം ഉടൻ.

ബെംഗളൂരു: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഈ വർഷത്തെ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ ചൊവ്വാഴ്ച വേണ്ടെന്ന് വെച്ചതോടെ, രണ്ടാം വർഷ പ്രീ–യൂണിവേഴ്സിറ്റി (II പി.യു) പരീക്ഷകൾ എപ്പോൾ, എങ്ങനെ നടത്താമെന്ന തീരുമാനത്തിൽ വ്യക്തമായ ഒരു തീരുമാനം കർണാടക സർക്കാർ എത്രയും പെട്ടന്ന് തന്നെ എടുക്കുന്നതായിരിക്കും. വിദ്യാർത്ഥികളുടെ ആരോഗ്യവും ഭാവിയും കണക്കിലെടുത്ത് സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ പരിഗണിച്ച് ഉചിതമായ തീരുമാനം ഉടൻ എടുക്കുമെന്ന് പ്രാഥമിക, ദ്വിതീയ വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ്കുമാർ പറഞ്ഞു. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് മന്ത്രി വിദ്യാഭ്യാസ, ആരോഗ്യ വിദഗ്ധരെ സന്ദർശിക്കും എന്നും അറിയിച്ചു.

Read More
Click Here to Follow Us