ദളിത്‌ സ്ത്രീ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു ; വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിച്ച് എംപി അടക്കമുള്ളവർ

ചെന്നൈ: ദലിത് യുവതി പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച സംഭവത്തിൽ വിദ്യാർഥികൾക്കൊപ്പം ഭക്ഷണം കഴിച്ച് കനിമൊഴി എം.പി ഉൾപ്പെടെയുള്ളവർ. തമിഴ്നാട്ടിലെ ഉസിലെപെട്ടിയിലുള്ള പഞ്ചായത്ത് പ്രൈമറി സ്കൂളിലായിരുന്നു സംഭവം. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കൊണ്ടുവന്ന സൗജന്യ പ്രഭാതഭക്ഷണ പരിപാടിക്ക് സ്കൂളിൽ പാചക്കാരിയായി നിയോഗിച്ചിരുന്നത് ദലിത് വിഭാഗത്തിൽപ്പെട്ട മുനിയസെൽവി എന്ന സ്ത്രീയെയായിരുന്നു. അരിയും മറ്റ് ഭക്ഷണങ്ങളും ചെലവാകാത്തതിനെ കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് താനുണ്ടാക്കുന്ന ഭക്ഷണം വിദ്യാർഥികൾ കഴിക്കാൻ വിസമ്മതിക്കുന്നുവെന്ന് മുനിയസെൽവി പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരോട് പറയുന്നത്. താൻ ദലിത് വിഭാഗത്തിൽപ്പെട്ടയാളായതിനാൽ കുട്ടികളോട് ഭക്ഷണം കഴിക്കരുതെന്ന് മാതാപിതാക്കൾ നിർദേശിച്ചിട്ടുണ്ടെന്നും…

Read More

നഗരത്തിലെ സ്വകാര്യ സ്കൂളുകൾക്ക്‌ നാളെ അവധി

ബംഗളൂരു: സ്വകാര്യ ബസ്, ഓട്ടോ ടാക്സി ബന്ദിനെ തുടർന്ന് നാളെ നഗരത്തിലെ സ്വകാര്യ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സ്കൂളിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്ന വാഹനങ്ങൾ പണിമുടക്കിൽ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അസോഷ്യേറ്റ് മാനേജ്മെന്റ് ഓഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ജനറൽ സെക്രട്ടറി ഡി. ശശികുമാർ പറഞ്ഞു. ശക്തി പദ്ധതി നടപ്പിലാക്കിയതോടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബംഗളൂരു നഗരത്തിൽ ഓട്ടോ, ടാക്സി സ്വകാര്യ ബസ് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ ബന്ദ് പ്രഖ്യാപിച്ചത്.

Read More

വിദ്യാർത്ഥിനികളെ കൊണ്ട് ബസ് തള്ളിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി

ചെന്നൈ: കന്യാകുമാരിയിൽ കോളേജ് വിദ്യാർത്ഥികളെ കൊണ്ട് സർക്കാർ ബസ് തള്ളിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. സംഭവത്തിൽ ബസ് ജീവനക്കാരായ നാല് പേരെ സസ് പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് നാഗർകോവിലിൽ ബസ് പഞ്ചറായതിനെ തുടർന്ന് വിദ്യാർത്ഥികളെ കൊണ്ട് വണ്ടി തള്ളിയത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ജീവനക്കാർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സമീപത്ത് ഇത്തരത്തിൽ ബസ് പഞ്ചറാകുന്നത് സ്ഥിരമാണെന്നും യാത്രക്കാരും സമീപവാസികളും അറിയിച്ചു.

Read More

1–10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇന്നു മുതൽ ആഴ്ചയിൽ 2 ദിവസം മുട്ടയും പഴവും നൽകും; ഉദ്ഘാടനം ഇന്ന് 

ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 1–10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇന്നു മുതൽ ആഴ്ചയിൽ 2 ദിവസം മുട്ടയും പഴവും നൽകും. മുട്ട കഴിക്കാത്ത വിദ്യാർഥികൾക്ക് കടലമിഠായി ലഭ്യമാക്കും. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മണ്ഡ്യ ഹൊസഹള്ളി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ നിർവഹിക്കും. നേരത്തേ എട്ടാം ക്ലാസ് വരെയാണ് ഉച്ചയൂണിനൊപ്പം ഇതു നൽകിവന്നിരുന്നത്. തുടർന്നാണു മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ട് പദ്ധതി പത്താം ക്ലാസ് വരെയുള്ളവർക്കാക്കിയത്. 60 ലക്ഷം വിദ്യാർഥികൾക്കായുള്ള ഈ പദ്ധതിക്കായി ബജറ്റിൽ 280 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.

Read More

ദേശീയഗാനം ആലപിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു 

ബെംഗളൂരു: ചാമരാജനഗര ജില്ലയിലെ ഗുണ്ട്‌ലുപേട്ട് താലൂക്കിലെ സ്‌കൂളിൽ രാവിലെ അസംബ്ലിക്കിടെ ദേശീയഗാനം ആലപിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് റിപ്പോർട്ട്‌. 16 കാരിയായ പെലീഷയാണ് മരിച്ചത്. രാവിലെ വിദ്യാർഥികൾ സ്‌കൂളിന് മുന്നിൽ പ്രാർത്ഥനയ്ക്കായി തടിച്ചുകൂടി. ദേശീയഗാനം ആലപിക്കുന്നതിനിടെ പെലീഷ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അനാഥയായ അവൾ താലൂക്കിലെ നിർമല സ്‌കൂളിലെ ഹോസ്റ്റലിലായിരുന്നു താമസം. പെലീഷയുടെ മൃതദേഹം ഇപ്പോൾ മോർച്ചറിയിലാണ്. ഗുണ്ട്‌ലുപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Read More

മണിപ്പൂരിൽ അക്രമികള്‍ സ്‌കൂളിന് തീയിട്ടു

ഇംഫാൽ: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പൂര്‍- ബിഷ്‌ണുപൂര്‍ അതിര്‍ത്തിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്‌പ്പുണ്ടായി. ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചുരാചന്ദ്പൂരില്‍ അക്രമികള്‍ സ്‌കൂളിന് തീയിട്ടു. പ്രദേശത്ത് സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. പതിമൂവായിരത്തിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പലരേയും കരുതല്‍ തടങ്കലിലാക്കി. 239 ബങ്കറുകള്‍ തകര്‍ത്തു. ഒന്നരക്കോടി രൂപയുടെ നാശനഷ്‌ടമുണ്ടായതായി സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു. അതേസമയം സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ 14 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആറ് പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്‌തത്.

Read More

കേരളത്തിൽ ശക്തമായ മഴ ; അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പത്തനംതിട്ട, കാസര്‍കോട്, കോട്ടയം, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. അതിതീവ്ര മഴയുടെ സാഹചര്യത്തില്‍ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. മാഹിയിലും ഇന്ന് അവധിയാണ്. സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍…

Read More

ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂളിലേക്ക് കുട്ടികൾ എത്തുന്നില്ല; കെട്ടിടം പൊളിക്കുന്നു 

ബാലസോർ: ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച ബഹനഗ ഗവ. നോഡൽ ഹൈസ്കൂളിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ തയ്യാറാവുന്നില്ലെന്ന് റിപ്പോർട്ട്. മരിച്ചവരുടെ ആത്മാക്കൾ കുട്ടികളെ വേട്ടയാടുമെന്ന ഭയമാണ് രക്ഷിതാക്കൾക്ക്. അതിനാൽ സ്കൂളിൽ മൃതദേഹങ്ങൾ സൂക്ഷിച്ച കെട്ടിടഭാഗം പൊളിച്ചു നീക്കാനൊരുങ്ങുകയാണ് സ്കൂൾ അധികൃതരും ജില്ലാ ഭരണകൂടവും. രക്ഷിതാക്കളുടെ ആവശ്യപ്രകാരം സ്കൂൾ കെട്ടിട ഭാഗം പൊളിച്ചു മാറ്റണമെന്ന് സ്കൂൾ അധികൃതർ നൽകിയ നിർദേശം സർക്കാറിലേക്ക് കൈമാറിയിട്ടുണ്ടെന്ന് ബാലസോർ ജില്ലാ കലക്ടർ ദത്താത്രേയ ഭൗസാഹെബ് ഷിൻഡെ പറഞ്ഞു. പഴയ കെട്ടിടം പൊളിച്ച് പുതുതായി പണിയാനാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.…

Read More

മുടി നീട്ടിയ കുട്ടിയ്ക്ക് സ്കൂളിൽ അഡ്മിഷൻ നൽകിയില്ല ,പരാതിയുമായി രക്ഷിതാവ് 

മലപ്പുറം: മലപ്പുറം തിരൂരിൽ മുടി നീട്ടി വളർത്തിയ ആൺകുട്ടിയ്ക്ക് സ്കൂളിൽ അഡ്മിഷൻ നൽകിയില്ലെന്ന് രക്ഷിതാവിന്റെ പരാതി. തിരൂർ എംഇടി സ്‌കൂളിന് എതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കുട്ടിയെ എൽകെജി ക്ലാസിൽ ചേർക്കാൻ എത്തിയതായിരുന്നു രക്ഷിതാക്കൾ. എന്നാൽ കുട്ടി മുടി നീട്ടി വളർത്തിയിരിക്കുന്നത് ഉയർത്തിക്കാട്ടി സ്‌കൂൾ അധികൃതർ കുട്ടിയെ അധിക്ഷേപിച്ചെന്നും അഡ്മിഷൻ നൽകിയില്ലെന്നുമാണ് രക്ഷിതാക്കളുടെ പരാതി. സ്‌കൂളിൽ ചേർക്കാൻ കൊണ്ടുവന്ന കുട്ടിയോട് ആണാണോ പെണ്ണാണോ  ചോദിച്ച് ആക്ഷേപിച്ചു എന്നും കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. ആൺകുട്ടി ആണ് പറഞ്ഞപ്പോൾ പിന്നെ എന്തിനാണ് മുടി നീട്ടി വളർത്തിയിരിക്കുന്നതെന്ന് സ്കൂൾ അധികൃതർ…

Read More

യുകെജി വിദ്യാർത്ഥിയെ പരാജയപ്പെടുത്തി സ്‌കൂൾ; വിശദീകരണം തേടി സർക്കാ

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ സ്‌കൂളിൽ ആറുവയസ്സുകാരി യുകെജി വിദ്യാർഥി പരാജയപ്പെട്ടതിനെ തുടർന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. കുട്ടിയോടുള്ള വിവേകശൂന്യമായ സമീപനത്തിന് സ്‌കൂൾ മാനേജ്‌മെന്റിനെതിരെ രക്ഷിതാക്കളും വിദ്യാഭ്യാസ വിചക്ഷണരും രംഗത്തെത്തിയിരുന്നു. ബെംഗളൂരുവിലെ ആനേക്കൽ ടൗണിലെ ദീപഹള്ളിയിലുള്ള സെന്റ് ജോസഫ് ചാമിനേഡ് അക്കാദമിയിലാണ് സംഭവം. പെൺകുട്ടിക്ക് നൽകിയ മാർക്ക് കാർഡിൽ തോറ്റതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വിഷയത്തിൽ നന്ദിനിക്ക് 40ൽ അഞ്ച് മാർക്ക് ലഭിച്ചതായും രേഘപെടുത്തിയിട്ടുണ്ട്.. സ്‌കൂൾ മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംഎൽഎയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എസ്.സുരേഷ് കുമാർ രംഗത്തെത്തി. കുട്ടിയെ സംബന്ധിച്ച്…

Read More
Click Here to Follow Us