ബെംഗളൂരു: കർണാടക അതിർത്തിയിലെ കക്കനഹള്ളിയിൽ പ്ലൈവുഡ് കയറ്റിയ ലോറി മറിഞ്ഞ് അഞ്ചുവയസ്സുകാരി മരിച്ചു. മൈസൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്ലൈവുഡ് കയറ്റി വരുകയായിരുന്ന ലോറിയാണ് കർണാടക, തമിഴ്നാട് അതിർത്തിയിൽ മറിഞ്ഞത്. അഞ്ചുവയസ്സുകാരി കുട്ടിയും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. അപകടം നടന്ന് ഒരു മണിക്കൂറിലേറെ കഴിഞ്ഞിട്ടും ആരും രക്ഷാപ്രവർത്തനം നടത്താനെത്തിയില്ലെന്ന് അതുവഴി കടന്നുപോയ യാത്രക്കാർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read MoreTag: Road Accident
വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: മലയാളി വിദ്യാര്‍ത്ഥി കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം എടപ്പറ്റ പാതിരിക്കോട് സ്വദേശിയായ വൈഷ്ണവ് (17) ആണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് മംഗലാപുരത്തുളള വീട്ടിലേക്ക് വരുന്നതിനിടെ വൈഷ്ണവ് സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. ഉഡുപ്പിയിലെ കര്‍ക്കളയില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് വൈഷ്ണവ്. വൈഷ്ണവിന്റെ കൂടെയുണ്ടായിരുന്ന അഞ്ചു പേര് പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. പിതാവ് സഹദേവന്, മാതാവ് മാലതി, സഹോദരങ്ങള്‍: വൈശാഖ്, വൈഭവ് (നഴ്സിങ് വിദ്യാര്‍ഥി, മംഗളൂരു) എന്നിവരാണ്.
Read Moreബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു, ഡ്രൈവർ മരിച്ചു
ബെംഗളൂരു: മൈസൂരുവിൽ നിന്ന് പുത്തൂരിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. സുള്ള്യ അറന്തോട് കല്ലുഗുണ്ടിലായിരുന്നു അപകടം. ലോറി ഡ്രൈവർ സിദ്ധു എന്ന സിദ്ധാർത്ഥ് ആണ് മരിച്ചത്. കാലുകൾ രണ്ടും ഒടിഞ്ഞ് സീറ്റിനടിയിൽ കുടുങ്ങിക്കിടന്ന് ജീവനുവേണ്ടി പിടഞ്ഞ സിദ്ധാർഥിനെ ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങൾ മുറിച്ചു മാറ്റി പുറത്തെടുക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സിദ്ധാർത്ഥിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ചിക്കമംഗലൂരിലെ രുദ്രരാജ്, ശിവമോഗയിലെ സുരേന്ദ്ര, ബണ്ട്വാളിലെ രാമ നായ്ക്, സുള്ള്യയിലെ പുനച, യുനത്ത് കീരിമൂല,…
Read Moreഇടിച്ചിട്ട് നിർത്താതെ പോയ ലോറിയ്ക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്
ബെംഗളൂരു :റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽ നട യാത്രക്കാരനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കണ്ടെയ്നര്‍ ലോറിയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. ബെംഗളൂരുവിലെ കല്യാണ നഗറില്‍ നവംബര്‍ 11ന് രാത്രി 11 മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ സംഭവ സ്ഥലത്തുതന്നെ കാല്നടയാത്രികന് മരിച്ചു. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാല്‍നടയാത്രക്കാരനെ കണ്ടെയ്നര്‍ ലോറി ഇടിച്ചത്. വാഹനം ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങി. പിന്നാലെ എത്തിയ കാറിലെ യാത്രക്കാരാണ് അപകട ദൃശ്യം പകര്‍ത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്, തിരിച്ചറിയാത്ത വാഹനത്തിനും ഡ്രൈവര്‍ക്കുമെതിരെ ബനസവാഡി ട്രാഫിക് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.…
Read Moreഇന്ത്യയിൽ നടക്കുന്ന റോഡപകടങ്ങളുടെ കണക്കിൽ കർണാടക മൂന്നാം സ്ഥാനത്ത്
ബെംഗളൂരു: 34,647 കേസുകളുമായി 2021-ൽ രാജ്യത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങളിൽ മൂന്നാം സ്ഥാനത്താണ് കർണാടകയെന്ന് എൻസിആർബി റിപ്പോർട്ട് പറയുന്നു. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ റോഡ് അപകടങ്ങൾ-2021, സംസ്ഥാനത്ത് ആകെ 40754 പേർക്ക് പരിക്കേൽക്കുകയും 10,038 പേർ റോഡപകടങ്ങളിൽ മരിക്കുകയും ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്ത തമിഴ്നാട് 55,682 കേസുകളും മധ്യപ്രദേശിൽ 48,219 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ വർഷം 4,03,116 റോഡപകടങ്ങളുണ്ടായി, അതിൽ 1,55,622 പേർ മരിക്കുകയും 3,71,884 പേർക്ക്…
Read Moreസ്കൂട്ടറിൽ നിന്നും വീഴാൻ വഴിവെച്ച കുഴി അടച്ച് ദമ്പതികൾ
ബെംഗളൂരു: സ്കൂട്ടർ അപകടത്തിന് പിന്നാലെ അതിന് വഴിവെച്ച കുഴി ദമ്പതികൾ അടച്ചു. മല്ലേശ്വരം എട്ടാം ക്രോസ്സിലാണ് അപകടം നടന്നത്. 55 കാരനായ നാരായണ സ്വാമിയാണ് മല്ലേശ്വരം ജംഗ്ഷനിലുണ്ടായ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വണ്ടിവെട്ടിക്കുന്നതിനേടെ നിയന്ത്രണം നഷ്ടപ്പെട്ടു റോഡിൽ വീണത്. സാരമായ പരിക്കുകളോടെ വീട്ടിലേക്ക് മടങ്ങിയ നാരായണ സ്വാമി 10 മിനിറ്റിനു ശേഷം ഭാര്യയായ നാഗമണിയ്ക്ക് ഒപ്പം തിരിച്ചെത്തി റോഡിലെ കുഴി അടച്ചത്. വൻഅപകടത്തിൽ നിന്നാണ് താൻ രക്ഷപെട്ടതെന്നും സമാനമായ അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാൻ ആണ് റോഡിലെ കുഴി അടച്ചതെന്നും ഇരുവരും പറഞ്ഞു ദമ്പതികൾ റോഡിലെ…
Read Moreവിദ്യാർത്ഥി ബസ് ഇടിച്ചു മരിച്ചു
ബെംഗളൂരു: ബെംഗളൂരു സർവകലാശാലയിലെ വിദ്യാർഥി ബസിടിച്ച് മരിച്ചു. ശിൽപശ്രീ ആണ് മരിച്ചത്. ഒക്ടോബർ 10 ന് ഗുരുതരമായി പരിക്കേറ്റ ശിൽപ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ ജ്ഞാനഭാരതി പോലീസ് ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു . റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് കാമ്പസിനുള്ളിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. തുടർന്ന് സർവകലാശാലയിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളും കാമ്പസിനുള്ളിൽ പ്രവേശിപ്പിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം…
Read Moreറോഡിലെ കുഴിയിൽ വീണുള്ള മരണം, അന്വേഷണ ഉത്തരവിട്ട് മുഖ്യമന്ത്രി
ബെംഗളൂരു: റോഡിലെ കുഴിയിൽ വീണ് 50കാരി മരിച്ച സംഭവത്തിൽ അന്വേഷണ ഉത്തരവിട്ട് കർണാടക മുഖ്യമന്ത്രി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉമാദേവി ബെംഗളൂരുവിലെ രാജാജിറിലെ ഐഎസ് ഐ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. അപകടമരണം സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് അന്വേഷണ ഉത്തരവിട്ടിരിക്കുകയാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.
Read Moreവാഹനങ്ങൾ കൂട്ടിയിടിച്ചു, 4 കുട്ടികളടക്കം 9 മരണം
ബെംഗളൂരു: കർണാടകയിൽ പാൽ ടാങ്കർ അടക്കം മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ച് 4 കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. പാൽ ടാങ്കർ, കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്, ഒരു ടെമ്പോ ട്രാവലർ തുടങ്ങിയവയാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 11 മണിക്ക് ഹസൻ ജില്ലയിൽ അപകടമുണ്ടായത്. മരിച്ച എല്ലാവരും ട്രാവലറിൽ സഞ്ചരിച്ചിരുന്നവരാണ്. ടെമ്പോ ട്രാവലർ ബസിനും ടാങ്കറിനും ഇടയിൽ പെടുകയായിരുന്നു. ഹസൻ എസ് പി ഹരിറാം ശങ്കർ സംഭവസ്ഥലം സന്ദർശിച്ചു. തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
Read Moreബെംഗളൂരുവിൽ റോഡപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശിയായ മലയാളി യുവാവ് ബിനു എം. ജെ (42) മരണപ്പെട്ടു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം സംഭവിച്ചത്. കാൽനടയാത്രക്കിടയിൽ ബൈക്ക് വന്നിടിക്കുകയായിരുന്നു. റാന്നി കീക്കൊഴൂർ ആണ് ജന്മനാട്. ബെംഗളൂരു പീനിയയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയാണ്. പ്രമുഖ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗവും സജീവപ്രവർത്തകനുമായിരുന്നു ഇദ്ദേഹം. ഭാര്യ -ബിന്ദു. മക്കൾ ആൽവിൻ, അഡോൺ. മൃതദേഹം തുമകുരു റോഡിലെ പ്രക്രിയ ആശുപത്രിയിലാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ…
Read More