നഗരത്തിൽ നാലുദിവസം മഴതുടരും; കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ബെംഗളൂരു: നഗരത്തിൽ നാലുദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശനിയാഴ്ചയും ഉഡുപ്പി, ചിക്കമഗളൂരു, കുടക്, ശിവമോഗ തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴയാണ് പെയ്തത്. വടക്കൻ ജില്ലകളിലും തീരദേശ ജില്ലകളിലും മഴ ലഭിക്കും. താഴ്ന്നപ്രദേശങ്ങളിൽ വെള്ളപ്പൊക്കസാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ അതത് ജില്ലാഭരണകൂടങ്ങൾ നിർദേശിച്ചിട്ടുണ്ട്.  

Read More

രാത്രി പെയ്ത മഴയിൽ നഗരത്തിലെ അടിപാതകളിലും റോഡുകളിലും വെള്ളക്കെട്ട്

ബെംഗളൂരു: വ്യാഴാഴ്ച രാത്രി പെയ്ത മഴയെത്തുടർന്ന് കിഴക്കൻ ബെംഗളൂരുവിലെ സുരഞ്ജൻ ദാസ് റോഡിന്റെ ഒരു ഭാഗം തകർന്നു, ബാഗ്മാനെ ടെക് പാർക്കിലേക്കും ഡിആർഡിഒയിലേക്കും മറ്റ് ജോലിസ്ഥലങ്ങളിലേക്കും പോകുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടായി, ഔട്ടർ റിംഗ് റോഡിലെ കടുബീസനഹള്ളി അടിപ്പാത വെള്ളത്തിനടിയിലായി, ഗതാഗതം മന്ദഗതിയിലായി. രാത്രി മുഴുവൻ മഴ സാമാന്യം ഭേദപ്പെട്ടെങ്കിലും നഗരത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തു. വെള്ളപ്പൊക്കത്തിന് പേരുകേട്ട സായി ലേഔട്ടിലെ എല്ലാ ഓടകളും നിറഞ്ഞു, മഴ തുടർന്നാൽ ലേഔട്ടിൽ വീണ്ടും വെള്ളം കയറാം എന്നും യാത്രക്കാർ അഭിപ്രായപ്പെട്ടു. ഓടകളിൽ മാലിന്യം…

Read More

മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലേർട്ട്

ബെംഗളൂരു : കർണാടകത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബെംഗളൂരു ഉൾപ്പെടെയുള്ള 11 ജില്ലകളിൽ ബുധനാഴ്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അല്ലെർട് പ്രഖ്യാപിച്ചു. രണ്ടു ദിവസമായി കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായി മഴ പെയ്യുന്നുണ്ട്. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, കലബുറഗി, റായ്ച്ചൂർ, യാദ്ഗിർ, കൊപ്പാൾ, ഗദഗ്, ബെലഗാവി, തുമകൂരു, ചിക്കബെല്ലാപുര, കോലാർ എന്നീ ജില്ലകളിലാണ് യെല്ലോ അല്ലെർട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ 8.30 വരെ മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുര, ഹാസൻ ജില്ലയിലെ അർക്കൽഗുഡ്, മൈസൂരു ജില്ലയിലെ കൃഷ്ണരാജനഗർ എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്.

Read More

നഗരത്തിൽ കനത്ത മഴക്ക് സാധ്യത

ബെംഗളൂരു: മഴയും വെള്ളപ്പൊക്കവും നാശം വിതച്ച നഗരത്തിൽ നിന്നും സാധാരണ ജനജീവിതം തിരിച്ചെത്തി വരുന്നതിനിടയിൽ, രണ്ട് ദിവസത്തിനുള്ളിൽ ബെംഗളൂരു വീണ്ടും കനത്ത മഴയിലേക്ക് നീങ്ങാൻ സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ (ഐഎംഡി) മുന്നറിയിപ്പ് ചൊവ്വാഴ്ചയും സമാനമായ കാലാവസ്ഥ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചപ്പോഴും തിങ്കളാഴ്ച നഗരത്തിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച്, ബുധനാഴ്ച നഗരത്തിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ ബ്യൂറോ അറിയിച്ചു. ചൊവ്വാഴ്‌ചയും നഗരത്തിൽ മിതമായ മഴ തുടരും. എന്നിരുന്നാലും, ചൊവ്വാഴ്ചയ്ക്ക് ശേഷം മഴ…

Read More

കേരളത്തിൽ നാളെ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ 9 മുതൽ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.

Read More

ബെംഗളൂരുവിൽ മഴ കനക്കാൻ സാധ്യത; സംസ്ഥാനത്ത് 8 ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് ബുധനാഴ്ച ഇടിയോട് കൂടിയ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. ബെംഗളൂരു, ചിക്കമംഗളൂരു, മൈസൂരു, ചാമരാജനഗർ, ഹാസൻ, കുടക്, ശിവമോഗ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചിരുന്നു. എന്നിരുന്നാലും, വടക്കൻ കർണാടകയിലെ പ്രദേശങ്ങളിൽ മഴ കുറയുമെന്ന് ഐഎംഡി അറിയിച്ചു. അന്തരീക്ഷം മേഘാവൃതമായതിനാൽ ബെംഗളൂരുവിൽ തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ബെംഗളൂരു, കോലാർ, ചിക്കബെല്ലാപ്പൂർ, ബംഗളൂരു റൂറൽ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കർണാടകയുടെ മധ്യമേഖലയായ ചിത്രദുർഗ, ദാവൻഗരെ ജില്ലകളിൽ യെല്ലോ അലർട്ട്…

Read More

ഉത്സവ സീസണിൽ പൂക്കൾക്ക് വിലകൂടി

ബെംഗളൂരു: ദസറ ആഘോഷങ്ങൾക്കൊപ്പം ആയുധം പൂജിക്കുന്ന പതിവിന് ഉപയോഗിക്കുന്ന മുല്ലപ്പൂവ്, താമരപ്പൂവ്, ജമന്തിപ്പൂവ് എന്നിവയുടെ വില വർധിച്ചതായി പൂക്കച്ചവടക്കാർ. ഒരു കിലോ മുല്ലപ്പൂവിന് ഇപ്പോൾ 1000 രൂപയും ലില്ലിപ്പൂവിന് 300 രൂപയും ജമന്തിപ്പൂവിന് 120 രൂപയുമാണ് വില. ഈ വർഷം കനത്ത മഴയിൽ വിളകൾ നശിച്ചതിനാൽ പൂക്കളുടെ നിരക്ക് ഇരട്ടിയായി വർധിച്ചതായി കെആർ മാർക്കറ്റ് ഫ്‌ളവർ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജിഎൻ ദിവാകർ പറഞ്ഞു. മാലൂർ, ഹൊസ്‌കോട്ട്, ബഗലുരു, ആനേക്കൽ, നെലമംഗല, കോലാർ, ഹൊസുരു, ദാവണഗരെ എന്നിവിടങ്ങളിൽ നിന്നാണ് നഗരത്തിലെ മാർക്കറ്റുകളിലേക്ക് പൂക്കൾ എത്തുന്നത്.…

Read More

വടക്കൻ കർണാടകയിലും തെക്കൻ ഉൾപ്രദേശങ്ങളിലും മഴ കനക്കും

ബെംഗളൂരു: അടുത്ത അഞ്ച് ദിവസത്തേക്ക് വടക്കൻ, തെക്കൻ കർണാടകയിലെ മിക്ക ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. അതുമാത്രമല്ല. വടക്കുകിഴക്കൻ മൺസൂൺ ആരംഭിക്കുന്നതോടെ ഒക്ടോബറിൽ കൂടുതൽ മഴയും ഐഎംഡി പ്രവചിച്ചിട്ടുണ്ട്. ഐഎംഡി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ആന്ധ്രാപ്രദേശ് തീരത്ത് പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റും രൂപപെടുന്നുണ്ട് ഉണ്ട്, അതാണ് കർണാടകയുടെ മിക്ക ഭാഗങ്ങളിലും മഴ പെയ്യുന്നത്തിന് കാരണം. ഈ സീസണിൽ കർണാടകയിൽ 29% അധിക മഴയാണ് ലഭിച്ചത്. കാലാനുസൃതമായ 831.8 മില്ലിമീറ്ററിനെതിരെ 1,075.2 മില്ലിമീറ്റർ…

Read More

താമസക്കാരില്ലാത്ത വീടുകളിൽ കവർച്ച പതിവാകുന്നു

ബെംഗളൂരു: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളപൊക്ക പ്രശ്നം രൂക്ഷമായിരുന്നു. വെള്ളം കയറിയ വീടുകളിൽ നിന്നും തമാസക്കാർ മാറിയതോടെ കവർച്ച സംഘത്തിന്റെ വിളയാട്ടം തുടരുകയാണ്. സർജാപുര റോഡിലെ റെയിൻബൊ ഡ്രൈവിലെ താമസക്കാരില്ലാത്ത മൂന്ന് വില്ലകളിൽ ആണ് മോഷണം നടന്നത്. വെള്ളം കയറിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ഇവിടുത്തെ തമാസക്കാരെ മാറ്റി പാർപ്പിച്ചത്. ബിസിനസുകാരനായ ധർമതേജ, സോഫ്റ്റ്‌വെയർ എഞ്ചിനീയർ എൻ. മഞ്ജു നാഥ്, ഉദയ ഭാസ്കർ എന്നിവരുടെ വീടുകളിൽ ആണ് കവർച്ച നടന്നത്. സ്വർണാഭരണങ്ങളും ഇലക്ട്രോണിക് ഉപകാരണങ്ങളും നഷ്ടപ്പെട്ടതായി ഉടമസ്ഥർ പറഞ്ഞു.

Read More

വെള്ളപൊക്കം, 30 വർഷത്തിന് ശേഷം നദി പുനർജനിച്ചു 

ബെംഗളൂരു: നഗരത്തെ മുക്കിയ വെള്ളപ്പൊക്കത്തിൽ 30 വർഷത്തിന് ശേഷം നദി പുനർജനിച്ചു. കഴിഞ്ഞ 30 വർഷമായി വറ്റി വരണ്ട് മരിച്ച് കിടന്നിരുന്ന ദക്ഷിണ പിനാകിനി നദിയാണ് വീണ്ടും വെള്ളം നിറഞ്ഞ് പുതുജീവൻ നേടിയത്. ചിക് ബല്ലാപ്പൂർ, ഹോസ്‌കോട്ട്, കടുഗോഡി, സർജാപ്പൂർ, മാലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നദി ഒഴുകി വെള്ളമെത്തിച്ചു. 30 വർഷമായി വർഷകാലത്തു പോലും നദിയിൽ ഒരു തുള്ളി വെള്ളം ഉണ്ടാകാറില്ല. നദി മരിച്ചുവെന്നാണ് പരിസ്ഥിതി പ്രവർത്തകർ പോലും കരുതിയിരുന്നത്. നദി ഇപ്പോൾ വെള്ളം നിറഞ്ഞ് പഴയതു പോലെ ഒഴുകുന്നു.

Read More
Click Here to Follow Us