ബെംഗളൂരു: മംഗളൂരു നഗരത്തിലെ ക്ഷേത്ര മഹോത്സവത്തിന് മുസ്ലിം കച്ചവടക്കാർക്ക് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. ഡിസംബർ 14 മുതൽ 19 വരെയാണ് മംഗളൂരു നഗരത്തിലെ കുടുപ്പു ശ്രീ അനന്ത പത്മനാഭ ക്ഷേത്രത്തിലെ ഷഷ്ടി മഹോത്സവം. കർണാടക സർക്കാരിന്റെ മുസ്രൈ വകുപ്പിന്റെ കീഴിലാണ് ഈ ക്ഷേത്രം. മേളയോടനുബന്ധിച്ച് കച്ചവടം ചെയ്യാൻ സ്റ്റാൾ അനുവദിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ സ്റ്റാളുകൾക്കായി സമീപിച്ച മുസ്‍ലിം വ്യാപാരികൾക്കാണ് അനുമതി നിഷേധിച്ചത്. ഇതിൽ പ്രതിഷേധമറിയിച്ച തെരുവ് കച്ചവടക്കാരുടെ സംഘടന സ്ഥിതിഗതികൾ പരിശോധിക്കാൻ ജില്ല ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലീം വ്യാപാരികൾക്ക് മേളയിൽ കച്ചവടം നടത്താൻ അനുമതി…
Read MoreTag: muslim
ക്ഷേത്രോത്സവ മേളയിൽ മുസ്ലിം വ്യാപാരികൾക്ക് വീണ്ടും വിലക്ക്
ബെംഗളൂരു:ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള മേളയില്‍ മുസ്ലിം വ്യാപാരികള്‍ക്ക് വീണ്ടും വിലക്ക്. ദക്ഷിണ കന്നഡ ജില്ലയിലെ മുല്‍കിയിലെ ബപ്പനാഡു ക്ഷേത്ര മേളയിലാണ് മുസ്ലിങ്ങൾക്ക് സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇവിടുത്തെ മേളയില്‍ മുസ്ലിം കച്ചവടക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. മുസ്ലിങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വവാദികളായ ചിലര്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം.800 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ബപ്പനാഡു ക്ഷേത്രം മതസൗഹാര്‍ദത്തിന് പേരുകേട്ടതാണ്. 12-ാം നൂറ്റാണ്ടില്‍ ഒരു മുസ്ലിം വ്യാപാരി നിര്‍മിച്ചതാണെന്ന് പറയപ്പെടുന്ന, സമന്വയത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ വാര്‍ഷിക മേളയിലാണ് തങ്ങള്‍ക്ക് ബഹിഷ്കരണമെന്ന്…
Read Moreതെരഞ്ഞെടുപ്പിന് മുൻപ് വിവിധ സംവരണങ്ങളിൽ കൈവച്ച് സർക്കാർ
ബെംഗളൂരു: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാനത്ത് മുസ്ലിം സംവരണത്തില്‍ കൈവച്ച് ബസവരാജ് ബൊമ്മെ സര്‍ക്കാര്‍. മുസ്ലിങ്ങള്‍ക്കായുള്ള നാല് ശതമാനം സംവരണമാണ് റദ്ദാക്കിയത്. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന സംവരണമാണ് എടുത്തുകളഞ്ഞത്. ഇതോടെ ഒ ബി സി വിഭാഗം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിഭാഗത്തിലേക്ക് നീക്കപ്പെട്ടു. അതേസമയം, ആകെ സംവരണത്തില്‍ സര്‍ക്കാര്‍ ആറ് ശതമാനം വര്‍ധന വരുത്തി. 50ല്‍ നിന്ന് 56ലേക്കാണ് മൊത്തത്തിലുള്ള സംവരണം ഉയര്‍ത്തിയത്.
Read Moreമുസ്ലീം സംഘടനയോട് ത്രിവർണ്ണ പതാക ഉയർത്താൻ അഭ്യർത്ഥിച്ച് അമീർ-ഇ-ശരീഅത്ത് തലവൻ
ബെംഗളൂരു: രാജ്യത്തുടനീളം ആഘോഷിക്കുന്ന ‘ഹർ ഘർ തിരംഗ’ സംരംഭത്തിൽ പങ്കാളികളാകാൻ എല്ലാ ഇമാമുമാരോടും അഭ്യർത്ഥിക്കണമെന്ന് കർണാടകയിലെ മുസ്‌ലിംകൾക്കായുള്ള പരമോന്നത തീരുമാനമെടുക്കുന്ന സംഘടനയായ അമീർ-ഇ-ശരീഅത്തിന്റെ തലവൻ. ആഗസ്റ്റ് 11 മുതൽ 17 വരെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുകയാണ്. കർണാടകയിലെ അമീർ-ഇ-ശരീഅത്ത് എല്ലാ മസ്ജിദുകൾക്കും അയച്ച സർക്കുലറിൽ സഗീർ അഹമ്മദ് ഖാൻ റഷാദി ഈ സമുദായത്തിൽ നിന്നുള്ള ആളുകൾ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതായും നിരവധി പേർ തങ്ങളുടെ ജീവൻ ബലിയർപ്പിച്ചതായും ചൂണ്ടിക്കാട്ടി. അതിനാൽ, ആ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള ആദരവിന്റെയും രാജ്യ സ്നേഹത്തിന്റെയും…
Read Moreമുസ്ലിങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ഏകപാർട്ടി കോൺഗ്രസ് ; സിദ്ധരാമയ്യ
ബെംഗളൂരു: മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിന് പിന്തുണയുമായി കർണാടക. മുസ്ലീങ്ങൾക്കൊപ്പം നിൽക്കുന്ന കർണാടകയിലെ ഏകപാർട്ടിയാണ് കോൺഗ്രസ് എന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. മുസ്ലീങ്ങളുടെ ഭരണഘടനാ അവകാശങ്ങൾക്കായി പോരാടുന്ന ഏകപാർട്ടിയാണ് കോൺഗ്രസ് എന്നും ഇത് ഇനിയും തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മതേതരത്വത്തോട് പ്രതിബദ്ധതയുള്ള പാർട്ടിയാണ് കോൺഗ്രസെന്നും മുസ്ലീം സമുദായത്തിന്റെ നിലനിൽപ്പ് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലീങ്ങൾ ഈ രാജ്യത്തെ പൗരന്മാരാണ്. അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് ഇടപെടും. സംസ്ഥാനത്തെ ജനങ്ങൾക്ക് ജോലിയിൽ സംവരണം ഉറപ്പാക്കും. മതേതരത്വത്തോട് പ്രതിബദ്ധതയുള്ള പാർട്ടിയാണ്, സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന്…
Read Moreഅമുസ്ലിംങ്ങൾക്ക് പള്ളിയിലേക്ക് ക്ഷണം, മസ്ജിദ് ദർശനത്തിനെത്തി 70 അമുസ്ലിങ്ങൾ
ബെംഗളൂരു: മത സൗഹാര്‍ദം പ്രോത്സാഹിപ്പിക്കുന്നതിനും വര്‍ഗീയ വിദ്വേഷങ്ങള്‍ ചെറുക്കുന്നതിനുമായി ബെംഗളൂരുവിലെ ഒരു മസ്ജിദ് അമുസ്‌ലിംങ്ങളെ പള്ളിയിലേക്ക് ക്ഷണിച്ചു. കാവല്‍ ബൈരസന്ദ്രയിലെ മസ്ജിദ്‌ഇതൂര്‍ അധികൃതരാണ് ഒരു മണിക്കൂറോളം എല്ലാ മതങ്ങളില്‍ നിന്നുമുള്ള ആ ളുകളെയും പള്ളിയിലേക്ക് ക്ഷണിച്ചത്. പള്ളിയിലെ വിശ്വാസികള്‍ അമുസ്‌ലിം സന്ദര്‍ശകര്‍ക്ക് മുമ്പായി സുഹര്‍ (ഉച്ചതിരിഞ്ഞ്) നമസ്‌കാരം നടത്തുകയും ഓരോ നമസ്‌കാരത്തിന്റെയും പ്രാധാന്യവും അര്‍ത്ഥവും ആളുകൾക്ക് വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. തങ്ങളുടെ മസ്ജിദ് ദര്‍ശന സംരംഭത്തിന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്ന് മസ്ജിദ് അധികൃതര്‍ പറഞ്ഞു. പരിപാടിയില്‍ സ്ത്രീകളടക്കം 70 അമുസ്‌ലിംകള്‍ പങ്കെടുത്തതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.…
Read Moreതലയിൽ തൊപ്പി വച്ചതിനു ക്ലാസിൽ പ്രവേശിപ്പിച്ചില്ല, 19 കാരന്റെ പരാതിയിൽ കേസ് എടുത്ത് പോലീസ്
ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനത്തിൽ തൊപ്പി ധരിച്ചെത്തിയ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ സബ് ഇൻസ്പെക്ടറും പ്രിൻസിപ്പലും ഉൾപ്പെടെ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു. കര്‍ണാടകയിലെ ടെറാഡാളിലെ സര്‍ക്കാര്‍ കോളേജിലാണ് സംഭവം നടന്നത്. 19കാരനായ നവീദ് ഹസാനസബ് തരാത്തരി എന്ന വിദ്യാര്‍ഥിയുടെ പരാതി മെയ് 24 നാണ് കോടതി പരിഗണിച്ചത്. തുടർന്നുള്ള കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. തലയിൽ തൊപ്പി ധരിച്ച് കോളേജിൽ വരുന്നത് വിലക്കിയ സർക്കാർ ഉത്തരവ് ഇല്ലാതിരുന്നിട്ടും തന്നെ പ്രിൻസിപ്പൽ കോളേജിൽ കയറാനനുവദിച്ചില്ല, പോലീസുകാർ മർദിക്കുകയും അപമാനിക്കുകയും ചെയ്തതായി വിദ്യാർത്ഥിയുടെ പരാതി.
Read Moreഹിന്ദു യുവതിയുടെ അന്ത്യകർമങ്ങൾക്കായി കൈകോർത്ത് മുസ്ലീങ്ങൾ
ബെംഗളൂരു: കർണാടകയിൽ വർഗീയ സംഘർഷം നടക്കുമ്പോഴും മൈസൂരുവിൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സാമുദായിക സൗഹാർദത്തിന്റെ സംഭവമാണ് ഇപ്പോൾ ശ്രദ്ധപിടിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മരണമടഞ്ഞ സ്ത്രീയുടെ അന്ത്യകർമങ്ങൾ നടത്തുന്നതിനായി ഒരു ഹിന്ദു കുടുംബത്തെ സഹായിക്കാൻ നഗരത്തിലെ ഒരു കൂട്ടം മുസ്ലീം യുവാക്കൾ കൈകോർത്തു. ഗൗസിയ നഗറിലെ ജയക്ക(60) ആണ് മരണമടഞ്ഞത്. വിരലിലെണ്ണാവുന്ന ഹിന്ദു കുടുംബങ്ങൾ മാത്രമാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഹൈന്ദവ ആചാരപ്രകാരം ജയക്കയുടെ അന്ത്യകർമങ്ങൾ നടത്തുന്നതിന് അയൽവാസികളായ ഏതാനും മുസ്ലീം യുവാക്കൾ സഹായഹസ്തം നീട്ടുകയായിരുന്നു. കുറച്ച് കുടുംബങ്ങൾ മാത്രമാണ് ഈ പ്രദേശത്ത് താമസിക്കുന്നതെന്നും ഗൗസിയ…
Read Moreചാമരാജനഗറിൽ ഗണേശ ക്ഷേത്രം പണിത് മുസ്ലീം യുവാവ്
ബെംഗളൂരു: സമൂഹത്തിലെ മതസൗഹാർദത്തെ പ്രതികൂലമായി ബാധിച്ച ഹിജാബ്, ഹലാൽ, ബാങ്ക് വിളി തുടങ്ങിയ വിവാദങ്ങൾക്കിടയിൽ, ചാമരാജനഗർ താലൂക്കിലെ ചിക്കഹോളെ അണക്കെട്ടിന് സമീപം ഒരു മുസ്ലീം വ്യക്തിയുടെ മഹത്തായ സമാധാന സന്ദേശമാണിപ്പോൾ പ്രചരിപ്പിക്കുന്നത്. ജലവിഭവ വകുപ്പിൽ നിന്ന് വിരമിച്ച ജീവനക്കാരനായ പി റഹ്മാൻ അവിടെ ഗണേശ ക്ഷേത്രം പണികഴിപ്പിച്ചു കൂടാതെ നിത്യപൂജകൾ നടത്തുന്നതിന് ഒരു പൂജാരിയെപോലും മാസക്കൂലിക്ക് അദ്ദേഹം അവിടെ നിയോഗിച്ചിട്ടുണ്ട്. റഹ്മാൻ ഇപ്പോൾ സുവർണവതി, ചിക്കഹോളെ ഡാമുകളിൽ ഗേറ്റ് ഓപ്പറേറ്ററായിട്ടാണ് സേവനമനുഷ്ഠിക്കുന്നത് . എല്ലാ തിങ്കൾ, വെള്ളി ദിവസങ്ങളിലും ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തുകയും…
Read More