മക്കളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

ബെംഗളൂരു: കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അമ്മ ഗംഗാദേവിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ഗംഗാദേവിയെ ജാലഹള്ളി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. മക്കളായ ലക്ഷ്മി (9), ഗൗതം (7) എന്നിവരെയാണ് അമ്മ ഗംഗാദേവി കൊലപ്പെടുത്തിയത്. ഗംഗാദേവിയുടെ ഭർത്താവ് പോക്‌സോ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്. പ്രതി ഗംഗാദേവി ഒരു സ്വകാര്യ കമ്പനിയിൽ മാർക്കറ്റിംഗ് ജോലി ചെയ്തിരുന്നതായാണ് വിവരം.

Read More

കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി

കാസർകോട്:കുഞ്ഞിനെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കാസർകോട് ജില്ലയിലെ മുളിയാർ അർളടുക്ക കൊപ്പാളംകൊച്ചിയില്‍ ബിന്ദുവാണ് നാലു മാസം പ്രായമുള്ള മകള്‍ ശ്രീനന്ദയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്കു 2നാണു കോപ്പാളംകൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തില്‍ ബിന്ദുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകളുടെ ഞരമ്പു മുറിച്ചു രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴ സ്വദേശിയായ ഭർത്താവ് ശരത്ത് സ്വിറ്റ്സർലൻഡിലാണ്. ഭർതൃവീട്ടില്‍ നിന്നു 2 ദിവസം മുൻപാണു ബിന്ദു സ്വന്തം വീട്ടിലേക്കു വന്നത്. 6…

Read More

കെട്ടിടത്തിന് സമീപം അജ്ഞാതയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിതിരിവ് 

ബെംഗളൂരു: സമ്പങ്കിരാമ നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം അജ്ഞാതയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിൽ വഴിത്തിരിവ്. പോലീസ് കേസെടുത്ത് അന്വേഷിച്ചപ്പോഴാണ് ഓട്ടോ കാത്തുനിന്ന യുവതിയെ കയറ്റിയ ഓട്ടോഡ്രൈവർ യുവതിയെ കെട്ടിടത്തിനുള്ളിൽ കയറ്റി ബലാത്സംഗം ചെയ്തതാണെന്ന് കണ്ടെത്തിയത്. മുബാറക്ക് എന്നയാളാണ് കൊലയാളി. ബെംഗളൂരു സുൽത്താൻ പാളയയിൽ താമസക്കാരനായിരുന്ന ഇയാൾ പകൽ ശുദ്ധജലം വിൽപനയും രാത്രിയിൽ ഓട്ടോ ഓടിക്കുകയും ആയിരുന്നു. എന്നാൽ, ഫെബ്രുവരി 18ന് ഉച്ചയ്ക്ക് റയാൻ സർക്കിളിനു സമീപം യുവതിയെ ഇയാൾ ഓട്ടോയിൽ കയറ്റി. ഉറുദു ഭാഷയിൽ മാത്രം സംസാരിച്ചിരുന്ന യുവതിയെ…

Read More

വിവാഹാഭ്യര്‍ഥന നിരസിച്ചു; യുവാവ് പെൺസുഹൃത്തിനെ കുത്തിക്കൊന്നു

ബെംഗളൂരു: വിവാഹാഭ്യര്‍ഥന നിരസിച്ചതിൻ്റെ പേരില്‍ പെൺസുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. കൊല്ലപ്പെട്ടത് ബംഗാള്‍ സ്വദേശിനിയായ ഫരീദ ഖാത്തൂന്‍(42) ആണ്. യുവതിയെ കൊലപ്പെടുത്തിയ പ്രതി എന്‍.എല്‍. ഗിരീഷ് എന്ന റെഹാന്‍ അഹമദ്(32) കൃത്യം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. നഗരത്തില്‍ കാർ ഡ്രൈവറായി ജോലി ചെയ്യുകയാണിയാള്‍. ശനിയാഴ്ച ബെംഗളൂരു ജയനഗറിലെ ശാലിനി മൈതാനത്ത് വച്ചായിരുന്നു സംഭവം. ഏറെ നാളായി സൗഹൃദത്തിലായിരുന്നു രണ്ടുകുട്ടികളുടെ മാതാവായ ഫരീദയും ഗിരീഷും. ബംഗാളില്‍ നിന്ന് തിരിച്ചെത്തിയ യുവതിയോട് പ്രതി വിവാഹാഭ്യര്‍ഥന നടത്തുകയും യുവതി ഇത് നിരസിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇയാള്‍ കയ്യില്‍…

Read More

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു. ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ (23) ആണ് കൊല്ലപ്പെട്ടത്. രാത്രി ഏഴരയോടെ കൊടങ്ങാവിളയിലാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അമരവിളയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റാണ് ആദിത്യന്‍. കഴിഞ്ഞ ദിവസം നെല്ലിമൂട് പാട്ട്യാകാലയിലെ ജിബിന്‍ എന്ന യുവാവും ആദിത്യനും തമ്മിൽ വാക്കു തര്‍ക്കമുണ്ടായിരുന്നു. ജിബിന്‍ നാലു പേരെ കൂട്ടി കൊടുങ്ങാവിള ജംങ്ഷനില്‍ വച്ച് ആദ്യത്യനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്ത് അന്വേഷണം…

Read More

സാമ്പാറിനെ ചൊല്ലി തർക്കം: ഹോട്ടൽ ജീവനക്കാരനെ കൊന്നു; അച്ഛനും മകനും അറസ്റ്റിൽ

ചെന്നൈ: ഇഡ്ഡലിക്കൊപ്പം കൂടുതല്‍ സാമ്പാർ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തില്‍ അച്ഛനും മകനും ചേർന്ന് ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തി. പമ്മല്‍ മെയിൻ റോഡിലെ ഹോട്ടലില്‍ സൂപ്പർവൈസറായ തഞ്ചാവൂർ സ്വദേശി അരുണ്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനകാപുത്തൂർ ലക്ഷ്മി നഗറിലെ ശങ്കർ (55), മകൻ അരുണ്‍കുമാർ (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി പല്ലാവരം പമ്മല്‍ മെയിൻ റോഡിലെ അഡയാർ ആനന്ദഭവൻ ഹോട്ടലിലാണ് സംഭവം. ശങ്കറും മകനും ഇവിടെ ഇഡ്ഡലി വാങ്ങാൻ വന്നതായിരുന്നു. പാഴ്സലായി ഇഡ്ഡലി നല്‍കിയപ്പോള്‍ ഇവർ കൂടുതല്‍ സാമ്പാർ വേണമെന്ന്…

Read More

രാത്രി നിർത്താതെ കരഞ്ഞു; കുഞ്ഞിനെ അച്ഛൻ ചുമരിലിടിച്ചുകൊന്നു

ബെംഗളൂരു : രാത്രിയിൽ നിർത്താതെ കരഞ്ഞ് ഉറക്കം തടസ്സപ്പെടുത്തിയ കുഞ്ഞിനെ അച്ഛൻ ചുമരിലിടിച്ചുകൊന്നു. ധാർവാഡ് യാദ്‌വാഡിലാണ് കൊടുംക്രൂരത. സംഭവത്തിൽ പ്രദേശവാസിയായ ശംഭുലിംഗ ഷഹപുർമതിനെ (37) പോലീസ് അറസ്റ്റുചെയ്തു. ഇയാളുടെ മകൾ വൈഷ്ണവിയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഉറക്കമുണർന്ന ശംഭുലിംഗ കുഞ്ഞിനെ എടുത്തുയർത്തി ചുമരിലടിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചത്തും ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ അമ്മയും അയൽവാസികളും ചേർന്ന് ഹുബ്ബള്ളി കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. പെൺകുട്ടി ജനിച്ചതുമായി ബന്ധപ്പെട്ട് ഇയാൾ നിരന്തരം ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നതായാണ് അയൽക്കാർ പോലീസിന് നൽകിയ മൊഴി. നേരത്തേയും കുഞ്ഞിനെ ഇയാൾ…

Read More

ബിജെപി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു 

ബെംഗളൂരു: ക​ല​ബു​റ​ഗി ജി​ല്ല​യി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ വെ​ട്ടേ​റ്റ് മ​രി​ച്ചു. ബി.​ജെ.​പി എം.​പി ഡോ. ​ഉ​മേ​ഷ് ജാ​ധ​വി​ന്റെ അ​ടു​ത്ത അ​നു​യാ​യി​യും അ​ബ്സ​ൽ​പു​ർ താ​ലൂ​ക്കി​ലെ സ​ഗ​നൂ​രു സ്വ​ദേ​ശി​യു​മാ​യ ഗി​രീ​ഷ് ച​ക്ര​യാ​ണ് (43) കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി പി​ന്തു​ട​ർ​ന്നെ​ത്തി​യ അ​ക്ര​മി ഗി​രീ​ഷി​ന്റെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി എ​റി​ഞ്ഞ​ശേ​ഷം വെ​ട്ടു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ ഗം​ഗ​പു​ര പോലീ​സി​നോ​ട് പ​റ​ഞ്ഞു. ഗി​രീ​ഷി​ന്റെ രാ​ഷ്ട്രീ​യ വ​ള​ർ​ച്ച​യി​ൽ അ​സൂ​യ​പൂ​ണ്ട ത​ങ്ങ​ളു​ടെ സ​മു​ദാ​യ​ത്തി​ലെ ചി​ല​ർ വാ​ട​ക​ക്കൊ​ല​യാ​ളി​യെ ഉ​പ​യോ​ഗി​ച്ച് വ​ക​വ​രു​ത്തി​യ​താ​ണെ​ന്ന് സ​ഹോ​ദ​ര​ൻ സ​ദാ​ശി​വ ച​ക്ര പ​റ​ഞ്ഞു. ഈ​യി​ടെ​യാ​ണ് എം.​പി​യു​ടെ ശി​പാ​ർ​ശ​യി​ൽ ഗി​രീ​ഷ് ബി.​എ​സ്.​എ​ൻ.​എ​ൽ ഉ​പ​ദേ​ശ​ക സ​മി​തി ഡ​യ​റ​ക്ട​റാ​യ​ത്. പി​ന്നി​ൽ ആ​രെ​ല്ലാ​മെ​ന്ന് ത​നി​ക്ക​റി​യാം,…

Read More

അവിഹിത ബന്ധമെന്ന് സംശയം: ഭർത്താവ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി

death

ന്യൂഡല്‍ഹി: അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ 40കാരിയെ ഭർത്താവ് കൊലപ്പെടുത്തി. ഡല്‍ഹി ബുറാരി ഏരിയയിലെ സത്യ വിഹാറിലാണ് സംഭവം. പോലീസെത്തുമ്പോള്‍ മുഖം നിറയെ മുറിവുകളുമായി യുവതി രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ഇവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. യുവതിയുടെ ഭര്‍ത്താവ് കുന്ദന്‍ ഷായെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ സംശയിച്ചിരുന്ന ഇയാള്‍ അവര്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് വിശ്വസിച്ചിരുന്നതായും ഇതിലുണ്ടായ പക കാരണമാണ് കൊലപാതകമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇരുവരും മാത്രം വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് ആക്രമണം നടന്നത്. ഇവരുടെ കുട്ടികള്‍ സ്‌കൂളിലേയ്ക്ക് പോയിരുന്നു.…

Read More

നെലമംഗലയ്ക്ക് സമീപം ഓട്ടോ ഡ്രൈവർ ക്രൂരമായി കൊല്ലപ്പെട്ടു 

ബെംഗളൂരു: നെലമംഗലയ്ക്ക് സമീപം ഹുസ്കുരു റോഡിന് സമീപം യുവാവ് ക്രൂരമായി കൊല്ലപ്പെട്ടു. ഓട്ടോ ഡ്രൈവറായ ശ്രീനിവാസ് (28) ആണ് കൊല്ലപ്പെട്ടത്. ബെംഗളൂരു തനിസാന്ദ്ര സ്വദേശിയാണ് കൊല്ലപ്പെട്ട ശ്രീനിവാസ്. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് സൂചന. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read More
Click Here to Follow Us