വിവാഹാഭ്യര്‍ഥന നിരസിച്ചു; യുവാവ് പെൺസുഹൃത്തിനെ കുത്തിക്കൊന്നു

ബെംഗളൂരു: വിവാഹാഭ്യര്‍ഥന നിരസിച്ചതിൻ്റെ പേരില്‍ പെൺസുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു.

കൊല്ലപ്പെട്ടത് ബംഗാള്‍ സ്വദേശിനിയായ ഫരീദ ഖാത്തൂന്‍(42) ആണ്.

യുവതിയെ കൊലപ്പെടുത്തിയ പ്രതി എന്‍.എല്‍. ഗിരീഷ് എന്ന റെഹാന്‍ അഹമദ്(32) കൃത്യം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

നഗരത്തില്‍ കാർ ഡ്രൈവറായി ജോലി ചെയ്യുകയാണിയാള്‍.

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

ശനിയാഴ്ച ബെംഗളൂരു ജയനഗറിലെ ശാലിനി മൈതാനത്ത് വച്ചായിരുന്നു സംഭവം.

ഏറെ നാളായി സൗഹൃദത്തിലായിരുന്നു രണ്ടുകുട്ടികളുടെ മാതാവായ ഫരീദയും ഗിരീഷും.

ബംഗാളില്‍ നിന്ന് തിരിച്ചെത്തിയ യുവതിയോട് പ്രതി വിവാഹാഭ്യര്‍ഥന നടത്തുകയും യുവതി ഇത് നിരസിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇയാള്‍ കയ്യില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച്‌ യുവതിയെ കുത്തുന്നത്.

പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍ 15 പ്രാവശ്യത്തോളം യുവതിക്ക് കുത്തേറ്റതായാണ് റിപ്പോർട്ട്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts