മൊബൈൽ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു 

ചെന്നൈ: പാന്റ്‌സിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മധുര രാമേശ്വരം ദേശീയപാതയില്‍ യാത്ര ചെയ്യുന്നതിലൂടെയാണ് അപകടമുണ്ടായത്. വീഴ്ചയില്‍ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് രാമനാഥപുരം സ്വദേശി രജനിയാണ് (36 ) മരിച്ചത്. ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലും സമാനമായ സംഭവം ഉണ്ടായി. പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതോടെ സകൂട്ടറിന്‌റെ നിയന്ത്രണം നഷ്ടപ്പെട്ട് യുവതി ഡിവൈഡല്‍ തലയിടിച്ച്‌ വീഴുകയും മരിക്കുകയുമായിരുന്നു.

Read More

ഫോണില്ലാതെ ഒരു മാസം കഴിയാമോ? 8 ലക്ഷം സമ്മാനമായി കിട്ടും!!! എങ്ങനെ എന്നല്ലേ??

സ്മാർട്ട്‍ഫോണില്ലാതെ നിങ്ങള്‍ക്ക് എത്ര ദിവസം കഴിയാനാവും? ഒരുമാസം പോയിട്ട് ഒരു ദിവസം പോലും കഴിയില്ല ചിലർക്ക്. എന്നാൽ അങ്ങനെ പറ്റുന്നവർക്ക് പ്രമുഖ യോഗർട്ട് കമ്പനിയായ Siggi’s നല്‍കുന്നത് എട്ടുലക്ഷം രൂപയാണ്. അവരുടെ പുതിയ ‘ഡിജിറ്റല്‍ ഡീടോക്സ് പ്രോഗ്രാ’മിന്റെ ഭാഗമായിട്ടാണ് ഈ ഓഫർ. ‘ഡ്രൈ ജനുവരി’യെ കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അതുപോലെ ഒരുമാസം മുഴുവനായും സ്മാർട്ട് ഫോണില്ലാതെ കഴിയുക എന്നതാണ് ഈ ചലഞ്ച്. സ്മാർട്ട് ഫോണിനും അപ്പുറമുള്ള യഥാർത്ഥമായ ഒരു ലോകത്ത് ജീവിക്കുക എന്നതാണ് ഈ ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. അതിനായി,…

Read More

മോഷ്ടിച്ച ലാപ്‌ടോപ്പുകളുമായി മൂന്നുപേർ പിടിയിൽ

ബെംഗളൂരു : പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളിൽനിന്ന് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന സംഘത്തിലെ മൂന്നുപേരെ ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തു. മോഷ്ടിച്ച 50 ലാപ്‌ടോപ്പുകളും ഏഴ് മൊബൈൽ ഫോണുകളും ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു. ഇവയ്ക്ക് 16 ലക്ഷം രൂപ വിലവരും. പ്രഭു, യുവരാജ്, സെൽവരാജ് എന്നിവരെയാണ് യശ്വന്തപുര പോലീസ് അറസ്റ്റ് ചെയ്തത്. മത്തിക്കരെയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ് പറഞ്ഞു.

Read More

ഫോൺ അമിത ഉപയോഗം അമ്മ ചോദ്യം ചെയ്തു ;മകൾ ജീവനൊടുക്കി

ചെന്നൈ : ഫോൺ അമിതമായി ഉപയോഗിക്കുന്നതിന്റെ പേരിൽ അമ്മ വഴക്കുപറഞ്ഞതിനെ തുടർന്ന് മകൾ  ജീവനൊടുക്കി. ചെങ്കൽപ്പേട്ട് ജില്ലയിലെ ഹനുമന്ദ്പുരത്തുള്ള വിരഭദ്രന്റെയും പത്മയുടെയും മകൾ ദീപികയാണ്  ജീവനൊടുക്കിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന ദീപിക ഏറെനേരം ഫോണിൽ സംസാരിക്കുന്നതിന്റെ പേരിൽ പത്മ വഴക്കുപറയുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ വഴക്കുപറഞ്ഞു. പിന്നീട് വീട്ടിൽനിന്ന് ഇറങ്ങിപ്പോയ ദീപിക ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തിരക്കി ചെന്നപ്പോഴാണ് സമീപമുള്ള കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതിന്റെ വിഷമത്തിൽ ദീപിക കുളത്തിൽ ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Read More

പവർ ബാങ്ക് നന്നാക്കാനായി മൊബൈൽ ഷോപ്പിൽ എത്തിയ സംഘം കട ഉടമയെ മർദ്ദിച്ചതായി പരാതി

ബെംഗളൂരു: പവർ ബാങ്ക് നന്നാക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ മൊബൈൽ കടയുടമയെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു സെൻട്രൽ മാർക്കറ്റിന് സമീപമുള്ള ദുബായ് മാർക്കറ്റിലാണ് സംഭവം. രാത്രി 7.50 ഓടെ, സംശയാസ്പദമായ ഒരു പവർ ബാങ്കുമായി പ്രതികൾ മൊബൈൽ ഷോപ്പിൽ പ്രവേശിച്ചു. പോർട്ടബിൾ ചാർജിംഗ് ഉപകരണം ശരിയാക്കാൻ കഴിയുമോ എന്ന്  കടയുടമയോട് ചോദിച്ചപ്പോൾ ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. മൊബൈൽ ഫോണുകൾ മാത്രമാണ് അറ്റകുറ്റപ്പണികൾ ചെയ്യുന്നതെന്നും അനുബന്ധ ഉപകരണങ്ങളല്ലെന്നും  ഉടമ  പറഞ്ഞു. ഇരുവരും അൽപനേരം സംസാരിച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ ഉണ്ടാവുകയായിരുന്നു.…

Read More

സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ മൊബൈൽ നിരോധിക്കാൻ ആവശ്യം

ബെംഗളൂരു: ക്ഷേത്ര സമുച്ചയത്തിനുള്ളിൽ ഭക്തരുടെ മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കണമെന്ന അഭ്യർത്ഥനയുമായി കർണാടകയിലെ പുരോഹിതന്മാർ സംസ്ഥാന സർക്കാരിനെ കണ്ടു. ഉച്ചത്തിലുള്ളതും അശ്ലീലവുമായ റിംഗ്‌ടോണുകൾ ആരാധനാലയങ്ങളുടെ വിശുദ്ധിക്കും പവിത്രതയ്ക്കും ഭംഗം വരുത്തുന്നതായും അവർ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തുടനീളം 350 പ്രശസ്തമായ ക്ഷേത്രങ്ങൾ ഉൾപ്പെടെ ഏകദേശം 34,000 ക്ഷേത്രങ്ങളുണ്ട്, പ്രതിദിനം ലക്ഷക്കണക്കിന് ഭക്തരാണ് ഇവിടങ്ങളിലേയ്ക്ക് എത്തുന്നത്.   കർണാടകയിലെ ഹിന്ദു ക്ഷേത്രങ്ങളിലെ പൂജാരിമാരുടെ ഫെഡറേഷൻ ക്ഷേത്ര സമുച്ചയത്തിനുള്ളിൽ ഭക്തരുടെ മൊബൈൽ ഫോൺ ഉപയോഗ നിരോധനം നടപ്പാക്കാൻ മതപരമായ എൻഡോവ്‌മെന്റ് (മുസ്രയ്) മന്ത്രി ശശികല ജോളിക്ക് മെമ്മോറാണ്ടം നൽകി. ഇക്കാര്യം…

Read More

ഇന്റർനെറ്റ്‌ ഇല്ലാതെ ഇനി യുപിഐ വഴി പണം കൈമാറാം

ന്യൂഡല്‍ഹി:സ്മാര്‍ട്ഫോണില്ലാതെയും ഇന്റര്‍നെറ്റ് ഇല്ലാതെയും സാധാരണ ഫോണ്‍ ഉപയോഗിച്ച് ഇനി പണമിടപാട് നടത്താനും ബാങ്ക് ബാലന്‍സ് അറിയാനും സാധിക്കും. യുപിഐ123 പേ യിലൂടെയാണ് ഇത് സാധ്യമാവുക. ഗൂഗിള്‍ പേ, ഫോണ്‍പേ, പേയ്ടിഎം എന്നിവയില്‍ പണമിടപാടിന് ഉപയോഗിക്കുന്ന യുപിഐ സേവനം തന്നെയാണ് ഇതിലുമുണ്ടാവുക. ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം. മൊബൈല്‍ റീചാര്‍ജ്, എല്‍പിജി ഗ്യാസ് റീഫില്ലിങ്, ഫാസ്ടാഗ് റീചാര്‍ജ്, ഇഎംഐ റീപേയ്മെന്റ് തുടങ്ങിയവയ്ക്കുള്ള സൗകര്യവും ഇതിലൂടെ ലഭ്യമാകും.

Read More

മൊബൈൽ ടവറുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു

ബെം​ഗളുരു: മൊബൈൽ ടവറുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും , ആശുപത്രികളുടെയും 50 മീറ്റർ ചുറ്റളവിൽ ടവറുകൾ സ്ഥാപിക്കാൻ അനുവദിക്കിലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.‌‌

Read More
Click Here to Follow Us