സാങ്കേതിക തകരാർ; പർപ്പിൾ ലൈൻ സർവീസ് ഒന്നര മണിക്കൂറോളം തടസ്സപ്പെട്ടു

ബെംഗളൂരു : നമ്മ മെട്രോ പർപ്പിൾ ലൈനിൽ കഴിഞ്ഞ ദിവസം രാവിലെ ഒന്നരമണിക്കൂറോളം സർവീസ് തടസ്സപ്പെട്ടു. ട്രിനിറ്റി മെട്രോ സ്റ്റേഷനിൽവെച്ച് മെട്രോയ്ക്ക് സാങ്കേതിക തകരാർ സംഭവിച്ചതിനെത്തുടർന്നാണ് രാവിലെ 9.58-ന് സർവീസ് തടസ്സപ്പെട്ടത്. തിരക്കേറിയ സമയമായിരുന്നതിനാൽ ഒട്ടേറെ യാത്രക്കാർക്ക് ബുദ്ധിമുട്ടായി. രാവിലെ 11.30-ന് സർവീസ് പുനരാരംഭിച്ചതായി ബി.എം.ആർ.സി.എൽ. അറിയിച്ചു.

Read More

മെട്രോയിൽ കമിതാക്കളുടെ അതിരുവിട്ട പ്രണയലീല; വീഡിയോ വൈറൽ ആയതോടെ പ്രതികരിച്ച് പോലീസ് 

ബെം​ഗളൂരു: മെട്രോയിൽ പ്രണയിനികളുടെ അടുത്തിടപഴകിയുള്ള ദൃശ്യങ്ങളോട് പ്രതികരിച്ച് പോലീസ്. ദൃശ്യങ്ങൾ പങ്കുവെച്ച് ഇവർക്കെതിരെ കേസെടുക്കണമെന്നാണ് യാത്രക്കാരൻ ആവശ്യപ്പെട്ടത്. അതിനിടെ, സാമൂഹ്യമാധ്യമമായ എക്സിൽ പങ്കുവെച്ച ദൃശ്യത്തോട് പ്രതികരിച്ച് ബെം​ഗളൂരു പോലീസ് രം​ഗത്തെത്തി. നമ്മ മെട്രോയിൽ എന്താണ് സംഭവിക്കുന്നത്, പതുക്കെ ബെം​ഗളൂരു മെട്രോ ദില്ലി മെട്രോയായി മാറുകയാണ്. ഇവർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കണമെന്നും പെൺകുട്ടി ആൺകുട്ടിയെ ചുംബിക്കുകയാണെന്നും സിറ്റി പോലീസിനേയും മെട്രോ അധികൃതരേയും ടാ​ഗ് ചെയ്തു കൊണ്ട് യാത്രക്കാരൻ പോസ്റ്റ് ചെയ്തു. എന്നാൽ വീഡിയോ പ്രചരിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയത്. നിങ്ങളുടെ പരാതി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും…

Read More

മെട്രോയിൽ യാത്രക്കാരിക്ക് നേരെ ജീവനക്കാരന്റെ നഗ്നത പ്രദർശനം; വീഡിയോ സഹിതം യുവതി പരാതി നൽകി 

ബെംഗളൂരു: മെട്രോയിൽ യാത്രക്കാരിക്ക് നേരേ ജീവനക്കാരൻ നഗ്നതാപ്രദര്‍ശനം നടത്തിയതായി പരാതി. വീഡിയോദൃശ്യങ്ങള്‍ സഹിതം യുവതി പോലീസില്‍ പരാതി നല്‍കി. ബെംഗളൂരു മെട്രോയിലെ സുരക്ഷാ ജീവനക്കാരനെതിരെയാണ് യുവതി പരാതി നൽകിയത്. ജാലഹള്ളി മെട്രോ സ്‌റ്റേഷനില്‍ വെച്ചാണ് യാത്രക്കാരിക്ക് ദുരനുഭവമുണ്ടായത്. സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോമിന്റെ എതിര്‍വശത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്‍ യുവതിയെ തുടര്‍ച്ചയായി തുറിച്ചുനോക്കുകയും പിന്നാലെ നഗ്നതാപ്രദര്‍ശനം നടത്തിയെന്നുമാണ് പറയുന്നത്. യുവതി തന്നെയാണ് വീഡിയോ സഹിതം സാമൂഹികമാധ്യമത്തിലൂടെ സംഭവം വെളിപ്പെടുത്തിയത്. ഉച്ചയ്ക്ക് 2.30-ഓടെയാണ് സംഭവം നടന്നതെന്നും ഇയാളെ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും അശ്ലീലആംഗ്യങ്ങള്‍ കാണിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. ജീവനക്കാരനെതിരെ കര്‍ശന…

Read More

സാങ്കേതിക തകരാർ; മെട്രോ പർപ്പിൾ ലൈൻ സർവീസ് തടസ്സപ്പെട്ടു 

ബെംഗളൂരു : സാങ്കേതിക തകരാറിനെത്തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ മെട്രോ പർപ്പിൾ ലൈനിലെ സർവീസ് താറുമാറായത് യാത്രക്കാരെ വലച്ചു. ഗരുഡാചാർ പാളയ സ്റ്റേഷൻ മുതൽ മജെസ്റ്റിക് സ്‌റ്റേഷൻ വരെയുള്ള പാതയിലാണ് സർവീസ് താറുമാറായാണ്. സിഗ്നൽ സംവിധാനത്തിലെ തകരാറാണ് പ്രശ്നത്തിനിടയാക്കിയത്. കുറഞ്ഞവേഗതയിൽ ഈ സ്റ്റേഷനുകളിൽ മെട്രോട്രെയിനുകൾ ഓടിയെങ്കിലും ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെത്തേണ്ട നൂറുകണക്കിന് യാത്രക്കാർ വിവിധ സ്റ്റേഷനുകളിലായി കുടുങ്ങി. 9.20-ഓടെയാണ് സിഗ്നൽതകരാർ പരിഹരിച്ച് മെട്രോസർവീസ് സാധാരണ നിലയിലാക്കാൻ അധികൃതർക്ക് കഴിഞ്ഞത്. യാത്രക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് മജെസ്റ്റിക്കിൽ നിന്ന് ബൈയ്യപ്പനഹള്ളിവരെ പിന്നീട് പ്രത്യേക മെട്രോസർവീസുകൾ ഏർപ്പെടുത്തിയെങ്കിലും തിരക്ക് കുറയ്ക്കാൻ…

Read More

അറ്റകുറ്റപ്പണി; പർപ്പിൾ ലൈൻ സർവീസ് തടസപ്പെടും 

ബെംഗളൂരു : പാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച പർപ്പിൾ ലൈനിലെ എം.ജി. റോഡ് സ്റ്റേഷൻ മുതൽ ഇന്ദിരാനഗർ വരെയുള്ള ഭാഗത്ത് സർവീസ് തടസ്സപ്പെടുമെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. രാവിലെ ഏഴുമുതൽ ഒമ്പതുവരെയാണ് തടസ്സമുണ്ടാകുക. അതേസമയം ഇന്ദിരാനഗർ മുതൽ വൈറ്റ്ഫീൽഡ് വരെയും ചല്ലഘട്ട മുതൽ എം.ജി.റോഡുവരെയും പതിവുപോലെ സർവീസുകളുണ്ടാകും. ഗ്രീൻലൈനിലെ സർവീസുകൾക്കും തടസ്സമുണ്ടാകില്ല.

Read More

മെട്രോയിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം; പിഴ 20 മടങ്ങ് വർധിപ്പിച്ചു 

ബെംഗളൂരു: മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസുകൾ തടയുന്നതിനായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ പിഴ തുക 20 മടങ്ങ് വർദ്ധിപ്പിച്ചു. അപമര്യാദയായി പെരുമാറിയതിനുള്ള പിഴ 500 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തിയതായി ബിഎംആർസിഎൽ അറിയിച്ചു. മെട്രോയിൽ യാത്രക്കാരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ മാസം നിരവധി സ്ത്രീകൾക്കെതിരായ ബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Read More

മെട്രോ ട്രെയിനിന്റെ വാതിലിൽ സാരി കുടുങ്ങി താഴെ വീണ യുവതിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: മെട്രോ ട്രെയിനിന്റെ വാതിലിൽ സാരി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. 35 കാരിയായ റീനയയാണ് മരിച്ചത്. ഡൽഹി ഇന്ദർലോക് സ്റ്റേഷനിലാണ് അപകടം നടന്നത്. വ്യാഴാഴ്ചയാണ് മെട്രോയുടെ വാതിലിൽ സാരിയുടെ ഒരു ഭാഗം കുടുങ്ങുകയും താഴെ വീണ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്ചയാണ് റീന മരിച്ചത്. അതേസമയം,അപകടം നടന്നത് ട്രെയിനിൽ കയറുമ്പോഴാണോ ഇറങ്ങുമ്പോഴാണോ എന്ന് വ്യക്തമല്ലെന്ന് ഡല്‍ഹി മെട്രോ അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണർ അന്വേഷണം നടത്തുമെന്ന് ഡൽഹി മെട്രോ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അനുജ്…

Read More

നമ്മ മെട്രോ: യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു; ആദ്യ ഘട്ടത്തിൽ ഗ്രീൻ ലൈനിലെ 29 സ്റ്റേഷനുകളിൽ 

ബെംഗളൂരു: നമ്മ മെട്രോയിൽ തിരക്കേറിയ സാഹചര്യത്തിൽ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ കണ്ടെത്താനുള്ള സർവ്വേ ബിഎംആർസി ആരംഭിച്ചു. യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ച് മെട്രോ യാത്ര കൂടുതൽ സുഖപ്രദമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നടപടി. മൊബിലിറ്റി അജണ്ട ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് സർവ്വേ നടത്തുന്നത്. ആദ്യ ഘട്ടത്തിൽ ഗ്രീൻ ലൈനിലെ 29 സ്റ്റേഷനുകളിലാണ് പരിശോധന നടത്തുന്നത്. അടുത്ത മാസത്തോടെ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട്‌ ബിഎംആർസിക്ക് സമർപ്പിക്കും. സ്റ്റേഷനുകളിലെ സുരക്ഷ, ശുചിമുറികൾ, പാർക്കിംഗ് സൗകര്യം എന്നിവ പരിശോധിക്കും. ഒപ്പം സ്റ്റേഷനുകളുടെ 100 മീറ്റർ ചുറ്റളവിൽ നടപ്പാതകൾ,…

Read More

മെട്രോയിൽ ക്യൂആർ കോഡ് ഗ്രൂപ്പ്‌ ടിക്കറ്റ് ബുക്കിങ് തുടങ്ങി

ബെംഗളുരു: മെട്രോയിൽ ക്യു ആർ കോഡ് ഉപയോഗിച്ച് 6 പേർക്ക് വരെ യാത്ര ചെയ്യാവുന്ന ഗ്രൂപ്പ്‌ ടിക്കറ്റ് സംവിധാനം നിലവിൽ വന്നു. ഇതിനാൽ ക്യുആർ കോഡ് ടിക്കറ്റ് മെട്രോ സ്റ്റേഷനിലെ ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റിലെ സ്കാനറിൽ ഒരുതവണ സ്കാൻ ചെയ്താൽ മതി. കുടുംബങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക്‌ പ്രയോജനപ്പെടുന്നതാണ് ഈ സംവിധാനം. വാട്സ്ആപ്പ്, നമ്മ മെട്രോ പേടിഎം, യാത്ര എന്നീ ആപ്പുകളിലൂടെ ടിക്കറ്റ് എടുക്കാം. ഇത്തരം ടിക്കറ്റിൽ നിരക്കിൽ 5% ഇളവ് ലഭിക്കും.

Read More

മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ച് ഡിസംബറോടെ കൂടുതൽ ഫീഡർ ബസ് സർവീസുകൾ 

ബെംഗളുരു: നമ്മ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച് ബിഎംടിസി ഡിസംബർ അവസാനത്തോടെ 120 നോൺ എസി ഇലക്ട്രികൽ മിനി ഫീഡർ ബസ് സർവീസ് ആരംഭിക്കുന്നു. അടുത്ത വർഷം ഏപ്രിലോടെ ഫീഡർ സർവീസുകളുടെ എണ്ണം 300 ആയി ഉയർത്തും. നിലവിൽ 30 റൂട്ടുകളിലായി 121 ബസുകളാണ് ഫീഡർ സർവീസ് നടത്തുന്നത്. പ്രതിദിനം 1847 ട്രിപ്പുകൾ ഓടുന്നുണ്ട്. നഗരത്തിലെ കൂടുതൽ മേഖലകളിലേക്ക് മെട്രോ പാത എത്തിയതോടെയാണ് ഫീഡർ സർവീസുകൾ വ്യാപിപ്പിക്കുന്നത്.

Read More
Click Here to Follow Us