മുലപ്പാല്‍ പാഴാക്കണ്ട ഇനി സോപ്പ് ഉണ്ടാക്കാം: വേറിട്ട ആശയവുമായി വനിതാ സംരംഭക

കാലാവധി കഴിഞ്ഞുപോയ മുലപ്പാല്‍ ഉപയോഗിച്ച് വ്യത്യസ്ഥമായൊരു സംരംഭവുമായി എത്തിയിരിക്കുകയാണ് ടെയ്‌ലര്‍ റോബിന്‍സണ്‍ എന്ന യുവതി.

ബാത്ത് ആന്‍ഡ് ബ്യൂട്ടി വ്യവസായ രംഗത്ത് പുത്തന്‍ ആശയത്തിലൂടെ തരംഗം സൃഷ്ടിക്കുകയാണ് ടെയ്‌ലര്‍ റോബിന്‍സണിന്റെ സംരംഭക ആശയം.

ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് മുലപ്പാല്‍ സംരംഭകത്വ ആശയത്തെ കുറിച്ച് ടെയ്‌ലര്‍ റോബിന്‍സണ്‍ പങ്കുവെച്ചിട്ടുള്ളത്.

ഇവർ പങ്കുവെച്ച വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

ഇതുവരെ ആരും പ്രയോഗിച്ചിട്ടില്ലാത്തതും അപൂർവവുമായ സംരംഭക ആശയമാണ് ടെയ്‌ലര്‍ റോബിന്‍സണ്‍ ഉപയോഗിച്ചിരിക്കുന്നത്.

  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.

കാലാവധി കഴിഞ്ഞ മുലപ്പാല്‍കൊണ്ട് സോപ്പ് പോലുള്ള പ്രകൃതിദത്ത ബാത്തിങ് ഉത്പന്നങ്ങളാണ് ലിയോ ജൂഡ് സോപ്പ് കമ്പനിയുടെ ഉടമയായ റോബിന്‍സണ്‍ വില്‍ക്കുന്നത്.

നവജാതശിശുക്കള്‍ക്ക് ഏറ്റവും അനുയോജ്യമായ പോഷകഗുണമുള്ള ആഹാരമായാണ് അമ്മയുടെ മുലപ്പാലിനെ കാണുന്നത്.

വട്ടച്ചൊറി, സോറിയാസിസ് തുടങ്ങിയ ചര്‍മ്മരോഗങ്ങളെ ചെറുക്കുന്നതിന് സഹായിക്കുന്ന മുലപ്പാലിന്റെ മോയ്‌സ്ചറൈസിങ് ഗുണങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് സോപ്പ് അടക്കമുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്.

കാലാവധി കഴിഞ്ഞ മുലപ്പാല്‍ ഉപയോഗിച്ച് സോപ്പ് പോലുള്ള ഉത്പന്നങ്ങള്‍ എങ്ങനെയാണ് നിര്‍മ്മിക്കുന്നതെന്ന് റോബിന്‍സണ്‍ വൈറല്‍ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.

ഉപഭോക്താക്കളുടെ ചര്‍മ്മ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ തന്റെ ഉത്പന്നങ്ങള്‍ എങ്ങനെയാണ് സഹായിച്ചതെന്നും അവര്‍ വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. ‘

  പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; ന​ഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ

ആളുകള്‍ മുലപ്പാല്‍ ഞങ്ങള്‍ക്ക് അയച്ചുതരുന്നു. മുലപ്പാല്‍ ഉപയോഗിക്കേണ്ട കാലാവധി തീരുമ്പോള്‍ അവ ഉപയോഗിച്ച് സോപ്പുണ്ടാക്കും. അതിനാല്‍ മുലപ്പാല്‍ പാഴാകില്ല’, റോബിന്‍സണ്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
[masterslider id="10"]

Related posts