കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിര താരവുമായ സഹല്‍ അബ്ദുള്‍ സമദിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ബാഡ്മിന്റൺ താരം റെസ ഫർഹത്താണ് വധു. ഞായറാഴ്ച്ച ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇൻസ്റ്റാഗ്രാമിലൂടെ സഹൽ തന്നെയാണ് വിവാഹ വാർത്ത പങ്കുവെച്ചത്. സഹലിന്റെ പോസ്റ്റിനു സഹതാരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേർ ആശംസകൾ അറിയിച്ചിട്ടുണ്ട്. സഹലിനു ആശംസകൾ അറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ട്വീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസൺ ഫൈനലിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു സഹൽ. കഴിഞ്ഞ മാസം എഎഫ്സി കപ്പ് യോഗ്യത റൗണ്ട്…
Read MoreTag: MARRIAGE
മുഖ്യമന്ത്രിയെ വിവാഹത്തിന് ക്ഷണിക്കാനെത്തി വിക്കിയും നയനും
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ വിവാഹത്തിന് നേരിട്ടത്തി ക്ഷണിച്ച് വിഘ്‌നേഷ് ശിവനും നയൻതാരയും. ജൂൺ 9 ന് നടക്കാനിരിക്കുന്ന വിവാഹത്തിന് താര ജോഡികൾ ഒരുമിച്ചെത്തി മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. ജൂണ്‍ 9 ന് തിരുപ്പതി ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാകുമെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. എന്നാല്‍ അടുത്തിടെ ലഭിച്ച അപ്‌ഡേറ്റ് അനുസരിച്ച്, ജൂണ്‍ 9 ന് ചെന്നൈയില്‍ വച്ച് ഇരുവരും വിവാഹിതരാകുമെന്നും വിവാഹത്തിന് ശേഷം അവര്‍ തിരുപ്പതി സന്ദര്‍ശിക്കുമെന്നുമാണ്. ആല്‍വാര്‍പേട്ടിലെ സ്റ്റാലിന്റെ വസതിയില്‍ വിക്കിയും…
Read Moreനടി നിക്കി ഗൽറാണി വിവാഹിതയായി;
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നിക്കി ഗൽറാണി വിവാഹിതയായി. തെന്നിന്ത്യൻ നടനായ ആദി പിനിഷെട്ടിയാണ് വരൻ. മാർച്ച് 24നായിരുന്നു തെന്നിന്ത്യൻ നടനായ ആദിയുമായുള്ള നിക്കിയുടെ വിവാഹനിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങൾ ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 1983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദ രാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളിലൂടെയാണ് നിക്കി ഗൽറാണി മലയാളികൾക്ക് പരിചിതയായത്. 2014ൽ പുറത്തിറങ്ങിയ 1983 ആണ് നിക്കിയുടെ ആദ്യ ചിത്രം. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചട്ടുണ്ട്.
Read Moreരക്തബന്ധങ്ങൾ തമ്മിൽ വിവാഹം: കർണാടക രണ്ടാം സ്ഥാനത്ത്
ബെംഗളൂരു:15-49 വയസ് പ്രായമുള്ള സ്ത്രീകളിൽ രക്തബന്ധങ്ങൾ തമ്മിലുള്ള വിവാഹത്തിൽ ഏർപെട്ടവരിൽ കർണാടകയാണ് രണ്ടാം സ്ഥാനത്തെന്ന് വെള്ളിയാഴ്ച പുറത്തുവന്ന ദേശീയ കുടുംബാരോഗ്യ സർവേ-5 റിപ്പോർട്ട് പ്രകാരം സൂചിപ്പിക്കുന്നു. ഈ റിപ്പോർട്ടിലൂടെ സംസ്ഥാനത്തെ 27% സ്ത്രീകളും അടുത്ത ബന്ധുക്കൾ, അമ്മാവൻമാർ, സഹോദരീ സഹോദരന്മാർ എന്നിവരെയാണ് വിവാഹം കഴിച്ചിട്ടുള്ളതെന്ന് സൂചിപ്പിക്കുന്നത്. 11% ആണ് ദേശീയ ശരാശരി. അതിൽത്തന്നെ രക്തബന്ധങ്ങൾ തമ്മിലുള്ള വിവാഹത്തിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നത് തമിഴ്നാടാണ്. തമിഴ്‌നാട്ടിൽ 28 ശതമാനം വിവാഹങ്ങളും രക്തബന്ധങ്ങൾ തമ്മിലാണ് നടന്നിട്ടുള്ളതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കർണാടകയിലെ രക്തബന്ധത്തിലുള്ള വിവാഹങ്ങളുടെ വേർപിരിയൽ കണക്കുകൾ കാണിക്കുന്നത്…
Read Moreവൈറൽ ആയി ഒരു കുഞ്ഞു കല്യാണം
പട്ന : മൂന്നടി ഉയരക്കാരനായ വരന്റെയും രണ്ടരയടി ഉയരമുള്ള വധുവിന്റെയും വിവാഹമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ബിഹാറിലെ ബഗല്‍പുരിലാണ് സംഭവം. നവദമ്പതികള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ആളുകള്‍ തിക്കിത്തിരക്കുന്ന വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 24 വയസുള്ള മമത കുമാരിയും 26 വയസുകാരന്‍ മുന്ന ഭാര്‍തിയും തമ്മിലായിരുന്നു വിവാഹം. നവഗാച്ചിയയിലെയും മസാരുവിലെയും സ്വദേശികളാണ് ഇവർ. നൂറ് കണക്കിന് ആളുകളാണ് കല്യാണം കാണാന്‍ എത്തിയത്. 36 ഇഞ്ച് മാത്രം ഉയരമുള്ള എന്റെ മകന് വധുവിനെ അന്വേഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എന്ന് വരന്റെ പിതാവ് ബിന്ദേശ്വരി…
Read Moreവരൻ കൃത്യസമയത്ത് എത്തിയില്ല, വധു മറ്റൊരാളെ വിവാഹം കഴിച്ചു
മദ്യപിച്ചെത്തിയ വരന്‍ കൃത്യസമയത്ത് വിവാഹ വേദിയിലെത്താത്തതിനാല്‍ വധുവിന്റെ പിതാവ് വരന് പകരം തന്റെ മകളെ ബന്ധുവിന് വിവാഹം കഴിച്ചു കൊടുത്തു. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലാണ് സംഭവം. ഇവിടെ മല്‍കാപൂര്‍ പാന്‍ഗ്ര ഗ്രാമത്തില്‍ വെച്ചായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വൈകീട്ട് നാലിന് വിവാഹ ചടങ്ങുകള്‍ക്ക് മംഗളപത്രം വച്ചു. എന്നാൽ വരന്‍ സമയത്ത് വേദിയിൽ എത്തിയില്ല. രാത്രി എട്ടുമണിയായിട്ടും വരന്‍ മണ്ഡപത്തില്‍ എത്തിയില്ല. വരനും സുഹൃത്തുക്കളും നൃത്തവും മദ്യപാനവും തുടര്‍ന്നു വെന്നാണ് സൂചന. വരനും സുഹൃത്തുക്കളും മദ്യപിച്ച് വൈകുന്നേരം നാല് മണിക്ക് പകരം രാത്രി…
Read Moreരേണുരാജും ശ്രീറാമും വിവാഹിതരായി , ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം
ചോറ്റാനിക്കര: ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരും എം ബി ബി എസ് ബിരുദധാരികളാണ്. കൂടാതെ രണ്ടാം റാങ്കോടെയാണ് സിവില്‍ സര്‍വീസ് നേടിയതെന്ന പ്രത്യേകതയുമുണ്ട്. തങ്ങള്‍ വിവാഹിതരാവുകയാണെന്ന വിവരം ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ പുറത്തുവിട്ടത്. 2015ലാണ് രേണുരാജ് സിവില്‍ സര്‍വീസ് പരീക്ഷ പാസായത്. എറണാകുളം അസി.കളക്ടര്‍, തൃശൂര്‍ ഡെപ്യൂട്ടി കളക്ടര്‍, ദേവികുളം സബ് കളക്ടര്‍,…
Read Moreനയൻതാര- വിഘ്നേഷ് വിവാഹം ഉടൻ
ഏറെ നാളായി ആരാധകര്‍ കാത്തിരുന്ന താര വിവാഹമാണ് നയൻ താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം. എന്നാല്‍ ഇപ്പോള്‍ ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് ഇരുവരും ജൂണ്‍ മാസത്തില്‍ വിവാഹിതരാവുകയാണ്. അജിത്തിനെ നായകനാക്കി വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പേ വിവാഹം നടത്താനാണ് ഇരുവരും ആലോചിക്കുന്നതെന്നാണ് വിവരം. ഇരുവരും കഴിഞ്ഞ 6 വർഷമായി പ്രണയത്തിലാണ്. കഴിഞ്ഞ വർഷം വിവാഹ നിശ്ചയവും നടന്നിരുന്നു. അജിത്ത്-വിഘ്നേഷ് ചിത്രം ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. അതിന് മുമ്പ് വിവാഹം നടത്താമെന്ന…
Read Moreവിവാഹ സമ്മാനം ഒരു ലിറ്റർ പെട്രോളും ഒരു ലിറ്റർ ഡീസലും
ചെന്നൈ : വിവാഹദിനത്തിൽ വിലകൂടിയ സമ്മാനങ്ങളാണ് നവദമ്പതികള്‍ക്ക് ലഭിക്കുക. ചിലര്‍ സ്വര്‍ണം വരെ നല്‍കും. എന്നാല്‍, തമിഴ്നാട്ടിലെ ഈ കല്യാണത്തിന് നവദമ്പതികള്‍ക്ക് കിട്ടിയ സമ്മാനം തികച്ചും വ്യത്യസ്തമാണ്, പ്രതിദിനം ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കെ വിവാഹ ചടങ്ങിനെത്തിയവര്‍ നവദമ്പതികള്‍ക്ക് സമ്മാനമായി നല്‍കിയത് പെട്രോളും ഡീസലും. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിലെ ചെയ്യൂരിലാണ് വ്യത്യസ്തമായ സമ്മാനം ദമ്പതികള്‍ക്ക് ലഭിച്ചത്. ഗിരീഷ് കുമാര്‍-കീര്‍ത്തന എന്നിവരുടെ വിവാഹത്തിന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും പതിവില്‍ നിന്ന് വിപരീതമായി ഓരോ ലിറ്റര്‍ പെട്രോളും ഡീസലും ദമ്പതികള്‍ക്ക് സമ്മാനമായി നല്‍കി. ഇരുവരും സന്തോഷത്തോടെ സമ്മാനം സ്വീകരിക്കുകയും ചെയ്തു.…
Read Moreആലിയ – രൺബീർ വിവാഹതിയ്യതിയോട് അടുക്കുന്നു
ബോളിവുഡില്‍ ഇപ്പോള്‍ വിവാഹ സീസണാണ്. കത്രീന കൈഫ്-വിക്കി കൗശാല്‍ വിവാഹത്തിനു ശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന വിവാഹമാണ് ആലിയ-റണ്‍ബീർ. വിവാഹം ഉടൻ ഉണ്ടാകുമെന്ന അഭ്യൂഹം ദിവസങ്ങളായി പരക്കുന്നുണ്ടെങ്കിലും എന്ന് എന്നുള്ളതിൽ ഒരു വ്യക്തയും വന്നിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ഏപ്രിൽ 13 നും 18 നും ഇടയിൽ ആയിരിക്കും വിവാഹം എന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം കപൂര്‍-ഭട്ട് കുടുംബത്തില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. 450 അതിഥികളാകും വിവാഹത്തില്‍ പങ്കെടുക്കയെന്നാണ് വിവരം. ഷാരൂഖ് ഖാന്‍, ദീപിക പദുകോണ്‍, സഞ്ചയ് ലീല ബന്‍സാലി, സല്‍മാന്‍ ഖാന്‍ തുടങ്ങി ബോളിവുഡിലെ മുന്‍നിര…
Read More